Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രധാനമന്ത്രി ബല്ലിയയില്‍ ഉദ്ഘാടനം ചെയ്തു; അഞ്ചു കോടി പേര്‍ക്കു ഗുണകരമാകും

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രധാനമന്ത്രി ബല്ലിയയില്‍ ഉദ്ഘാടനം ചെയ്തു; അഞ്ചു കോടി പേര്‍ക്കു ഗുണകരമാകും

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രധാനമന്ത്രി ബല്ലിയയില്‍ ഉദ്ഘാടനം ചെയ്തു; അഞ്ചു കോടി പേര്‍ക്കു ഗുണകരമാകും


പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബല്ലിയയില്‍ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള അഞ്ചുകോടി ഗുണഭോക്താക്കള്‍ക്കു സൗജ്യനമായി ഗ്യാസ് കണക്ഷന്‍ നല്‍കാനുള്ളതാണു പദ്ധതി.

മെയ് ഒന്ന് തൊഴില്‍ദിനമായി ആചരിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ഈ നൂറ്റാണ്ടില്‍ എല്ലാ തൊഴിലാളികളുടെയും ലക്ഷ്യം ലോകത്തെ ഒന്നിപ്പിക്കലായിരിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ദരിദ്രരുടെ ക്ഷേമത്തിനാണു കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

ശ്രം സുവിധ പോര്‍ട്ടലിനെക്കുറിച്ചും ലേബര്‍ ഐഡന്റിറ്റി നമ്പറിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപ്ലവകാരിയായ മംഗള്‍ പാണ്ഡേയുടെ നാടാണ് ബല്ലിയ എന്നു പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ വികസനം ദശാബ്ദങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ വികസനത്തിനു കേന്ദ്ര ഗവണ്‍മെന്റ് വളരെയധികം സഹായം നല്‍കുന്നുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമീണ മേഖലയുടെ വൈദ്യുതീകരണത്തിലുണ്ടായ അതിവേഗമുള്ള പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടം അവസാനിക്കണമെങ്കില്‍ വികസനത്തിന്റെ ഫലം ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ എത്തേണ്ടതുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

കേവലം വോട്ട്ബാങ്ക് മുന്നില്‍ കണ്ടാവരുത് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും ദരിദ്രരുടെ ക്ഷേമമായിരിക്കണം ലക്ഷ്യമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ഉജ്വല യോജന പാവങ്ങള്‍ക്ക്, വിശേഷിച്ചു സ്ത്രീകള്‍ക്കു നേട്ടം പ്രദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.