ആദ്യ ‘അരുണ്‍ ജെയ്റ്റ്ലി സ്മാരക പ്രഭാഷണപരിപാടി’യില്‍ (എജെഎംഎല്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സിംഗപ്പൂര്‍ ഗവണ്മെന്റിലെ മുതിര്‍ന്ന മന്ത്രി തര്‍മന്‍ ഷണ്മുഖരത്നം ‘അരുണ്‍ ജെയ്റ്റ്ലി സ്മാരക പ്രഭാഷണം’ നടത്തി. പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ചടങ്ങില്‍ സംസാരിക്കവെ, അന്തരിച്ച ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. ആബെയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്, തനിക്കിന്നു നികത്താനാകാത്ത നഷ്ടത്തിന്റെയും സഹിക്കാനാകാത്ത വേദനയുടെയും ദിവസമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആബെയെ ഇന്ത്യയുടെ വിശ്വസ്തസുഹൃത്ത് എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന പാരമ്പര്യമൂല്യങ്ങളില്‍ അധിഷ്ഠിതമായി ഷിന്‍സോ ആബെയുടെ കാലത്തുണ്ടായ ഇന്ത്യ-ജപ്പാന് ബന്ധത്തിന്റെ വളര്‍ച്ചയെയും ചൂണ്ടിക്കാട്ടി. ജപ്പാന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളിലൂടെ, വരുംകാലങ്ങളിലും ആബെ ഇന്ത്യക്കാരുടെ മനസില്‍ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായ ശ്രീ അരുണ്‍ ജെയ്റ്റ്ലിയെയും പ്രധാനമന്ത്രി സ്നേഹപൂര്‍വം അനുസ്മരിച്ചു. “കഴിഞ്ഞ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, അവരെക്കുറിച്ചുള്ള പല കാര്യങ്ങളും അവരുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളും ഞാന്‍ ഓര്‍ക്കുന്നു. വിസ്മയത്തോടെയാണ് അദ്ദേഹത്തിന്റെ വാക്ചാതുരിയെ ഞങ്ങള്‍ നോക്കിക്കണ്ടത്. വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ വ്യക്തിത്വം; ഏവരോടും സൗഹൃദം പുലര്‍ത്തുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്.”- ശ്രീ ജെയ്റ്റ്ലിയുടെ ശാശ്വതമായ നര്‍മംകലര്‍ന്ന പരാമര്‍ശങ്ങളും പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീ ജെയ്റ്റ്ലിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കവെ, അദ്ദേഹത്തിന്റെ അഭാവം ഏവര്‍ക്കും അനുഭവപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘അരുണ്‍ ജെയ്റ്റ്ലി സ്മാരക പ്രഭാഷണം’ നടത്തിയതിനു സിംഗപ്പൂര്‍ മന്ത്രി തര്‍മന്‍ ഷണ്മുഖരത്നത്തിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ ബൗദ്ധികനിലവാരത്തെയും ഗവേഷണത്തെയും ഗവേഷണത്തില്‍ പ്രാദേശികസ്പര്ശം ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം പ്രശംസിച്ചു. ഇന്നത്തെ പ്രഭാഷണത്തിന്റെ വിഷയമായ ‘ഉള്ക്കൊള്ളലിലൂടെയുള്ള വളര്‍ച്ച, വളര്‍ച്ചയിലൂടെ ഉള്‍ക്കൊള്ളല്‍’ ഗവണ്മെന്റിന്റെ വികസനനയത്തിന്റെ അടിത്തറയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “ലളിതമായി പറഞ്ഞാല്‍, ഈ പ്രമേയം, എന്റെ അഭിപ്രായത്തില്‍, ഏവര്‍ക്കുമൊപ്പം ഏവരുടെയും വികസനം എന്നതാണ്”- അദ്ദേഹം പറഞ്ഞു.
