പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹുമാനപ്പെട്ട ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക്കുമായി ടെലിഫോണില്‍ സംസാരിച്ചു.
പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തില്‍ ബഹുമാനപ്പെട്ട രാജാവ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ആശംസകള്‍ക്കു നന്ദി പറഞ്ഞ പ്രധാനമന്ത്രി ഭൂട്ടാന്‍ രാജാവിനും അദ്ദേഹത്തിന്റെ മുന്‍ഗാമിക്കും രാജകുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു.
ഇന്ത്യയെയും ഭൂട്ടാനെയും അയല്‍ക്കാരും സുഹൃത്തുക്കളുമായി നിലനിര്‍ത്തുന്ന വിശ്വാസത്തിന്റെയും മമതയുടെയും സവിശേഷബന്ധത്തെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഈ വിശിഷ്ട സൗഹൃദം വളര്‍ത്തുന്നതില്‍ ഭൂട്ടാന്‍ രാജാക്കന്മാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഭൂട്ടാന്‍ കോവിഡ് 19 മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഈ സാഹചര്യത്തില്‍ ഭൂട്ടാന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും രാജാവിനെ അറിയിച്ചു.
ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ വേളയില്‍ രാജാവിനെയും കുടുംബത്തെയും ഇന്ത്യയിലേയ്ക്കു സ്വാഗതം ചെയ്യുന്നതിനുള്ള ആഗ്രഹവും പ്രധാനമന്ത്രി അറിയിച്ചു.
********
His Majesty the King of Bhutan writes a letter to the Prime Minister, Shri @narendramodi on his birthday. pic.twitter.com/q1Y3YjEQey
— PMO India (@PMOIndia) September 17, 2020