Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായി ശ്രീ. പി.കെ.സിന്‍ഹയെ നിയമിച്ചു


പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി പ്രവര്‍ത്തിച്ചുവരുന്ന ശ്രീ. പി.കെ.സിന്‍ഹയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായി നിയമിച്ചു.

2015 ജൂണ്‍ 13 മുതല്‍ 2019 ഓഗസ്റ്റ് വരെ ശ്രീ. സിന്‍ഹ ക്യാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ബാച്ച് ഐ.എ.എസ്. ഓഫീസറായ അദ്ദേഹം ഉത്തര്‍പ്രദേശ് കാഡറിലായിരുന്നു. സേവനകാലത്തിനിടെ ശ്രീ. സിന്‍ഹ ഊര്‍ജ, ഷിപ്പിങ് മന്ത്രാലയങ്ങളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡെല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. തുടര്‍ന്നു ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നു ബിരുദാനന്തര ബിരുദമെടുത്തു. സര്‍വീസിലിരിക്കെ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് ഡിപ്ലോമയും സോഷ്യല്‍ സയന്‍സസില്‍ എം.ഫിലും നേടി.

നീണ്ട ഐ.എ.എസ്. സേവനകാലത്തിനിടെ ശ്രീ. സിന്‍ഹ തനതുമുദ്ര ചാര്‍ത്തിക്കൊണ്ട് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലും കേന്ദ്ര ഗവണ്‍മെന്റിലും വിവിധ തസ്തികകള്‍ വഹിച്ചിട്ടുണ്ട്.