Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും. അദ്ദേഹം മധുബനിയിലേക്ക് പോകുകയും രാവിലെ 11:45 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. 13,480 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാജ്യത്തിന് സമർപ്പിക്കലും നിര്‍വ്വഹിക്കുന്ന അദ്ദേഹം, ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ബീഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഞ്ചായത്തുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദേശീയ പഞ്ചായത്ത് അവാർഡുകളും അദ്ദേഹം സമ്മാനിക്കും.

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ഹതുവയിൽ റെയിൽ അൺലോഡിംഗ് സൗകര്യമുള്ള 340 കോടി രൂപയുടെ എൽപിജി ബോട്ടിലിംഗ് പ്ലാൻ്റിൻ്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനും ബൾക്ക് എൽപിജി ഗതാഗതത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച്, നവീകരിച്ച വിതരണ മേഖല പദ്ധതിക്ക് കീഴിൽ ബീഹാറിലെ വൈദ്യുതി മേഖലയിൽ 1,170 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും 5,030 കോടി രൂപയുടെ ഒന്നിലധികം പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

രാജ്യത്തുടനീളം റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി സഹർസയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള അമൃത് ഭാരത് എക്‌സ്‌പ്രസും ജയ്‌നഗറിനും പട്‌നയ്ക്കും ഇടയിൽ നമോ ഭാരത് റാപ്പിഡ് റെയിലും പിപ്രയ്ക്കും സഹർസയ്ക്കും സഹർസയ്ക്കും സമസ്തിപൂർയ്ക്കും ഇടയിലുള്ള ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും. സുപോൾ പിപ്ര റെയിൽ പാത, ഹസൻപൂർ ബിതാൻ റെയിൽ പാത എന്നിവയും ചപ്രയിലും ബഗാഹയിലും രണ്ട് 2-വരി റെയിൽ മേൽപ്പാലങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഖഗാരിയ-അലൗലി റെയിൽ പാത അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഈ പദ്ധതികൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

ദീൻദയാൽ അന്ത്യോദയ യോജന – നാഷണൽ റൂറൽ ലൈവ് ലിഹുഡ്സ് മിഷൻ (DAY- NRLM) പ്രകാരം ബീഹാറിൽ നിന്നുള്ള 2 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾക്ക് കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിന് കീഴിൽ ഏകദേശം 930 കോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്യും.

പിഎംഎവൈ-ഗ്രാമീണിൻ്റെ 15 ലക്ഷം പുതിയ ഗുണഭോക്താക്കൾക്കുള്ള അനുമതി പത്രങ്ങളും രാജ്യത്തുടനീളമുള്ള 10 ലക്ഷം പിഎംഎവൈ-ജി ഗുണഭോക്താക്കൾക്കുള്ള ഗഡുക്കളും പ്രധാനമന്ത്രി കൈമാറും. ബീഹാറിൽ പ്രധാനമന്ത്രി ആവാസ് യോജന- ​ഗ്രാമീൺ (PMAY-G) പദ്ധതി പ്രകാരം ഒരു ലക്ഷം പേർക്കും, പ്രധാനമന്ത്രി ആവാസ് യോജന-അർബൻ (PMAY-U) പദ്ധതിപ്രകാരമുള്ള  54,000 വീടുകളുടെ ഗൃഹപ്രവേശം അടയാളപ്പെടുത്തുന്ന തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കും അദ്ദേഹം താക്കോൽ കൈമാറും.

-SK-