Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ഒപ്പുവച്ച പ്രഖ്യാപനങ്ങളുടെയും കരാറുകളുടെയും പട്ടിക

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ഒപ്പുവച്ച പ്രഖ്യാപനങ്ങളുടെയും കരാറുകളുടെയും പട്ടിക

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ഒപ്പുവച്ച പ്രഖ്യാപനങ്ങളുടെയും കരാറുകളുടെയും പട്ടിക

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ഒപ്പുവച്ച പ്രഖ്യാപനങ്ങളുടെയും കരാറുകളുടെയും പട്ടിക


പ്രഖ്യാപനങ്ങള്‍:

– അന്താരാഷ്ട്ര സൗോര്‍ജ്ജ സഖ്യത്തില്‍ ( ഐഎസ്എ) ചേരുന്നുവെന്ന ജപ്പാന്റെ പ്രഖ്യാപനം ഔപചാരിക അംഗീകാരത്തിന് 2018 ഒക്ടോബര്‍ 29ന് സമര്‍പ്പിക്കുന്നു. ഇതുവരെ 70 രാജ്യങ്ങള്‍ ഐഎസ്എ രൂപരേഖാ കരാറില്‍(ഐഎസ്എ എഫ്എ) ഒപ്പുവയ്ക്കുകയും 47 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ജപ്പാന്‍ ഇതിലെ എഴുപത്തിയൊന്നാമത്തെ രാജ്യവും ഐഎസ്എ എഫ്എ അംഗീകരിക്കുന്ന നാല്‍പ്പത്തിയെട്ടാമത്തെ രാജ്യവുമാകും.

– മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍, ഉമിയം- ഉംത്രു മൂന്നാം ഘട്ട ജലവൈദ്യുത പദ്ധതി സ്‌റേഷന്‍ നവീകരണത്തിനും ആധുനീകരണത്തിനുമുള്ള പദ്ധതി, ഡല്‍ഹി ദ്രുതഗതാഗത സംവിധാന പദ്ധതി ( മൂന്നാം ഘട്ടം), വടക്കു കിഴക്കന്‍ റോഡ് ശൃംഖലാ കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍ പദ്ധതി, തുര്‍ഗ പമ്പ്ഡ് ശേഖരണം നിര്‍മാണത്തിനുള്ള പദ്ധതി, ചെന്നൈ അനുബന്ധ റിംഗ് റോഡ് നിര്‍മ്മാണ പദ്ധതി, ത്രുപുരയിലെ സുസ്ഥിര വന പരിപാലന പദ്ധതി എന്നിവ ഉള്‍പ്പെടെ ഏഴ് യെന്‍ വായ്പാ പദ്ധതികളുടെ വ്യവസ്ഥാ കുറിപ്പുകളുടെ കൈമാറ്റം ( ആകെ വായ്പാ വ്യവസ്ഥ 316.458 ദശലക്ഷം യെന്‍ വരെ).

ധാരണാപത്രത്തിന്റെ/ കരാറിന്റെ/ ഉടമ്പടിയുടെ പേരും, വിശദീകരണവും

എ. പ്രതിരോധവും തന്ത്രപരവും
1. ജപ്പാന്‍ സമുദ്രതല സ്വയംപ്രതിരോധ സേനയും ഇന്ത്യയുടെ നാവിക സേനയും തമ്മില്‍ വിശാല സഹകരണത്തിനുള്ള നടപ്പാക്കല്‍ കരാര്‍ ( ഇന്ത്യയുടെ നാവിക സേനയും ജപ്പാന്‍ സമുദ്രതല സ്വയംപ്രതിരോധ സേനയും തമ്മില്‍ സമുദ്ര പ്രദേശ അവബോധ വിവരങ്ങളിലെ വന്‍തോതിലുള്ള സഹകരണവും കൈമാറ്റവും)

ബി. ഡിജിറ്റലും പുതിയതുമായ സാങ്കേതികവിദ്യകള്‍
2. ഇന്ത്യയുടെയും ജപ്പാന്റെയും ഇലക്ട്രോണിക്‌സ് ആന്റ് വിവര സാങ്കേതിക വിദ്യാ മന്ത്രാലയവും ധനമന്ത്രാലയവും വ്യാപാര, വ്യവസായ മന്ത്രാലയവും തമ്മില്‍ ഡിജിറ്റല്‍ പങ്കാളിത്തത്തില്‍ ധാരണാപത്രം. (ജപ്പാന്റെ ‘സൊസൈറ്റി 5.0’, ഇന്ത്യയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’, ‘സ്മാര്‍ട് സിറ്റി’ , ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ എന്നിവ പോലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ തമ്മില്‍ നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും പോലുള്ള അടുത്ത തലമുറ സാങ്കേതികവിദ്യ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളും കൊടുക്കല്‍വാങ്ങലുകളും നടത്തുക തുടങ്ങിയവ).