നയങ്ങള്‍ക്കു രൂപംകൊടുക്കുന്നവരുടെ ഇന്നത്തെ വെല്ലുവിളികളും വൈഷമ്യങ്ങളും കണക്കിലെടുക്കുന്നതാണ് ഈ പ്രമേയം- പ്രധാനമന്ത്രി പറഞ്ഞു. ഉള്‍പ്പെടുത്തലുകളില്ലാതെ യഥാര്‍ഥ വളര്‍ച്ച സാധ്യമാകുമോ എന്നും വളര്‍ച്ചയില്ലാതെ ഉള്‍പ്പെടുത്തല്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമോ എന്നും പ്രധാനമന്ത്രി ആരാഞ്ഞു. “ഉള്‍പ്പെടുത്തലുകളില്ലാതെ യഥാര്‍ഥ വളര്‍ച്ചയും വളര്‍ച്ചയില്ലാതെ ഉള്‍പ്പെടുത്തല്‍ എന്ന ലക്ഷ്യവും പൂര്‍ത്തിയാക്കാനാകില്ല – ഗവണ്മെന്റിന്റെ തലവനെന്ന നിലയില്‍ 20 വര്‍ഷത്തെ എന്റെ അനുഭവങ്ങളുടെ സാരം ഇതാണ്. അതുകൊണ്ടാണ് ഉള്‍ക്കൊള്ളലിലൂടെ ഞങ്ങള്‍ വളര്‍ച്ചയുടെ വഴി സ്വീകരിക്കുകയും എല്ലാവരെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്”- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷത്തെ ഉള്‍പ്പെടുത്തലിന്റെ വേഗതയും വ്യാപ്തിയും ലോകത്ത് അഭൂതപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതുകോടിയിലധികം സ്ത്രീകള്‍ക്കു പാചകവാതക കണക്ഷന്, പാവപ്പെട്ടവര്‍ക്ക് 10 കോടിയിലധികം കക്കൂസുകള്‍, 45 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍, 3 കോടി പാവപ്പെട്ടവര്‍ക്കു പക്കാ വീടുകള്‍ തുടങ്ങിയ നടപടികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ആയുഷ്മാന്‍ പദ്ധതിപ്രകാരം 50 കോടി ജനങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യചികിത്സ ഉറപ്പാക്കി. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ 3.5 കോടിയിലധികം രോഗികള്‍ സൗജന്യചികിത്സയുടെ പ്രയോജനം നേടി. ഉള്‍പ്പെടുത്തലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ആവശ്യകത വര്‍ധിക്കുന്നതിനും മികച്ച വളര്‍ച്ചയും അവസരങ്ങളും സൃഷ്ടിക്കുന്നതിനും ഇടയാക്കി. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്, ഗുണമേന്മയുള്ള ആരോഗ്യസംരക്ഷണത്തിന്റെ പരിധിയില്‍ വന്നു. ആയുഷ്മാന്‍ ഭാരത് ഇന്ത്യയുടെ ആരോഗ്യപരിപാലനമേഖലയെ മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിലെ മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. “2014നുമുമ്പു നമ്മുടെ രാജ്യത്തു ശരാശരി 10 വര്‍ഷം കൊണ്ട് 50 മെഡിക്കല്‍ കോളേജുകളാണു നിര്‍മിച്ചിരുന്നത്. കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ, ഇന്ത്യയില്‍ 209 പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മിച്ചു. മുമ്പത്തേതിനേക്കാള്‍ 4 മടങ്ങ് കൂടുതലാണിത്. കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ ഇന്ത്യയില്‍ മെഡിക്കല്‍ ബിരുദ സീറ്റുകളില്‍ 75% വര്‍ധനയുണ്ടായി. ഇപ്പോള്‍ ഇന്ത്യയില്‍ മൊത്തം വാര്‍ഷിക മെഡിക്കല്‍ സീറ്റുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി.” – പ്രധാനമന്ത്രി പറഞ്ഞു. ഉള്‍പ്പെടുത്തല്‍ പദ്ധതി ഈ മേഖലയുടെ വളര്‍ച്ചയില്‍ ചെലുത്തുന്ന സ്വാധീനം ഈ കണക്കുകളിലൂടെ നമുക്കു കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
5 ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍, യുപിഐ, വഴിയോരക്കച്ചവടക്കാര്‍ക്കുള്ള പിഎം സ്വനിധി പദ്ധതി എന്നിവയിലൂടെ ഉള്‍പ്പെടുത്തലിന്റെ പരിധി വിപുലമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, വികസനം കാംക്ഷിക്കുന്ന ജില്ലയും എന്‍ഇപിയിലെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും, വിമാനയാത്ര പ്രാപ്യമാക്കുന്നതിനുള്ള ഉഡാന്‍ പദ്ധതിയും ഉള്പ്പെടുത്തലിലേക്കും വളര്‍ച്ചയിലേക്കും നയിക്കുന്നു. 6 കോടി കുടിവെള്ള പൈപ്പ് കണക്ഷന് നല്കി ‘ഹര് ഘര്‍ ജലി’ലൂടെ വന്‍തോതിലുള്ള ഉള്‍പ്പെടുത്തലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്വാമിത്വ പദ്ധതിയിലൂടെ ദുര്‍ബലരായ വിഭാഗങ്ങളുടെ സ്വത്തവകാശം ഉറപ്പാക്കുന്നു. ഇതിനകം 80 ലക്ഷം പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതിലൂടെ അവര്‍ക്കു സാമ്പത്തിക സഹായം പ്രാപ്യമാക്കുന്നതിനു സാധിക്കും.
“ഇന്നത്തെ ഇന്ത്യ ‘നിര്‍ബന്ധിച്ചുള്ള പരിഷ്കാരങ്ങള്‍’ എന്നതിലുപരി ‘ഉറച്ച വിശ്വാസത്തോടെയുള്ള പരിഷ്കാരങ്ങള്‍’ ഉപയോഗിച്ചാണു വരുന്ന 25 വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നത്. നേരത്തെ, മുന്‍കാല ഗവണ്മെന്റുകള് മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ മാത്രമാണ് ഇന്ത്യയില്‍ വലിയ പരിഷ്കാരങ്ങള്‍ നടത്തിയത്. ആവശ്യമില്ലാത്ത ഒന്നായി പരിഷ്കാരങ്ങളെ ഞങ്ങള്‍ കണക്കാക്കുന്നില്ല. മറിച്ച് എല്ലാവര്ക്കും ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്ന ഒന്നാണത്. ദേശീയ താല്‍പ്പര്യവും പൊതുജനതാല്‍പ്പര്യവും ഉള്‍ക്കൊള്ളുന്നതാണത്.”- അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ നയരൂപീകരണം ജനങ്ങളുടെ സ്പന്ദനം അടിസ്ഥാനമാക്കിയുള്ളതാണ്. ജനങ്ങളെ കൂടുതല്‍ അടുത്തറിഞ്ഞ് അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസിലാക്കുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയസമ്മര്‍ദത്തിന്റെ ഫലമായി നയങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ അനുവദിച്ചില്ല”- പരിഷ്കാരങ്ങളോടുള്ള ഗവണ്മെന്റിന്റെ സമീപനം പ്രധാനമന്ത്രി വിശദീകരിച്ചു.
