Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ വാട്ട് ഫോ സന്ദർശനം

പ്രധാനമന്ത്രിയുടെ വാട്ട് ഫോ സന്ദർശനം


തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്തോങ്‌ടാൺ ഷിനവത്രയ്‌ക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാട്ട് ഫോ എന്നറിയപ്പെടുന്ന വാട്ട് ഫ്രാ ചേതുഫോൺ വിമോൺ മങ്ഖലറാം രാജ്വരമഹാവിഹാൻ സന്ദർശിച്ചു.

ശയനബുദ്ധ പ്രതിമയിൽ ആരാധന നടത്തിയ പ്രധാനമന്ത്രി മുതിർന്ന ബുദ്ധ സന്യാസിമാർക്ക് ‘സംഘദാനം’ അർപ്പിച്ചു. ശയനബുദ്ധ ദേവാലയത്തിലേക്ക് അശോക സ്തംഭത്തിന്റെ മാതൃകയും പ്രധാനമന്ത്രി സമ്മാനിച്ചു. തദവസരത്തിൽ, ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശക്തവും ഊർജ്ജസ്വലവുമായ നാഗരിക ബന്ധങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

***

NK