3. നിതി ആയോഗും ജപ്പാന്റെ ധനകാര്യ മന്ത്രാലയവും വ്യാപാര, വ്യവസായ മന്ത്രാലയവും നിര്‍മിത ബുദ്ധിയില്‍ ലക്ഷ്യ പ്രസ്താവന. ( നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനും).

സി. ആരോഗ്യ പരിരക്ഷയും പരിചരണവും

4. ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ജപ്പാന്‍ ഗവണ്‍മെന്റിന്റെ ആരോഗ്യപരിരക്ഷാ നയ കാര്യാലയവും ക്യാബിനറ്റ് സെക്രട്ടേറിയറ്റും ആരോഗ്യ മന്ത്രാലയവും ആരോഗ്യ പരിചരണ മേഖലയിലെ തൊഴിലും ക്ഷേവും വകുപ്പും തമ്മില്‍ ധാരണാപത്രം. ( പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹികേതര രോഗ പ്രതിരോധം, മാതൃ ശിശു ആരോഗ്യ സേവനങ്ങള്‍, പൊതുശുചിത്വം, വൃത്തി, പോഷകാഹാരം, പ്രായമായവരുടെ പരിരക്ഷ എന്നീ പൊതുകാര്യങ്ങളില്‍ യോജിച്ച പ്രവര്‍ത്തനത്തിന് പ്രാപ്തമായ മേഖലകള്‍ കണ്ടെത്താനുള്ള സംവിധാനം സ്ഥാപിക്കുക).

5. പരമാധികാര ഇന്ത്യയുടെ ആയുഷ് മന്ത്രാലയവും ജപ്പാന്റെ കണഗാവാ പെര്‍ഫെക്ച്വറലും തമ്മില്‍ ആരോഗ്യ പരിരക്ഷയുടെയും പരിചരണത്തിന്റെയും മേഖലയില്‍ ധാരണാപത്രം. (ഇന്ത്യയുടെ ആയുഷ് മന്ത്രാലയവും ജപ്പാന്‍ ഗവണ്‍മെന്റിന്റെ കണങ്കാവാ പെര്‍ഫെക്ച്വുറലും തമ്മില്‍ ആരോഗ്യ പരിരക്ഷയുടെയും പരിചരണത്തിന്റെയും മേഖലയില്‍ ധാരണാപത്രം).

6. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ, നിലവാര അതോറിറ്റിയും (എഫ്എസ്എസ്എഐ) ജപ്പാന്റെ ഭക്ഷ്യസുരക്ഷാ കമ്മീഷനും ഉപഭോക്തൃകാര്യ ഏജന്‍സിയും ആരോഗ്യമന്ത്രാലയവും തൊഴിലും ക്ഷേമവും വകുപ്പുമായി ഭക്ഷ്യസുരക്ഷാ കാര്യത്തില്‍ ധാരണാ പത്രം. ( ഭക്ഷ്യസുരക്ഷാ മേഖലയിലെ ഇന്ത്യയുടെയും ജപ്പാന്റെയും ഏജന്‍സികള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുക).

ഡി. ഭക്ഷ്യമൂല്യ ശൃംഖലയും കൃഷി മേഖലകളും.

7. ഭക്ഷ്യസംസ്‌കരണ വ്യവസായത്തില്‍ ജപ്പാന്റെ ഭക്ഷ്യസംസ്‌കരണവും വ്യവസായവും മന്ത്രാലയം, കൃഷി മന്ത്രാലയം, വനം, മല്‍സ്യബന്ധന മന്ത്രാലയം എന്നിവയുമായി ധാരണാപത്രം. ( തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവ പോലുള്ള പ്രസക്തമായ പങ്കാളികളുമായിച്ചേര്‍ന്ന് ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ വ്യവസായം വികസിപ്പിക്കുക ലക്ഷ്യം).

