Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം


കോവിഡ് 19 മഹാമാരിയെക്കുറിച്ചും മേഖലയില്‍ അതു സൃഷ്ടിക്കുന്ന ആരോഗ്യ – സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് ശ്രീ ഗോതബയ രാജപക്‌സയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും ശ്രീലങ്കയ്ക്കു നല്‍കുന്നതു തുടരുമെന്ന് പ്രധാനമന്ത്രി ശ്രീലങ്കൻ പ്രസിഡന്റിന് ഉറപ്പു നല്‍കി.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ശ്രീലങ്ക സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രസിഡന്റ് രാജപക്‌സ പ്രധാനമന്ത്രിയെ അറിയിച്ചു. ശ്രീലങ്കയില്‍ ഇന്ത്യയുടെ പിന്തുണയോടെയുള്ള വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ധാരണയിലെത്തി. ശ്രീലങ്കയില്‍ ഇന്ത്യൻ സ്വകാര്യ മേഖലയുടെ നിക്ഷേപവും മൂല്യവര്‍ധനയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അവര്‍ചര്‍ച്ച ചെയ്തു.

ശ്രീലങ്കയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.