Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു


ക്രിസ്തുമസ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഈ വേളയിൽ കർത്താവായ ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഓർമ്മിക്കുവാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു! ഈ ഉത്സവകാലം എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ. ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം ഉൾക്കൊണ്ട് നമുക്ക് ക്രിസ്തുമസ് ആഘോഷിക്കാം, എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കാം. ക്രിസ്തുവിന്റെ മഹത് വചനങ്ങൾ ഈ വേളയിൽ ഓർക്കുന്നു .”
–NK–