പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവന്ന പ്രത്യേക ശുചീകരണ യജ്ഞത്തിന് സമാപനമായി. ഇതിന്റെ ഫലമായി ഉപയോഗശൂന്യമായ പതിനായിരത്തിലേറെ ഫയലുകള്‍ നശിപ്പിക്കുകയും ചരിത്രപരമായ പ്രാധാന്യമുള്ള ആയിരത്തോളം സുപ്രധാന ഫയലുകള്‍ നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക ശുചീകരണ യജ്ഞത്തില്‍ ഉപയോഗശൂന്യമായിക്കിടന്ന നിരവധി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും നീക്കം ചെയ്തു. 2014 മെയില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റയുടനെ ശ്രീ. നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിച്ച ശേഷം ശുചിത്വം പരിപാലിക്കപ്പെടണമെന്നും ഇതിന്റെ ഫലമായി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കുമെന്നും അഭിപ്രായപ്പെട്ടു. ശ്രീ. മോദി ചുമതലയേറ്റ ശേഷം നടക്കുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ ശുചിത്വ യജ്ഞമാണിത്.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അപേക്ഷകളും പരാതികളും സ്വകരിക്കുന്നതിലും അവയുടെ തുടര്‍നടപടിക്രമങ്ങളിലും ഉള്‍പ്പെടെ വരുത്തിയ ശാസ്ത്രീയമായ നിരവധി മാറ്റങ്ങള്‍ ഉല്പ്പാദക്ഷമതയും ശുചിത്വവും വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കി. നേരിട്ടും ഓണ്‍ലൈനിലൂടെയുമുള്ള നിവേദനങ്ങള്‍ സ്വീകരിക്കുന്നത് വെവ്വേറെയാക്കി. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയിന്മേല് നടപടികള്‍ കൈക്കൊള്ളാനുള്ള സമയം ഒരു മാസത്തില്‍ നിന്ന് ഒരു ദിവസമായി കുറച്ചുകൊണ്ട് ഇലക്ട്രോണിക് മെയില്‍ മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഇതിന് പുറമെ പ്രധാന വ്യക്തികളുടെ കത്തുകള്‍ നിരീക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ വി.വി.ഐ.പി ലെറ്റര്‍ മോണിറ്ററിംഗ് സിസ്റ്റം (വി.എല്‍.എം.എസ്), മീറ്റിംഗ് മാനേജ്മെന്റ് സിസ്റ്റം, ഡാഷ്ബോര്‍ഡ് സിസ്റ്റം എന്നിവയും ഏര്‍പ്പെടുത്തി. ഇവയെല്ലാം വഴി വന്‍തോതില്‍ സമയലാഭമുണ്ടായി എന്നതിനുപുറമെ സംവിധാനത്തിന്റെ കാര്യക്ഷമതയും വര്‍ധിച്ചു.
2014 മെയ്ക്ക് ശേഷം ഉപയോഗശൂന്യമായിക്കിടന്ന ഒരു ലക്ഷത്തിലേറെ ഫയലുകള്‍ നീക്കം ചെയ്തു. ഇതിന്റെ ഫലമായി രണ്ട് റെക്കോര്‍ഡ് റൂമുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിഞ്ഞു. ഉപയോഗശൂന്യമായിക്കിടന്ന വസ്തുക്കളുടെ ലേലത്തിലൂടെ മറ്റ് രണ്ട് മുറികള്‍ കൂടി ഒഴിപ്പിച്ചെടുത്തു. ജോലിസ്ഥലത്തെ അന്തരീക്ഷം പുരോഗമനപരമാക്കുന്നതിന്റെ ഭാഗമായി പുതിയ വര്‍ക്ക് സ്റ്റേഷനുകളും സ്ഥാപിച്ചു. ഈ ശ്രമങ്ങള്‍ വഴി സൗത്ത് ബ്ലോക്കിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസ് സമുച്ചയത്തില്‍ 1800 ചതുരശ്ര അടി ഓഫീസ് സ്ഥലം അധികമായി ലഭിച്ചു. സൗത്ത് ബ്ലോക്കിലെ സ്ഥലപരിമിതി മൂലം നേരത്തെ റെയില്‍ ഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന പി.എം.ഒ.യുടെ പൊതുജനകാര്യ വിഭാഗത്തിന്റെ 50 ഉദ്യോഗസ്ഥരെ ഈ സ്ഥലത്ത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ആദര്‍ശങ്ങളാല്‍ പ്രചോദിതമായ ശുചിത്വത്തിനും സംവിധാനത്തിന്റെ മെച്ചപ്പെടലിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഗുണഫലങ്ങള്‍ വളരെ വ്യക്തമാണ്.
A special cleanliness drive under Swachh Bharat Abhiyan, spanning over a fortnight was completed today https://t.co/DtVqxgm93V #MyCleanIndia
— PMO India (@PMOIndia) March 15, 2016