Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നൃപേന്ദ്ര മിശ്ര ഒഴിഞ്ഞു


ചുമതലയൊഴിയാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കു തുടരാന്‍ അദ്ദേഹത്തോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന്, പ്രധാനമന്ത്രി വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീ. പി.കെ.സിന്‍ഹയെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിക്കുകയും ചെയ്തു.

ശ്രീ. നൃപേന്ദ്ര പുറപ്പെടുവിച്ച പ്രസ്താവന: ‘പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജിയുടെ കീഴില്‍ രാജ്യത്തെ സേവിക്കാന്‍ സാധിച്ചത് ഒരു അംഗീകാരമാണ്. ഇത്തരമൊരു അവസരം നല്‍കിയതിനും എന്നില്‍ അര്‍പ്പിച്ച പൂര്‍ണ വിശ്വാസത്തിനും ഞാന്‍ അദ്ദേഹത്തോട് അഗാധമായി കടപ്പെട്ടിരിക്കുന്നു.

സംതൃപ്തികരമായി പ്രവര്‍ത്തിക്കുന്നതിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി മുഴുവന്‍ സമയവും ചിന്തകളും അര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ ആഹ്ലാദവാനാണ്. പൊതുകാര്യങ്ങള്‍ക്കും ദേശീയ താല്‍പര്യത്തിനുമായുള്ള സമര്‍പ്പണം തുടരുന്നുവെങ്കിലും എനിക്ക് ഒഴിയാനുള്ള സമയമായി. പിന്‍തുണ നല്‍കിയതിനു ഗവണ്‍മെന്റിനകത്തും പുറത്തുമുള്ള എല്ലാ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും എന്റെ കുടുംബത്തോടും നന്ദി അറിയിക്കുന്നു. നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്കു നയിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജിക്ക് ഞാന്‍ വിജയം ആശംസിക്കുന്നു’.