ഗവണ്മെന്റിന്റെ ഇടപെടല്‍ കുറയ്ക്കുകയും ഭരണനിര്‍വഹണം വര്‍ധിപ്പിക്കുകയും ചെയ്തുള്ള സമീപനം മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധമരുന്നു വികസനത്തിലുള്ള സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം അദ്ദേഹം ഉദാഹരിച്ചു. “നമ്മുടെ രാജ്യത്തെ സ്വകാര്യമേഖല വളരെ മികച്ച പ്രവര്‍ത്തനമാണു നടത്തിയത്. എന്നാല്‍ ഗവണ്മെന്റിന്റെ മുഴുവന്‍ കരുത്തും പുരോഗതിയുടെ പങ്കാളിയെന്ന നിലയില്‍ അവരുടെ പിന്നിലുണ്ടായിരുന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വിശ്വസനീയവും അത്യാധുനികവുമായ ബഹിരാകാശ സേവനദാതാക്കളില്‍ ഒന്നാണ്. ഞങ്ങളുടെ സ്വകാര്യമേഖലാ ആവാസവ്യവസ്ഥ ഈ മേഖലയിലും മികച്ച പ്രവര്‍ത്തനമാണു നടത്തുന്നത്. എന്നാല്‍ അവരുടെ പിന്നിലും, ‘പുരോഗമന പങ്കാളി’ എന്ന നിലയില്‍, ഗവണ്മെന്റ് സര്‍വസന്നാഹങ്ങളോടെ നിലകൊള്ളുന്നു.”- അദ്ദേഹം പറഞ്ഞു. “ഇപ്പോള്‍ സ്വകാര്യമേഖലയോ അല്ലെങ്കില്‍ ഗവണ്മെന്റോ ആധിപത്യം പുലര്‍ത്തുന്ന തീവ്രമാതൃകകള് മാത്രമാണു കാലഹരണപ്പെട്ടിരിക്കുന്നത്. പുരോഗതിയുടെ പങ്കാളിയായി സ്വകാര്യമേഖലയെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഈ ദിശയിലാണു ഞങ്ങള്‍ മുന്നോട്ടുപോകുന്നത്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാരത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇന്ത്യയിലും വികസിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള 75 സ്ഥലങ്ങളില്‍ അടുത്തിടെ നടന്ന യോഗാ ദിനാചരണം വിനോദസഞ്ചാരത്തിനായി നിരവധി പുതിയ സ്ഥലങ്ങളെക്കുറിച്ചു ജനങ്ങളില്‍ അവബോധമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
‘ആസാദി കാ അമൃത് കാല്’ രാജ്യത്തിന് നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും അവ നേടിയെടുക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം അചഞ്ചലമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സിംഗപ്പൂര്‍ ഗവണ്മെന്റിലെ മുതിര്‍ന്ന മന്ത്രി ശ്രീ തര്‍മന്‍ ഷണ്മുഖരത്നം ആദ്യ എജെഎംഎലില് ‘ഉള്‍ക്കൊള്ളുന്നതിലൂടെയുള്ള വളര്‍ച്ച, വളര്‍ച്ചയിലൂടെയുള്ള ഉള്‍ക്കൊള്ളല്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഒഇസിഡി സെക്രട്ടറിജനറല്‍ മത്യാസ് കോര്മാന്, കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ അരവിന്ദ് പനഗരിയ എന്നിവര്‍ സംസാരിച്ചു.
ശ്രീ അരുണ്‍ ജെയ്റ്റ്ലി രാജ്യത്തിനു നല്കിയ അമൂല്യസംഭാവനകളെ മാനിച്ചു ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യവകുപ്പാണ് ആദ്യ ‘അരുണ്‍ ജെയ്റ്റ്ലി അനുസ്മരണ പ്രഭാഷണം’ സംഘടിപ്പിച്ചത്.
ജൂലൈ 8 മുതല്‍ 10 വരെ നടക്കുന്ന കൗടില്യ സാമ്പത്തിക യോഗത്തിലെ (കെഇസി) പ്രതിനിധികളുമായും പ്രധാനമന്ത്രി സംവദിച്ചു.