8. ഇന്ത്യയുടെ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയവും ജപ്പാന്റെ കൃഷി, വനം, മല്‍സ്യബന്ധന മന്ത്രാലയവും തമ്മില്‍ കൃഷിയുടെയും മല്‍സ്യബന്ധനത്തിന്റെയും മേഖലകളില്‍ ഇന്ത്യയില്‍ ജപ്പാന്റെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പരിപാടി. ( ജപ്പാന്‍ കമ്പനികള്‍ക്ക് നിക്ഷേപ പരിസ്ഥിതി മെച്ചപ്പെടുത്തിക്കൊണ്ട് മല്‍സ്യം വളര്‍ത്തലുള്‍പ്പെടെ കാര്‍ഷിക മൂല്യ ശൃംഖലയും മല്‍സ്യബന്ധനവും വികസിപ്പിക്കുന്നത് പ്രോല്‍സാഹിപ്പിക്കുക).

9. മഹാരാഷ്ട്രയില്‍ ഭക്ഷ്യമൂല്യ ശൃംഖല വികസിപ്പിക്കുന്നതിന് മഹാരാഷ്ട്ര സംസ്ഥാന ഗവമണ്‍മെന്റും ജപ്പാന്റെ കൃഷിയും വനവും മല്‍സ്യബന്ധനവും മന്ത്രാലയവും തമ്മില്‍ ധാരണാപത്രം. ( മഹാരാഷ്ട്ര സംസ്ഥാനത്ത് ഭക്ഷ്യ മൂല്യ ശൃംഖലയ്ക്കു വേണ്ടി നിക്ഷേപം നടത്താന്‍ ജപ്പാന്‍ കമ്പനികളെ പ്രോല്‍സാഹിപ്പിക്കല്‍).

10. ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ മൂല്യ ശൃംഖല വികസിപ്പിക്കുന്നതിന് ജപ്പാന്റെ കൃഷിയും വനവും മല്‍സ്യബന്ധനവും മന്ത്രാലയവും ഉത്തര്‍പ്രദേശ് സംസ്ഥാന ഗവണ്‍മെന്റും തമ്മില്‍ സഹകരണ ധാരണാപത്രം. ( ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ഭക്ഷ്യ മൂല്യ ശൃംഖലയ്ക്ക് നിക്ഷേപം നടത്താന്‍ ജപ്പാന്‍ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്നതിന്).

ഇ. സാമ്പത്തികം.

11. ഇന്ത്യയുടെ കയറ്റുമതി വായ്പാ ഉറപ്പ് കോര്‍പറേഷനും ജപ്പാന്റെ നെക്‌സിയും തമ്മില്‍ ധാരണാപത്രം. ( ഇന്ത്യക്കും ജപ്പാനുമിടയില്‍ വ്യാപാരവും നിക്ഷേപവും ഉത്തേജിപ്പിക്കുന്നതിനും മൂന്നാം രാജ്യങ്ങളിലെ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും).

എഫ്. തപാല്‍.

12. തപാല്‍ മേഖലയില്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ മന്ത്രാലയവും ജപ്പാന്റെ ആഭ്യന്തര കാര്യ വാര്‍ത്താ വിനിമയ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം. ( വാര്‍ത്താ വിനിമയ മന്ത്രാലയവും ആഭ്യന്തര കാര്യ വാര്‍ത്താ വിനിമയ മന്ത്രാലയവും തമ്മില്‍ തപാല്‍ സേവന സംഭാഷണങ്ങള്‍ നടത്തുന്നതുള്‍പ്പെടെ തപാല്‍ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ).

ശാസ്ത്ര സാങ്കേതിക, അക്കാദമിക വിനിമയവും പരിസ്ഥിതിയും

13. ഇന്ത്യയുടെ ശാസ്ത്ര, വ്യവസായ ഗവേഷണ കൗണ്‍സിലും (സിഎസ്‌ഐആര്‍) ജപ്പാന്റെ ഹിരോഷിമാ സര്‍വകലാശാലയും തമ്മില്‍ ഗവേഷണ പങ്കാളിത്തത്തിന് ധാരണാപത്രം. ( ഇലക്ട്രോണിക്‌സ്, സെന്‍സറുകള്‍, അതിവേഗ വിഷന്‍, യന്ത്രമനുഷ്യര്‍, മെക്കട്രോണിക്‌സ് ഉള്‍പ്പെടെ അത്യാധുനിക നിര്‍മാണം, പാരിസ്ഥിതിക ഗവേഷണം, ബൗദ്ധിക ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഗവേഷണ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കല്‍).

