Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ഹിന്ദി സമിതിയുടെ 31-മത് യോഗം ചേര്‍ന്നു


കേന്ദ്ര ഹിന്ദി സമിതിയുടെ 31-മത് യോഗം ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. 

ക്രിയാത്മകവും, പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി എല്ലാ അംഗങ്ങളെയും അഭിനന്ദിച്ചു. 

ദൈനംദിന സംഭാഷണങ്ങളിലൂടെ ഹിന്ദി ഭാഷ പ്രചരിപ്പിക്കണമെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സങ്കീര്‍ണമായ സാങ്കേതിക സംജ്ഞകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗവണ്‍മെന്റ് തലത്തിലും, സമൂഹതലത്തിലും  ഹിന്ദിയുടെ ഉപയോഗത്തില്‍ ഉള്ള വിടവ് നികത്തണമെന്ന് എടുത്ത്പറഞ്ഞ അദ്ദേഹം ഇതിനുള്ള പ്രചാരണ പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായകമാകുമെന്ന് പറഞ്ഞു. 

ലോകമെമ്പാടുമുള്ള തന്റെ അനുഭവങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് ഹിന്ദി ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകളുടെയും സഹായത്തോടെ നമുക്ക് ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. 

ലോകത്തെ ഏറ്റവും പുരാതന ഭാഷകളില്‍ ഒന്നായ തമിഴില്‍ നമുക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ഭാഷകള്‍ക്കും ഹിന്ദിയെ പരിപോഷിപ്പിക്കാനാവും. ഗവണ്‍മെന്റിന്റെ 'ഏകഭാരതം ശ്രേഷ്ഠ ഭാരതം' സംരംഭത്തെ ഇത്തരുണത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.

ആഭ്യന്തരമന്ത്രി ശ്രീ. രാജ് നാഥ് സിംഗിന്റെ സ്വാഗതത്തിന് ശേഷം കാര്യപരിപാടി പ്രകാരം വിവിധ വിഷയങ്ങളില്‍ കൈവരിച്ച പുരോഗതി ഭരണ ഭാഷ സെക്രട്ടറി അവതരിപ്പിച്ചു. ഹിന്ദി ഭാഷയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ കാഴ്ചപ്പാടുകള്‍ അംഗങ്ങള്‍ വ്യക്തമാക്കി. 

കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച ഗുജറാത്തി ഹിന്ദി ഫോണ്ടിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരും സമിതിയിലെ മറ്റ് അംഗങ്ങളും ഏകദേശം രണ്ട് മണിക്കൂര്‍ നീട്ട് നിന്ന യോഗത്തില്‍ സംബന്ധിച്ചു.