–ND–
Joined the first ‘Arun Jaitley Memorial Lecture’ in New Delhi. https://t.co/pqng2bIbxF
— Narendra Modi (@narendramodi) July 8, 2022
आज का दिन मेरे लिए अपूर्णीय क्षति और असहनीय पीड़ा का दिन है।
मेरे घनिष्ठ मित्र और जापान के पूर्व प्रधानमंत्री श्री शिंजो आबे अब हमारे बीच नहीं रहे।
आबे जी मेरे तो साथी थे ही, वो भारत के भी उतने ही विश्वसनीय दोस्त थे: PM @narendramodi
— PMO India (@PMOIndia) July 8, 2022
ये आयोजन अरुण जेटली जी को समर्पित है।
बीते दिनों को याद करते हैं, तो उनकी बहुत सारी बातें, उनसे जुड़े बहुत से वाकये याद आते हैं।
उनकी oratory के तो हम सभी कायल थे।
उनका व्यक्तित्व विविधता से भरा था, उनका स्वभाव सर्वमित्र था: PM @narendramodi
— PMO India (@PMOIndia) July 8, 2022
मैं आप सभी से ये प्रश्न पूछना चाहता हूं।
क्या बिना Inclusion के सही Growth संभव है?
क्या बिना Growth के Inclusion के बारे में सोचा जा सकता है? – PM @narendramodi
— PMO India (@PMOIndia) July 8, 2022
2014 से पहले हमारे देश का औसत था कि 10 साल में करीब 50 मेडिकल कॉलेज बना करते थे।
जबकि भारत में पिछले 7-8 साल में ही पहले के मुकाबले 4 गुना से ज्यादा 209 नए मेडिकल कॉलेज बनाए जा चुके हैं: PM @narendramodi
— PMO India (@PMOIndia) July 8, 2022
आज का भारत Reforms by compulsion के बजाय Reforms by conviction से आने वाले 25 साल का रोडमैप तैयार कर रहा है: PM @narendramodi
— PMO India (@PMOIndia) July 8, 2022
पहले भारत में बड़े रिफ़ॉर्म्स तभी हुए जब पहले की सरकारों के पास कोई और रास्ता नहीं बचता था।
हम reforms को necessary evil नहीं बल्कि win-win choice मानते हैं, जिसमें राष्ट्रहित है, जनहित है: PM @narendramodi
— PMO India (@PMOIndia) July 8, 2022
हमारी पॉलिसी मेकिंग pulse of the people पर आधारित है।
हम ज्यादा से ज्यादा लोगों को सुनते हैं, उनकी आवश्यकता, उनकी आकांक्षा को समझते हैं।
इसलिए हमने Policy को populist impulses के दबाव में नहीं आने दिया: PM @narendramodi
— PMO India (@PMOIndia) July 8, 2022
COVID Vaccines का ही उदाहरण लें।
हमारे देश के Private Players ने बहुत ही अच्छा काम किया है।
लेकिन उनके पीछे Partner in Progress के रूप में सरकार की पूरी ताकत खड़ी थी: PM @narendramodi
— PMO India (@PMOIndia) July 8, 2022
*****
Joined the first 'Arun Jaitley Memorial Lecture' in New Delhi. https://t.co/pqng2bIbxF
— Narendra Modi (@narendramodi) July 8, 2022
आज का दिन मेरे लिए अपूर्णीय क्षति और असहनीय पीड़ा का दिन है।
— PMO India (@PMOIndia) July 8, 2022
मेरे घनिष्ठ मित्र और जापान के पूर्व प्रधानमंत्री श्री शिंजो आबे अब हमारे बीच नहीं रहे।
आबे जी मेरे तो साथी थे ही, वो भारत के भी उतने ही विश्वसनीय दोस्त थे: PM @narendramodi
उनके कार्यकाल में भारत जापान के राजनीतिक संबंधों को नई ऊंचाई तो मिली ही, हमने दोनों देशों की सांझी विरासत से जुड़े रिश्तों को खूब आगे बढ़ाया: PM @narendramodi
— PMO India (@PMOIndia) July 8, 2022
आज भारत के विकास की जो गति है, जापान के सहयोग से हमारे यहां जो कार्य हो रहे हैं, इनके जरिए शिंजो आबे जी भारत के जन मन में सालों-साल तक बसे रहेंगे: PM @narendramodi
— PMO India (@PMOIndia) July 8, 2022
ये आयोजन अरुण जेटली जी को समर्पित है।
— PMO India (@PMOIndia) July 8, 2022
बीते दिनों को याद करते हैं, तो उनकी बहुत सारी बातें, उनसे जुड़े बहुत से वाकये याद आते हैं।
उनकी oratory के तो हम सभी कायल थे।
उनका व्यक्तित्व विविधता से भरा था, उनका स्वभाव सर्वमित्र था: PM @narendramodi
Head of government के तौर पर 20 वर्ष के मेरे अनुभवों का सार यही है कि- बिना inclusion के real growth संभव ही नहीं है।
— PMO India (@PMOIndia) July 8, 2022
और, बिना Growth के Inclusion का लक्ष्य भी पूरा नहीं किया जा सकता: PM @narendramodi
मैं आप सभी से ये प्रश्न पूछना चाहता हूं।
— PMO India (@PMOIndia) July 8, 2022
क्या बिना Inclusion के सही Growth संभव है?
