Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

​പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി


ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻ​ഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

അധികാരമേറ്റ പ്രസിഡന്റ് സുബിയാന്തോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സമഗ്ര-തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ചട്ടക്കൂടിൽ ഉഭയകക്ഷിബന്ധത്തിനു കരുത്തേകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിനിമയക്ഷമത, വിനോദസഞ്ചാരം, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവയെക്കുറിച്ചു നേതാക്കൾ ചർച്ചചെയ്തു. ഇന്ത്യയും ഇൻഡോനേഷ്യയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികമാണിതെന്നും ഈ അവസരം ഉചിതമായ രീതിയിൽ ആഘോഷിക്കണമെന്നും ഇരുനേതാക്കളും പറഞ്ഞു.

ആഗോള-പ്രാദേശിക വിഷയങ്ങളിലും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. ജി-20യിലെ തങ്ങളുടെ വളരെയടുത്ത സഹകരണത്തെക്കുറിച്ചു ചർച്ചചെയ്ത നേതാക്കൾ, ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾക്കു പ്രഥമ പരിഗണന നൽകണമെന്ന് ആഹ്വാനം ചെയ്തു. ആസിയാൻ ഉൾപ്പെടെയുള്ള ബഹുമുഖ-ബഹുരാഷ്ട്ര മേഖലകളിലെ നിലവിലെ സഹകരണവും നേതാക്കൾ അവലോകനം ചെയ്തു.

***

SK