Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുരുക്കുത്തില്‍

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുരുക്കുത്തില്‍

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുരുക്കുത്തില്‍


എഴുപതാമതു സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:

1. ഇന്ന്, ഈ വിശേഷദിനത്തില്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കും വിദേശരാഷ്ട്രങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ വംശജര്‍ക്കും ഞാന്‍ ആസംസകള്‍ നേരുന്നു. വരുംവര്‍ഷങ്ങളില്‍ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഈ ഊര്‍ജം രാഷ്ട്രത്തെ സഹായിക്കട്ടെ.

2. മഹാത്മാ ഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയും പണ്ഡിറ്റ് നെഹ്‌റുവിനെയും നമുക്കു സ്വരാജ്യം നേടിത്തരാനായി ജീവന്‍ ബലിയര്‍പ്പിച്ച എണ്ണമറ്റ ജനങ്ങളെയും നാം ഓര്‍ക്കുന്നു.

3. ഇന്ത്യ വളരെയേറെ പ്രശ്‌നങ്ങള്‍ നേരുടുന്നുണ്ടെന്നതു ശരിയാണ്. പക്ഷേ, അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള കഴിവും നമുക്കുണ്ട്.

4. ഗവണ്‍മെന്റ് ചെയ്ത കാര്യങ്ങളേക്കാള്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചാണ് ഇന്ന് എനിക്കു പറയാനുള്ളത്.

5. മുന്‍ ഗവണ്‍മെന്റുകള്‍ കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടിവന്ന കാലമുണ്ട്. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോഴുള്ളതു കൂടുതലും പ്രതീക്ഷകളാണ്.

6. സ്വരാജിനെ സുരാജാക്കി മാറ്റേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. ത്യാഗവും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമില്ലാതെ ഇതു സാധിക്കില്ല.

7. ഇന്നു ഞാന്‍ പറയുക കേവലം നയത്തെക്കുറിച്ചല്ല, മറിച്ച് കാഴ്ചപ്പാടിനെക്കുറിച്ചാണ്. ജോലി ചെയ്യുന്നതിന്റെ വേഗത്തെക്കുറിച്ചല്ല, പുരോഗതി എത്രത്തോളം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണു പ്രധാനം.

8. സുരാജ് എന്നതിന്റെ അര്‍ഥം സാധാരണക്കാരന്റെ പുരോഗതിയെന്നാണ്; സാധാരണക്കാരന്റെ ആവശ്യങ്ങളോടും പ്രതീക്ഷകളോടും പ്രതികരിക്കുന്ന ഗവണ്‍മെന്റാണ്. ഉത്തരവാദിത്തവും ചുമതലയും ആയിരിക്കണം സുരാജിന്റെ രണ്ട് അടിവേരുകള്‍.

9. ജനങ്ങള്‍, വിശേഷിച്ച് മധ്യവര്‍ഗം, വരുമാന നികുതി അധികൃതരെ ഭയക്കുന്ന സാഹചര്യം നമുക്കു മാറ്റിയെടുക്കണം.

10. നമ്മുടെ രാഷ്ട്രത്ത് രണ്ടു കോടി പേര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നു. ദരിദ്രര്‍ക്കു പോലും രണ്ടാഴ്ചയ്ക്കകം പാസ്‌പോര്‍ട്ട് ലഭിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്.

11. മുന്‍കാലങ്ങളില്‍ ബിസിനസ് തുടങ്ങണമെങ്കില്‍ രജിസ്‌ട്രേഷന്‍ കിട്ടാന്‍ ആറു മാസം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഈ ഗവണ്‍മെന്റ് അധികാരമേറ്റതോടെ ഈ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. കഴിഞ്ഞ ജൂലൈയില്‍ മാത്രം 900 രജിസ്‌ട്രേഷനുകള്‍ നടന്നു.