14. ഇന്ത്യയുടെ ശാസ്ത്ര, വ്യവസായ ഗവേഷണ കൗണ്‍സിലും (സിഎസ്‌ഐആര്‍) ആധുനിക ശാസ്ത്ര, സാങ്കേതികവിദ്യ ഗവേഷണ കേന്ദ്രവും (ആര്‍സിഎഎസ്ടി) ജപ്പാന്റെ ടോക്യോ സര്‍വകാശാലയും തമ്മില്‍ ഗവേഷണ പങ്കാളിത്ത ധാരണാപത്രം. ( പുനരുപയോഗ ഊര്‍ജ്ജം, യന്ത്രമനുഷ്യരും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആധുനിക സാമഗ്രികളും ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌സിലും ഗവേഷണ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിന്.

15. ഇന്ത്യയുടെ ശാസ്ത്ര, വ്യവസായ ഗവേഷണ കൗണ്‍സിലും (സിഎസ്‌ഐആര്‍) നവീനാശയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, ടോക്യോ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഐടി) എന്നിവയും തമ്മില്‍ വ്യവസായ ഗവേണഷണം സാധ്യമാക്കുന്നതിനുള്ള ആന്തരിക കാര്യങ്ങളില്‍ സംയുക്ത ഗവേഷണത്തിന് സഹകരണ പത്രം. ( ഇന്ത്യയുടെ ശാസ്ത്രീയ, വ്യവസായ ഗവേഷണ കൗണ്‍സില്‍ (സിഎസ്‌ഐആര്‍), ടോക്യോ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഐടി) എന്നിവ തമ്മില്‍ ആധുനിക പദാര്‍ത്ഥങ്ങള്‍, ജൈവശാസ്ത്രം, വിവര സാങ്കേതിക വിദ്യ എന്നിവ പോലുള്ള മേഖലകളില്‍ ഗവേഷണ പങ്കാളിത്തം സ്ഥാപിക്കുന്നതിന്).

16. ഇന്ത്യാ ഗവണ്‍മെന്റിന്റെ വാര്‍ത്താ വിനിമയ മന്ത്രാലയവും ജപ്പാന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തരകാര്യവും വാര്‍ത്താ വിനിമയവും മന്ത്രാലയവും തമ്മില്‍ തപാല്‍ മേഖലയില്‍ ധാരണാപത്രം. ( വാര്‍ത്താ വിനിമയ മന്ത്രാലയവും ആഭ്യന്തര കാര്യ വാര്‍ത്താ വിനിമയ മന്ത്രാലയവും തമ്മില്‍ തപാല്‍ സേവന സംഭാഷണങ്ങള്‍ നടത്തുന്നതുള്‍പ്പെടെ തപാല്‍ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ).

17. പരിസ്ഥിതി സഹകരണത്തില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണാപത്രം ( പരിസ്ഥിതിയുടെ സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും ഇന്ത്യയും ജപ്പാനും തമ്മില്‍ ബൃഹദ് സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിന്).

18. അക്കാദമിക, ഗവേഷണ വിനിമയത്തില്‍ ഇന്ത്യയുടെ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ, ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും (എന്‍ഐപിഇആര്‍) ജപ്പാന്റെ ഷിസുക്കോവ സര്‍വകലാശാലയും തമ്മില്‍ ധാരണാപത്രം.( ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ, ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ഷിസുക്കോവ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക ബന്ധങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്).
19. ഇന്‍ഡോ-ജപ്പാന്‍ ആഗോള സ്റ്റാര്‍ട്ടപ്പ് സഹകരണം വര്‍ധിപ്പിക്കുന്നതിന് നാഗസാക്കി സര്‍വകലാശാലയും ട്രിപ്പിള്‍ഐടിഡിഎം കാഞ്ചീപുരവും തമ്മില്‍ ധാരണാപത്രം. ( ഇന്‍ഡോ ജപ്പാന്‍ ആഗോള സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്ന് വിവര സാങ്കേതികവിദ്യ, മാനവ വിഭവശേഷി വികസനം).

20. ഹൈദരാബാദിലെ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ടും ജപ്പാനിലെ ഹിരോഷിമ സര്‍വകലാശാലയും തമ്മില്‍ ധാരണാപത്രം. ( രണ്ടു സ്ഥാപനങ്ങളും തമ്മില്‍ സംയുക്ത ഗവേഷണ പ്രോല്‍സാഹനവും വിദ്യാര്‍ത്ഥി, അധ്യാപക വിനിമയവും).

