ന്യൂഡല്‍ഹി; 2024 ജനുവരി 04
മുംബൈയിലെ ഗോരേഗാവ് ഈസ്റ്റില്‍ നടന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്ര ഇന്ന് പങ്കെടുത്തു.
1500-ലധികം ആളുകളുടെ ആവേശകരമായ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു. പങ്കെടുത്തവരെല്ലാം ചേര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വികസിത് ഭാരത് പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്രഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കള്‍ മേരി കഹാനി മേരി സുബാനി മുന്‍കൈയ്ക്ക് കീഴില്‍, അവരുടെ അനുഭവങ്ങളും വിജയഗാഥകളും പങ്കുവച്ചു.
ചടങ്ങില്‍ പ്രധാനമന്ത്രിയുടെ റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശവും വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചിത്രവും പ്രദര്‍ശിപ്പിച്ചു.
മറ്റുള്ളവയ്‌ക്കൊപ്പം മുദ്ര യോജന, പി.എം സ്വാനിധി തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി വിതരണം ചെയ്തു.
ഈ പദ്ധതികളുടെ പ്രയോജനം ഇതുവരെ നേടാനാകാത്ത എല്ലാ ഗുണഭോക്താക്കളിലേക്കും ഇവ എത്തിക്കുന്നതിനും ഇവയുടെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നതിനുമായി പ്രധാനപ്പെട്ട ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സജ്ജീകരിച്ചിട്ടുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ സ്റ്റാളുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്ദര്‍ശിച്ചു. .
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം പൂര്‍ണ്ണ ശക്തിയോടെ യാത്രയില്‍ പങ്കെടുക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗവണ്‍മെന്റ് പദ്ധതികളുടെ നടത്തിപ്പ് പരിപൂര്‍ണ്ണതയിലാക്കാനുള്ള സമീപനത്തെക്കുറിച്ചും ഏറ്റവും അവസാനത്തെ വ്യക്തിയില്‍ വരെ അവ എത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മുംബൈ നഗരത്തില്‍ വിജയകരമായി വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര സംഘടിപ്പിച്ചതിന് ബി.എം.സി ഭരണകൂടത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനന്ദിച്ചു.
–NS–