Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി‌യെ ഗയാന പ്രസിഡന്റ് ജോർജ് ടൗണിൽ സ്വാഗതം ചെയ്തു

പ്രധാനമന്ത്രി‌യെ ഗയാന പ്രസിഡന്റ് ജോർജ് ടൗണിൽ സ്വാഗതം ചെയ്തു


2024 നവംബർ 20 മുതൽ 21 വരെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജോർജ് ടൗണിൽ എത്തി. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, ഗയാന പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ആന്തണി ഫിലിപ്‌സ് എന്നിവർ ആചാരപരമായി സ്വീകരിച്ചു. ഗയാന ഗവണ്മെന്റിലെ ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് അലി, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ട്ലെ, ഗ്രനാഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ എന്നിവർ ചേർന്നു സ്വീകരിച്ചു. ഗയാനയിലെ നിരവധി ക്യാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ, ഇന്ത്യൻ സമൂഹത്തിൽ നിന്നും ഇന്തോ-ഗയാനീസ് പ്രവാസികളിൽ നിന്നും പ്രധാനമന്ത്രിക്ക് ഉജ്വലവും വർണാഭവുമായ സ്വീകരണം ലഭിച്ചു. വിമാനത്താവളത്തിലെയും ഹോട്ടലിലെയും സ്വീകരണത്തിൽ ഗയാന മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സന്നിഹിതരായി. ഇന്ത്യയും ഗയാനയും തമ്മിലുള്ള വളരെയടുത്ത സൗഹൃദത്തിന്റെ തെളിവായി, ജോർജ് ടൗൺ മേയർ “ജോർജ് ടൗൺ നഗരത്തിന്റെ താക്കോൽ” പ്രധാനമന്ത്രിക്കു കൈമാറി.

***

SK