12. ഗ്രൂപ്പ് സി, ഡി ജോലികള്‍ക്കായുള്ള 9,000 തസ്തികകളിലേക്കുള്ള നിയമന അഭിമുഖം എടുത്തുകളഞ്ഞു.

13. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ജനങ്ങളുടെ പ്രതീക്ഷകള്‍ മാറിമറിഞ്ഞു. നയങ്ങളിലോ ബജറ്റിലെ പ്രഖ്യാപനങ്ങളിലോ അവര്‍ക്കു വിശ്വാസമില്ല. യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുന്നു എന്ന് അവര്‍ക്കു കാണിച്ചുകൊടുക്കേണ്ടതുണ്ട്.

14. നേരത്തേ 70-75 കിലോമീറ്റര്‍ റോഡാണ് ഒരു ദിവസം നിര്‍മിച്ചിരുന്നത്. അതിപ്പോള്‍ 100 കീലോമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.

15. ഒരു രാഷ്ട്രം, ഒരു വൈദ്യതി വിതരണ ശൃംഖല, ഒരേ വില എന്ന പദ്ധതിയുടെ പ്രവര്‍ത്തനം നാം ആരംഭിച്ചുകഴിഞ്ഞു.

16. പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖല നാം ശ്രദ്ധയൂന്നുന്ന ഒരു മേഖലയാണ്.

17. സൗരോര്‍ജ മേഖലയില്‍ 116 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. ഇതു മുമ്പൊരിക്കലും നേടാനാവാത്ത നിരക്കാണ്.

18. മുന്‍കാലങ്ങളില്‍ പ്രതിവര്‍ഷം 30,000-35,000 കിലോമീറ്റര്‍ വൈദ്യുതി പ്രസരണ ലൈനുകളാണ് ഓരോ വര്‍ഷവും നിര്‍മിച്ചിരുന്നത്. ഇപ്പോള്‍ അതു ചുരുങ്ങിയത് 50,000 കിലോമീറ്ററായി ഉയര്‍ന്നു.

19. കഴിഞ്ഞ 60 വര്‍ഷമായി 14 കോടി ജനങ്ങള്‍ക്കാണു പാചകവാതകം ലഭിച്ചിരുന്നത്. എന്നാല്‍ കേവലം കഴിഞ്ഞ 60 ആഴ്ചയ്ക്കകം നാലു കോടി പേര്‍ക്കു ഗ്യാസ് കണക്ഷന്‍ ലഭിച്ചു.

20. നൈരാശ്യവാദത്തോടുള്ള താല്‍പര്യം ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. അപ്രകാരം ചെയ്യുന്നതു നമുക്ക് ഊര്‍ജം പകരും. 21 കോടി ജനങ്ങളെ ബാങ്കിങ്ങിലേക്കു കൊണ്ടുവരികയെന്നത് അസാധ്യമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അതിപ്പോള്‍ സാധ്യമായിരിക്കുന്നു.

21. 18,000 ഗ്രാമങ്ങളില്‍ 10,000 എണ്ണത്തിലും വൈദ്യുതി എത്തിക്കഴിഞ്ഞു. അവര്‍ ഇപ്പോള്‍ നമുക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കാണുന്നുണ്ടെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

22. ഡെല്‍ഹിയില്‍നിന്നു കേവലം മൂന്നു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന ഹത്രാസ് ഗ്രാമത്തില്‍ വൈദ്യുതി എത്താന്‍ 70 വര്‍ഷം വേണ്ടിവന്നു.

23. ഗവണ്‍മെന്റ് 50 രൂപയ്ക്കു എല്‍.ഇ.ഡി. ബള്‍ബുകള്‍ ലഭ്യമാക്കി.

24. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഛബഹര്‍ തുറമുഖത്തിനായി ഒന്നിക്കുന്നതു കാണുമ്പോള്‍, അസാധ്യമായ കാര്യങ്ങള്‍ സാധ്യമാകുന്നതായി അനുഭവപ്പെടുന്നു.

