Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ശ്രീ. ഫ്രാന്‍സ്വ ഒലാന്‍ദെയുടെയും ചണ്ഡീഗഢ് പുരാവസ്തു മ്യൂസിയം സന്ദര്‍ശനം

പ്രധാനമന്ത്രിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ശ്രീ. ഫ്രാന്‍സ്വ ഒലാന്‍ദെയുടെയും ചണ്ഡീഗഢ് പുരാവസ്തു മ്യൂസിയം സന്ദര്‍ശനം

പ്രധാനമന്ത്രിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ശ്രീ. ഫ്രാന്‍സ്വ ഒലാന്‍ദെയുടെയും ചണ്ഡീഗഢ് പുരാവസ്തു മ്യൂസിയം സന്ദര്‍ശനം


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ശ്രീ. ഫ്രാന്‍സ്വ ഒലാന്‍ദെയും ചേര്‍ന്നു ചണ്ഡീഗഢിലെ ഗവണ്‍മെന്റ് മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും സന്ദര്‍ശിച്ചു.

പ്രസിഡന്റ് ശ്രീ. ഒലാന്‍ദെയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്.

പ്രദര്‍ശനത്തിനുവെച്ചിരുന്ന, ഹിമാലയസാനുക്കളില്‍നിന്നു കണ്ടെടുത്ത 26 ലക്ഷം വര്‍ഷം മുമ്പത്തെ വസ്തുക്കള്‍ ഉള്‍പ്പെടെ ഇരുവരും കണ്ടു.

മനുഷ്യന്‍ ജീവിച്ചിരുന്നുവെന്നതിനു ലഭിച്ച തെളിവുകളില്‍ ഏറ്റവും പഴക്കമാര്‍ന്നതാണിത്.

നിര്‍ണായകമായ കണ്ടുപിടിത്തം സാധ്യമായത് നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി ഓഫ് ഫ്രാന്‍സിലെ പ്രീഹിസ്റ്ററി വകുപ്പും ചണ്ഡീഗഢിലെ സൊസൈറ്റി ഓഫ് ആര്‍ക്കിയോളജിക്കല്‍ ആന്‍ഡ് ആന്ത്രോപ്പോളജിക്കല്‍ റിസര്‍ച്ചും ചേര്‍ന്നു നടത്തിയ ഏഴു വര്‍ഷത്തെ തീവ്രമായ ഗവേഷണത്തിലൂടെയാണ്.

‘എഗ്രിമെന്റ് ഓഫ് കൊളാബറേഷന്‍ ബിറ്റ്വീന്‍ സൊസൈറ്റി ഫോര്‍ ആര്‍ക്കിയോളജിക്കല്‍ ആന്‍ഡ് ആന്ത്രോപ്പോളജിക്കല്‍ റിസര്‍ച്ച്, ഇന്ത്യ ആന്‍ഡ് ഫ്രഞ്ച് നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി’ പ്രകാരമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ചണ്ഡീഗഢിനടുത്തുള്ള മാസോള്‍ മേഖലയിലെ അമ്പതിലേറെ ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്തുനിന്നു ശേഖരിച്ച പാറകള്‍ കൊണ്ടുള്ള 200 ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള 1500 ഫോസിലുകള്‍ പുരാവസ്തു അന്വേഷണത്തില്‍ കണ്ടെടുക്കാന്‍ സാധിച്ചു.

പുരാവസ്തുക്കള്‍ കണ്ടെടുത്ത ഈ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പാലെവോള്‍ റിവ്യൂവില്‍ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

ഈ കണ്ടുപിടിത്തത്തിലേക്കു നയിച്ച സംയുക്ത ഗവേഷണം നടത്തിയ ഇന്‍ഡോ-ഫ്രഞ്ച് സംഘത്തെ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രധാനമന്ത്രി ഒലാന്തേയും അഭിനന്ദിച്ചു.

വിജയകരമായ ഉഭയകക്ഷിസഹകരണത്തിന്റെ ഈ ഉദാഹരണം പൊതുവായ സാംസ്‌കാരിക പാരമ്പര്യം അന്വേഷിച്ചു കണ്ടെത്തുന്നതിലും സംരക്ഷിക്കുന്നതിലും പ്രോല്‍സാഹിപ്പിക്കുന്നതിലും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നിരന്തര സഹകരണത്തിന്റെയും ഇരു രാഷ്ട്രങ്ങളുമായുള്ള ദീര്‍ഘകാലമായുള്ള സാംസ്‌കാരിക ബന്ധത്തിന്റെയും തെളിവാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.

ഇത്തരം കണ്ടുപിടിത്തങ്ങള്‍ ഭാവിയില്‍ നടക്കാനിരിക്കുന്ന സമാനമായ സംയുക്ത ഉദ്യമങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.