Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

പ്രധാനമന്ത്രി ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

പ്രധാനമന്ത്രി ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരവധി വന്‍കിട ഹൈവേ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു.

തദവസരത്തില്‍ സംസാരിക്കവെ, മേവാറിന്റെ വീരഭൂമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ തനിക്ക് ആഹ്ലാദമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ഈ വേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വെല്ലുവിളികളെ പരാജയപ്പെടുത്തിക്കൊണ്ട് വര്‍ദ്ധിച്ച ഊര്‍ജ്ജസ്വലതയോടെ ജനങ്ങള്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

15,000 കോടി രൂപയിലധികം വരുന്ന പദ്ധതികളാണ് ഇന്ന് ഒരൊറ്റ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നിര്‍ണ്ണായകമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ, പ്രത്യേകിച്ച് കണക്റ്റിവിറ്റി പദ്ധതികളുടെ കാലതാമസം ഇന്ത്യയ്ക്ക് ഇനി താങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. റോഡുകള്‍ പോലെയുള്ള പദ്ധതികള്‍ ജനജീവിതത്തിന് പുതുജീവന്‍ പകരുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തുടക്കം കുറിച്ച സുവര്‍ണ്ണ ചതുഷ്‌ക്കോണ പദ്ധതി വിപണികളുമായി ബന്ധപ്പെടാന്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തൊഴിലവസരം സൃഷ്ടിക്കുന്ന വിനോദ സഞ്ചാരം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ കണക്ടിവിറ്റി എന്നിവ മുഖേന രാജസ്ഥാന് ഒട്ടേറെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണ കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷനുകള്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന വനിതകള്‍ക്കാണ് ഏറെ പ്രയോജനപ്പെട്ടിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലെ നീണ്ട കാത്തിരിപ്പ് ഇല്ലാതാക്കുക വഴി ചരക്ക് സേവന നികുതി രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വന്‍തോതില്‍ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുമ്പ് ഉണ്ടായിരുന്ന മേവാര്‍ രാജ്യത്തെ രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ ജീവിതവും, വീര പരാക്രമവും നേട്ടങ്ങളും വിവരിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്ര പ്രധാനമന്ത്രി പിന്നീട് സന്ദര്‍ശിച്ചു.