Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും മൊസാംബിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ഫിലിപ് ജാസിന്റോ ന്യൂസിയും ടെലിഫോണില്‍ സംസാരിച്ചു


രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മൊസാംബിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ഫിലിപ് ജാസിന്റോ ന്യൂസിയുമായി ടെലിഫോണില്‍ സംസാരിച്ചു.

കോവിഡ്- 19 മഹാവ്യാധി നിമിത്തം ഇരു രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. അവശ്യ മരുന്നുകളും സംവിധാനങ്ങളും ലഭ്യമാക്കുക കൂടി ചെയ്ത് പ്രതിസന്ധിഘട്ടത്തില്‍ മൊസാംബിക്കിനെ പിന്‍തുണയ്ക്കാമെന്നു പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിലും മരുന്നു ലഭ്യമാക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ പ്രസിഡന്റ് ന്യൂസി അഭിന്ദനം അറിയിച്ചു.

മൊസാംബിക്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങളെയും വികസന പദ്ധതികളെയും കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ആഫ്രിക്കയുമായുള്ള സര്‍വ വിധ പങ്കാളിത്തത്തിന്റെയും പ്രധാന തൂണാണ് മൊസാംബിക്കെന്നു പ്രധാനമന്ത്രി പറഞ്ഞു. മൊസാംബിക്കിലെ കല്‍ക്കരി, പ്രകൃതി വാതക മേഖലകളില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ശക്തമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തമായി വരുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഉത്തര മൊസാംബിക്കില്‍ നിലനില്‍ക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ന്യൂസിക്കുള്ള ആശങ്കകളോടു യോജിച്ച പ്രധാനമന്ത്രി, മൊസാംബിക് പൊലീസിന്റെയും സുരക്ഷാ സേനകളുടെയും ശേഷി വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

മൊസാംബിക്കിലെ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മൊസാംബിക് അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ക്കു പ്രധാനമന്ത്രി പ്രത്യേക നന്ദി അറിയിച്ചു.
മഹാവ്യാധിയുടെ നാളുകളില്‍ സഹകരണത്തിന്റെയും പിന്‍തുണയുടെയും കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടുന്നതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ബന്ധം തുടരുമെന്ന് ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു.