Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഓഗസ്റ്റ് 12-ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 12-ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 2:15 ന് അദ്ദേഹം സാഗര്‍ ജില്ലയില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരക സ്ഥലത്ത് ഭൂമി പൂജ നടത്തും. ഉച്ചകഴിഞ്ഞ് 3:15 ന് ധനയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, അവിടെ സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകത്തിന് തറക്കല്ലിടുകയും ചെയ്യും.

പ്രമുഖരായ സന്യാസിമാരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ആദരിക്കുകയെന്നത് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിലെ ഒരു പ്രത്യേക മുഖമുദ്രയാണ്. അദ്ദേഹത്തിന്റെ വിക്ഷണത്താല്‍ നയിക്കപ്പെടുന്ന സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജി സ്മാരകം 11.25 ഏക്കറിലധികം വിസ്തൃതിയില്‍ 100 കോടിയിലധികം രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. 100 കോടി. മഹത്തായ സ്മാരകത്തില്‍ സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് ജിയുടെ ജീവിതവും തത്ത്വചിന്തയും ഉപദേശങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ആകര്‍ഷകമായ ആര്‍ട്ട് മ്യൂസിയവും ഗാലറിയും ഉണ്ടായിരിക്കും. സ്മാരകം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക് വേണ്ട ഭക്ത് നിവാസ്, ഭോജനാലയ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ടാകും.

പരിപാടിയില്‍ 4000 കോടിയിലധികം രൂപയുടെ റെയില്‍, റോഡ് മേഖലാ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്യും.

കോട്ട-ബിന റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ പൂര്‍ത്തീകരണം അടയാളപ്പെടുത്തികൊണ്ട് പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. 2475 കോടിയിലധികം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതി രാജസ്ഥാനിലെ കോട്ട, ബാരന്‍ ജില്ലകളിലൂടെയും മദ്ധ്യപ്രദേശിലെ ഗുണ, അശോക്‌നഗര്‍, സാഗര്‍ ജില്ലകളിലൂടെയും കടന്നുപോകുന്നതാണ്. അധിക റെയില്‍ ലൈന്‍ മികച്ച ചലനക്ഷമതയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ഈ പാതയിലെ ട്രെയിന്‍ വേഗത മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. 1580 കോടിയിലധികം രൂപ ചെലവ് വരുന്ന രണ്ട് റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മോറികോരി – വിദിഷ-ഹിനോതിയ എന്നിവയെ ബന്ധിപ്പിക്കുന്ന നാലുവരി റോഡ് പദ്ധതിയും ഹിനോതിയയെ മെഹ്‌ലുവയുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.

–ND–