25. പണപ്പെരുപ്പം ആറു ശതമാനത്തിനു മീതേക്കു പോകാന്‍ നാം അനുവദിച്ചിട്ടില്ല. രാജ്യം രണ്ടു വര്‍ഷമായി തുടര്‍ച്ചയായി വരള്‍ച്ചയനുഭവിച്ചു. ധാന്യോല്‍പാദനം കുറയുമോ എന്നു വല്ലാതെ ആശങ്കിച്ചു. മുന്‍ ഗവണ്‍മെന്റുകളെ അപേക്ഷിച്ച് ഞാനും എന്റെ ഗവണ്‍മെന്റും ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്യാന്‍ പരമാവധി ശ്രമിക്കുകയും അതുവഴി സാധാരണക്കാരനു ഭക്ഷ്യവസ്തുക്കള്‍ അപ്രാപ്യമാകുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്തു.

26. ഗുരു ഗോബിന്ദ് സിങ്ജിയുടെ 350ാമത് ജന്മവാര്‍ഷികം നാം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റ വാക്കുകള്‍ ഞാന്‍ ഓര്‍ത്തുപോകുകയാണ്. ‘മറ്റുള്ളവര്‍ക്കു സേവ ചെയ്യാത്തവന്റെ കൈകള്‍ വിശുദ്ധമാണെന്ന് എങ്ങനെ പറയും?’ നമ്മുടെ കര്‍ഷകര്‍ ആ രീതിയില്‍ പ്രവര്‍ത്തിച്ചു എന്നു ഞാന്‍ പറയും. തുടര്‍ച്ചയായി വരള്‍ച്ച നേരിടേണ്ടിവന്നിട്ടും നേരത്തേ ലഭിച്ചതിലും ഒന്നര ഇരട്ടി ധാന്യങ്ങള്‍ അവര്‍ ഉല്‍പാദിപ്പിച്ചു.

27. നമ്മുടെ ശാസ്ത്രജ്ഞര്‍ അത്യുല്‍പാദനശേഷിയുള്ള 131 വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്തതിനാല്‍ ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. ഞാന്‍ അവരെ അഭിനന്ദിക്കുന്നു. വളം ലഭ്യതക്കുറവെന്നതു കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള സ്വപ്‌നം മാത്രമാണ്.

28. ഗവണ്‍മെന്റ് ട്രഷറി കാലിയാക്കുക എന്നതു മുന്‍കാല ഗവണ്‍മെന്റുകള്‍ പതിവു രീതിയാക്കി. പക്ഷേ, അത്തരം പ്രവണത ഇല്ലാതാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഗവണ്‍മെന്റിനെക്കുറിച്ചു ലോകം എന്തു കരുതുന്നു എന്നതല്ല, രാജ്യത്തിന്റെ പ്രതിച്ഛായ ആണു പ്രധാനം. പ്രതീകവല്‍ക്കരണമല്ല, യാഥാര്‍ഥ്യമാണു കാര്യം. അര്‍ഹതയേക്കാള്‍ പ്രധാനം ശാക്തീകരണമാണ്. പാര്‍ട്ടിയേക്കാള്‍ പ്രധാനം രാഷ്ട്രമാണ്.

29. തുടര്‍ച്ചയുള്ളതാണു ഗവണ്‍മെന്റുകള്‍. മുന്‍കാല പ്രവൃത്തികളില്‍ നല്ലതാണെങ്കില്‍, നമ്രശിരസ്‌കരായി അവ തുടരും. മുന്‍ ഗവണ്‍മെന്റ് തുടക്കമിട്ട 118 പ്രഗതി പദ്ധതികള്‍ പാതിവഴിക്കു നിലച്ച നിലയിലായിരുന്നു. പത്തു ലക്ഷം കോടി രൂപ മൂല്യമുള്ള 270 പദ്ധതികള്‍ സ്തംഭനാവസ്ഥയിലായിരുന്നു. ഇതു ക്രിമിനല്‍ കുറ്റമാണ്. അവയൊക്കെ മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രമിച്ചു.

