Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയെ ടെലിഫോൺ വഴി അഭിനന്ദനമറിയിച്ച് ഖത്തര്‍ അമീര്‍ 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഖത്തര്‍ സ്റ്റേറ്റ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്ന് ഇന്ന് അഭിനന്ദന ടെലിഫോണ്‍ സന്ദേശം ലഭിച്ചു.

ഇന്ത്യയിലെ ജനങ്ങളോടുള്ള  ഊഷ്മളമായ ആശംസകള്‍ക്കും അനുകൂല മനോഭാവത്തിനും പ്രധാനമന്ത്രി അദ്ദേഹത്തോട് നന്ദി പറഞ്ഞു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

2024 ഫെബ്രുവരിയിലെ തന്റെ ഖത്തര്‍ സന്ദര്‍ശനം പ്രധാനമന്ത്രി അനുസ്മരിക്കുകയും ഖത്തര്‍ അമീറിനോട് ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു.

പ്രധാനമന്ത്രി അമീറിന് ജന്മദിനാശംസകള്‍ നേരുകയും വരാനിരിക്കുന്ന ഈദ് അല്‍ അദ്ഹ പെരുന്നാളിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

–SK–