Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ മൗറീഷ്യസ് സന്ദർശനം: ഫലങ്ങളുടെ പട്ടിക

പ്രധാനമന്ത്രിയുടെ മൗറീഷ്യസ് സന്ദർശനം: ഫലങ്ങളുടെ പട്ടിക


സീരിയൽ നമ്പർ.      കരാറുകൾ/ധാരണാപത്രങ്ങൾ

1. അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ (INR അല്ലെങ്കിൽ MUR) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് മൗറീഷ്യസും തമ്മിലുള്ള കരാർ.

2. മൗറീഷ്യസ് റിപ്പബ്ലിക് ​ഗവൺമെന്റും (കടം വാങ്ങുന്നയാൾ എന്ന നിലയിൽ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (വായ്പ നൽകുന്ന ബാങ്ക് എന്ന നിലയിൽ) തമ്മിലുള്ള ക്രെഡിറ്റ് സൗകര്യ കരാർ

3. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച് മൗറീഷ്യസ് റിപ്പബ്ലിക്കിലെ വ്യവസായ, എസ്എംഇ, സഹകരണ സ്ഥാപന (എസ്എംഇ വിഭാഗം) മന്ത്രാലയവും ഇന്ത്യൻ റിപ്പബ്ലിക്കിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

4. ഇന്ത്യൻ റിപ്പബ്ലിക്കിലെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും, മൗറീഷ്യസ് റിപ്പബ്ലിക്കിലെ വിദേശകാര്യ, പ്രാദേശിക സംയോജന, അന്താരാഷ്ട്ര വ്യാപാര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

5. മൗറീഷ്യസ് ​ഗവൺമെന്റിന്റെ പൊതു സേവന, ഭരണ പരിഷ്കാര മന്ത്രാലയവും (MPSAR) ഇന്ത്യാ ​ഗവൺമെന്റിന്റെ ഭരണ പരിഷ്കാര, പൊതു പരാതി വകുപ്പായ നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും (NCGG) തമ്മിലുള്ള ധാരണാപത്രം

6. ഇന്ത്യൻ നാവികസേനയും മൗറീഷ്യസ് ​ഗവൺമെന്റും തമ്മിൽ വൈറ്റ് ഷിപ്പിംഗ് വിവരങ്ങൾ പങ്കിടുന്നതിനുള്ള സാങ്കേതിക കരാർ.

7. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), ഭൗമ ശാസ്ത്ര മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് (PMO), കോണ്ടിനെന്റൽ ഷെൽഫ് വകുപ്പ്, മാരിടൈം സോൺസ് അഡ്മിനിസ്ട്രേഷൻ ആൻഡ് എക്സ്പ്ലോറേഷൻ (CSMZAE), GOM എന്നിവ തമ്മിലുള്ള ധാരണാപത്രം.

8. ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് (ED) ഉം മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ ഫിനാൻഷ്യൽ ക്രൈംസ് കമ്മീഷനും (FCC) തമ്മിലുള്ള ധാരണാപത്രം

സീരിയൽ നമ്പർ.     പ്രോജക്ടുകൾ

1. അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ, ക്യാപ് മാൽഹ്യൂറക്സിലെ മൗറീഷ്യസ് ഏരിയ ഹെൽത്ത് സെന്റർ, 20 HICDP പ്രോജക്ടുകൾ (പേര് അപ്‌ഡേറ്റ് ചെയ്യും) എന്നിവയുടെ ഉദ്ഘാടനം.

കൈമാറ്റം:

1. ഇന്ത്യൻ നാവിക കപ്പലിന്റെ ഹൈഡ്രോഗ്രാഫി സർവേയെത്തുടർന്ന് തയ്യാറാക്കിയ സെന്റ് ബ്രാൻഡൻ ദ്വീപിലെ നാവിഗേഷൻ ചാർട്ട് കൈമാറ്റം.

പ്രഖ്യാപനങ്ങൾ:

മൗറീഷ്യസിൽ ഒരു പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയും വികസന പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി വികസന പദ്ധതികളുടെ രണ്ടാം ഘട്ടവും സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

***

SK