क्या बिना Growth के Inclusion के बारे में सोचा जा सकता है? - PM @narendramodi
बीते 7-8 साल में भारत में Under Graduate Medical Seats में 75% की बढ़ोतरी हुई है।
— PMO India (@PMOIndia) July 8, 2022
भारत में अब Annual Total Medical Seats की संख्या बढ़कर लगभग दोगुनी हो चुकी है: PM @narendramodi
2014 से पहले हमारे देश का औसत था कि 10 साल में करीब 50 मेडिकल कॉलेज बना करते थे।
— PMO India (@PMOIndia) July 8, 2022
जबकि भारत में पिछले 7-8 साल में ही पहले के मुकाबले 4 गुना से ज्यादा 209 नए मेडिकल कॉलेज बनाए जा चुके हैं: PM @narendramodi
आज का भारत Reforms by compulsion के बजाय Reforms by conviction से आने वाले 25 साल का रोडमैप तैयार कर रहा है: PM @narendramodi
— PMO India (@PMOIndia) July 8, 2022
पहले भारत में बड़े रिफ़ॉर्म्स तभी हुए जब पहले की सरकारों के पास कोई और रास्ता नहीं बचता था।
— PMO India (@PMOIndia) July 8, 2022
हम reforms को necessary evil नहीं बल्कि win-win choice मानते हैं, जिसमें राष्ट्रहित है, जनहित है: PM @narendramodi
हमारी पॉलिसी मेकिंग pulse of the people पर आधारित है।
— PMO India (@PMOIndia) July 8, 2022
हम ज्यादा से ज्यादा लोगों को सुनते हैं, उनकी आवश्यकता, उनकी आकांक्षा को समझते हैं।
इसलिए हमने Policy को populist impulses के दबाव में नहीं आने दिया: PM @narendramodi
आज भारत पूरी दुनिया में सबसे विश्वसनीय और अत्याधुनिक Space Service Providers में से एक है।
— PMO India (@PMOIndia) July 8, 2022
इस क्षेत्र में भी हमारा Private Sector Ecosystem बहुत ही बेहतरीन काम कर रहा है।
लेकिन उनके पीछे भी Partner in Progress के रूप में सरकार की पूरी शक्ति है: PM @narendramodi
COVID Vaccines का ही उदाहरण लें।
— PMO India (@PMOIndia) July 8, 2022
हमारे देश के Private Players ने बहुत ही अच्छा काम किया है।
लेकिन उनके पीछे Partner in Progress के रूप में सरकार की पूरी ताकत खड़ी थी: PM @narendramodi
India's reform trajectory is being lauded globally.
— Narendra Modi (@narendramodi) July 8, 2022
In the last 8 years, India has not reformed by compulsion. India has reformed by conviction.
Our reform trajectory is a win-win for all stakeholders. pic.twitter.com/fXcJMtrOR3
In our Government, policy making is determined by the pulse of people not by populist impulses.
— Narendra Modi (@narendramodi) July 8, 2022
The benefits of such an approach are several. pic.twitter.com/DmHx8r6udn