30. നയങ്ങളില്‍ വ്യക്തത ഉണ്ടാവുകയും ഉദ്ദേശ്യശുദ്ധി ഉണ്ടാവുകയും ചെയ്യുമ്പോള്‍ സംശയംകൂടാതെ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും. എല്ലാ വര്‍ഷവും ഉത്തര്‍പ്രദേശിനെ സംബന്ധിച്ചുള്ള പ്രശ്‌നം കരിമ്പു കര്‍ഷകര്‍ക്കു നല്‍കാനുള്ള കുടിശ്ശികയാണ്. ഇപ്പോള്‍ 95 ശതമാനത്തോളം കുടിശ്ശിക കൊടുത്തു തീര്‍ത്തുവെന്ന് എനിക്കു പറയാന്‍ സാധിക്കും. ഉജ്വല യോജന പ്രകാരം പുകയില്ലാത്ത അടുക്കളകള്‍ സ്ഥാപിക്കപ്പെട്ട 50 ലക്ഷം വീടുകളുണ്ട്.

31. ആഗോള നിലവാരത്തിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ നമ്മുടെ പ്രസക്തി വര്‍ധിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാന്‍ നമുക്കു സാധിക്കുകയും ഉള്ളൂ. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിയതിനു വിലയിരുത്തല്‍ ഏജന്‍സികള്‍ നമ്മെ എത്രമാത്രം അഭിനന്ദിച്ചുവെന്നു ശ്രദ്ധിച്ചുകാണും.

32. നാം എല്ലാവരെയും ഒരേ കണ്ണോടുകൂടി കാണണമെന്നും ഒരാളെയും ഉപദ്രവിക്കരുതെന്നും രാമാനുജാചാര്യന്‍ പറയുമായിരുന്നു. ഇക്കാര്യം അംബേദ്കറും ഗാന്ധിജിയും ആവര്‍ത്തിച്ചിട്ടുണ്ട്. വേര്‍തിരിവു വെച്ചുപുലര്‍ത്തുന്ന സമൂഹം തകരും. വേര്‍തിരിവു പ്രകടമാകുന്നുണ്ടെങ്കില്‍ അതിനെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യവും അവബോധവും വര്‍ധിക്കേണ്ടതുണ്ട്. സാമ്പത്തിക വളര്‍ച്ച മാത്രം പോരാ; സാമൂഹ്യസമത്വം കൂടുതല്‍ പ്രധാനമാണ്. സാമൂഹ്യ വിപത്തുകളെ നമുക്ക് ഒന്നിച്ചു നേരിടണം.

33. ചരക്കുസേവന നികുതി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. ഈ നിയമം പാസ്സാക്കിയതിന് എല്ലാ പാര്‍ട്ടികളോടും കൃതജ്ഞത അറിയിക്കേണ്ടതാണ്.

34. കാര്യങ്ങള്‍ നീട്ടിവെക്കുന്നതില്‍ ഈ ഗവണ്‍മെന്റ് വിശ്വസിക്കുന്നില്ല. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ എന്ന വാഗ്ദാനം നടപ്പാക്കിക്കഴിഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ രേഖകളും പരസ്യപ്പെടുത്തി. ഇതായിരുന്നു ഞങ്ങള്‍ നല്‍കിയ മറ്റൊരു വാഗ്ദാനം.

35. നാനാത്വത്തിലെ ഏകത്വമാണു നമ്മുടെ ഏറ്റവും വലിയ കരുത്ത്. മറ്റുള്ളവരെ ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രീതിയാണു നമ്മുടെ സംസ്‌കാരം നശിക്കാതെ നിലകൊള്ളാന്‍ കാരണം.

36. നമ്മുടെ രാഷ്ട്രത്തില്‍ ഹിംസയ്ക്ക് ഇടമില്ല. തീവ്രവാദവും മാവോയിസവും ഈ രാഷ്ട്രം പ്രോല്‍സാഹിപ്പിക്കില്ല.

