‘വസുധൈവ കുടുംബകം’ എന്ന പാരമ്പര്യം വിപുലീകരിക്കുന്നതിനും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന മന്ത്രം ആത്മീയ പ്രതിജ്ഞയായി പ്രചരിപ്പിച്ചതിനും തേരാപന്തിനെ അഭിനന്ദിച്ചു
“എല്ലാ തരത്തിലുമുള്ള ആസക്തിയുടെയും അഭാവത്തിൽ മാത്രമേ യഥാർത്ഥ ആത്മസാക്ഷാത്കാരം സാധ്യമാകൂ”
” ഗവൺമെന്റിലൂടെ എല്ലാം ചെയ്യുക എന്നത് ഒരിക്കലും ഇന്ത്യയുടെ പ്രവണതയല്ല ; ഇവിടെ ഗവണ്മെന്റിനും സമൂഹത്തിനും ആത്മീയ അധികാരത്തിനും എല്ലായ്‌പ്പോഴും തുല്യമായ പങ്കുണ്ട്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്വേതാംബര തേരാപന്തിന്റെ അഹിംസ യാത്രാ സമാപന സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.
നിരന്തരമായ ചലനത്തിന് ഊന്നൽ നൽകുന്ന ഇന്ത്യൻ സന്യാസിമാരുടെ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യത്തെ പ്രധാനമന്ത്രി തുടക്കത്തിൽ അനുസ്മരിച്ചു. ശ്വേതാംബര തേരാപന്ത് ആലസ്യം ഉപേക്ഷിക്കുന്നത് ആത്മീയ പ്രതിജ്ഞയാക്കിയതായി അദ്ദേഹം പ്രത്യേകം അഭിപ്രായപ്പെട്ടു. മൂന്ന് രാജ്യങ്ങളിലായി 18,000 കിലോമീറ്റർ ‘പദയാത്ര’ പൂർത്തിയാക്കിയതിന് ആചാര്യ മഹാശ്രമൻ ജിയെ അദ്ദേഹം അഭിനന്ദിച്ചു. ‘വസുധൈവ് കുടുംബകം’ എന്ന പാരമ്പര്യം വിപുലപ്പെടുത്തുന്നതിനും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന മന്ത്രം ആത്മീയ പ്രതിജ്ഞയായി പ്രചരിപ്പിച്ചതിനും ആചാര്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശ്വേതാംബര തേരാപന്തുമായുള്ള തന്റെ ദീർഘകാല ബന്ധവും പ്രധാനമന്ത്രി അനുസ്മരിക്കുകയും, “യേ തേരാ പന്ഥ് ഹേ, യേ മേരാ പന്ഥ് ഹേ’ – ഈ തേരാപന്ത് എന്റെ പാതയാണ് എന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവന ചൂണ്ടിക്കാട്ടുകയും ചെയ്തു.
പദയാത്രയുടെ പ്രമേയമായ ഐക്യം, ധാർമ്മികത, പൊതുജനക്ഷേമം. നിർജ്ജീവത എന്നിവയെ ശ്രീ മോദി പ്രശംസിച്ചു. ഏതെങ്കിലും തരത്തിലുള്ള ആസക്തിയുടെ അഭാവത്തിൽ മാത്രമേ യഥാർത്ഥ ആത്മസാക്ഷാത്കാരം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ആസക്തിയിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രപഞ്ചവുമായി സ്വയം ലയിക്കുന്നതിലേക്ക് നയിക്കുകയും എല്ലാവരുടെയും ക്ഷേമം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു.
ഇന്ന് ആസാദി കാ അമൃത് മഹോത്സവത്തിനിടയിൽ, രാജ്യം സമൂഹത്തോടും രാഷ്ട്രത്തോടും സ്വയം അതീതമായ കടമയ്ക്ക് ആഹ്വാനം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സബ്‌കാ സാഥ് , സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ് , സബ്‌കാ പ്രയാസ് എന്നീ വികാരങ്ങളിലൂടെയാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും ഗവൺമെന്റിലൂടെ ചെയ്യുന്നതായിരുന്നില്ല ഇന്ത്യയുടെ പ്രവണതയെന്നും ഇവിടെ ഗവണ്മെന്റിനും സമൂഹത്തിനും ആത്മീയ അധികാരികൾക്കും എല്ലായ്‌പ്പോഴും തുല്യമായ പങ്കാണുള്ളതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിജ്ഞകൾ നേടിയെടുക്കുന്നതിനുള്ള കടമയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ രാജ്യം ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപസംഹാരമായി, രാജ്യത്തിന്റെ ശ്രമങ്ങളും പ്രതിജ്ഞകളും മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി ആത്മീയ നേതാക്കളോട് അഭ്യർത്ഥിച്ചു.
-ND-
Addressing the Ahimsa Yatra Sampannata Samaroh Karyakram. https://t.co/Vq5SMTXsvV
— Narendra Modi (@narendramodi) March 27, 2022