ഫ്രഞ്ച് പ്രതിരോധമന്ത്രി ശ്രീ. ജീന്‍-യുവ്‌സ് ലെ ദ്രിയന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
സെപ്റ്റംബര്‍ 18നു ജമ്മു കശ്മീരിലെ ഉറിയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദി ആക്രമണത്തില്‍ നടന്ന കൊലപാതകങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ ഫ്രഞ്ച് മന്ത്രി, ഭീകരവാദത്തിനെതിരെയുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.
ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ചു മന്ത്രി ലെ ദ്രിയന്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഗവണ്‍മെന്റുകള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ശ്രീ. മോദി, കരാര്‍ സമയബന്ധിതമായി വേഗത്തില്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.