37. പെഷവാറിലെ ഒരു സ്‌കൂളിലെ നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ മാനുഷികതയെ മാനദണ്ഡമാക്കി വേണം വിലയിരുത്താനെന്നു മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരോടു ഞാന്‍ ആവശ്യപ്പെടുകയാണ്. ഈ സംഭവമറിഞ്ഞപ്പോള്‍ ഇന്ത്യയിലെ ഓരോ വിദ്യാലയവും തേങ്ങിക്കരയുകയായിരുന്നു എന്നു മാത്രമല്ല, ഓരോ പാര്‍ലമെന്റേറിയന്റെയും കണ്ണുകള്‍ നിറയുകയും ചെയ്തു. ഇതാണു നമ്മുടെ മനുഷ്യത്വത്തിന്റെ നിദര്‍ശനം. അതേസമയം, തീവ്രവാദികളെ പ്രകീര്‍ത്തിക്കുന്ന മറുവിഭാഗത്തെക്കുറിച്ചു ചിന്തിക്കുക.

38. ഞാന്‍ അയല്‍രാഷ്ട്രങ്ങളോടു പറയുകയാണ്, നമുക്കു ദാരിദ്ര്യത്തിനെതിരെ പോരാടാമെന്ന്. പരസ്പരം യുദ്ധം ചെയ്യുന്നതിലൂടെ നമ്മുടെ ആള്‍ക്കാര്‍ തന്നെ നമ്മെത്തന്നെ തകര്‍ക്കുന്ന സാഹചര്യമാണു സൃഷ്ടിക്കപ്പെടുക. ദാരിദ്ര്യത്തിനെതിരെ സംഘടിച്ചു പോരാടുക വഴി മാത്രമേ നമുക്ക് ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കൂ.

39. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബലൂചിസ്ഥാനിലെയും ഗില്‍ഗിത്തിലെയും പാക്കധീന കശ്മീരിലെയും ജനങ്ങള്‍ എന്നോടു നന്ദി പ്രകടിപ്പിച്ചതു സത്യത്തില്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കുമുള്ള ആദരവാണ്. ബലൂചിസ്ഥാനിലെയും ഗില്‍ഗിത്തിലെയും പാക്കധീന കാശ്മീരിലെയും ജനങ്ങളെ ഞാന്‍ നന്ദി അറിയിക്കുന്നു.

40. സ്വാതന്ത്ര്യ സമര സേനാനികളുടെ പെന്‍ഷന്‍ 20 ശതമാനം ഉയര്‍ത്താന്‍ നാം തീരുമാനിച്ചിട്ടുണ്ട്.

41. ദാരിദ്യരേഖയ്ക്കു കീഴിലുള്ള കുടുംബങ്ങളില്‍ പെട്ടവര്‍ക്കു ചികില്‍സ ആവശ്യമായി വന്നാല്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ഗവണ്‍മെന്റ് വഹിക്കും.

42. നാം സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചു പറയുമ്പോള്‍ ചരുക്കം പേരെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കാറുള്ളൂ. ആരുമറിയാതെ നമ്മുടെ ആദിവാസി സഹോദരന്മാര്‍ ഏറെ പൊരുതി. പക്ഷേ, ബിര്‍സ മുണ്ട ഉള്‍പ്പെടെ വളരെ കുറച്ചു പേരെ ഒഴികെ മറ്റാരെക്കുറിച്ചും ആര്‍ക്കും അറിയില്ല. അവരവരുടെ നാടുകളില്‍ മ്യൂസിയങ്ങള്‍ സ്ഥാപിച്ച് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം രേഖപ്പെടുത്താന്‍ പദ്ധതിയുണ്ട്.

43. ഒരു സമൂഹം, ഒരു ദൗത്യം, ഒരു ലക്ഷ്യം.

44. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’, ‘ജയ് ഹിന്ദ്’.