21. ഹൈദരാബാദിലെ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ടും ദേശീയ ശാ വ്യവസായ ശാസ്ത്ര സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ടും തമ്ില്‍ ധാരണാപത്രം. ( രണ്ടു സ്ഥാപനങ്ങളും തമ്മില്‍ സംയുക്ത ഗവേഷണ പ്രോല്‍സാഹനവും വിദ്യാര്‍ത്ഥി, അധ്യാപക വിനിമയവും).

22. കാണ്‍പൂരിലെ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട്, അധ്യാപക ബിരുദ സ്‌കൂള്‍, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ്, വിവര സാങ്കേതികവിദ്യ, സാങ്കേതികവിദ്യാ ബിരുദ സ്‌കൂള്‍, ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ആന്റ് എന്‍ജിനീയറിംഗ്, ഹൊക്കൈഡോ സര്‍വകലാശാല എന്നിവ തമ്മില്‍ അക്കാദമിക വിനിമയ കരാര്‍, കാണ്‍പൂരിലെ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട്, അധ്യാപക ബിരുദ സ്‌കൂള്‍, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ്, വിവര സാങ്കേതികവിദ്യ, സാങ്കേതികവിദ്യ ബിരുദ സ്‌കൂള്‍, ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ആന്റ് എന്‍ജിനീയറിംഗ്, ഹൊക്കൈഡോ സര്‍വകലാശാല എന്നിവ തമ്മില്‍ വിദ്യാര്‍ത്ഥി കൈമാറ്റത്തിന് ധാരണാപത്രം. (രണ്ടു സ്ഥാപനങ്ങളും തമ്മില്‍ സംയുക്ത ഗവേഷണ പ്രോല്‍സാഹനവും വിദ്യാര്‍ത്ഥി, അധ്യാപക വിനിമയവും).

എച്ച്. കായികം.

23. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യും ജപ്പാനിലെ സുകുബ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക വിനിമയത്തിലും കായിക സഹകരണത്തിലും ധാരണാപത്രം. ( രണ്ടു സ്ഥാപനങ്ങള്‍ തമ്മിലും സംയുക്ത ഗവേഷണം പ്രോല്‍സാഹിപ്പിക്കലും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംയുക്ത പരിപാടികളിലൂടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്).

ഐ. വായ്പാ കരാര്‍ പത്രങ്ങളുടെ കൈമാ്റ്റം, എന്തിനെന്നാല്‍:

24. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ ( രണ്ട്) പദ്ധതി.

25. ഉമിയം- ഉംത്‌റു വൈദ്യുത വൈദ്യുത സ്റ്റേഷന്‍ മൂന്നാം ഘട്ടം നവീകണത്തിനും ആധുനീകരണത്തിനുമുള്ള പദ്ധതി.

26. ഡെല്‍ഹി ബൃഹദ് ദ്രുത ഗതാഗത സംവിധാനം മൂന്നാം ഘട്ട പദ്ധതി.

27. വടക്കു കിഴക്കന്‍ റോഡ് ശൃംഖല ബന്ധം മെച്ചപ്പെടുത്തല്‍ പദ്ധതി മൂന്നാം ഘട്ടം.

28. ത്രിപുരയിലെ സുസ്ഥിര വനപരിപാലന പദ്ധതി.

ജി2ബി/ബി2ബി കരാറുകള്‍

29. ജപ്പാന്റെ കെഎജിഒഎംഇ കമ്പനിയും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം.

30. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എ്‌സിബിഐ പേമെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ തമ്മില്‍ സംയുക്ത സംരംഭ കരാര്‍.

31. ജപ്പാനിലെ നിസാന്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രി കമ്പനിയും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം.

32. 57 ജപ്പാന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനും 15 ഇന്ത്യന്‍ കമ്പനികള്‍ക്ക് ജപ്പാനില്‍ നിക്ഷേപത്തിനും ഇന്ത്യ, ജപ്പാന്‍ ഗവണ്‍മെന്റുകളുടെ പിന്തുണയോടെ സ്വകാര്യ മേഖലാ നിക്ഷേപ പദ്ധതി നിര്‍ദേശങ്ങളുടെ ലക്ഷ്യ പത്രം.

 

…….