ബഹുമാനപ്പെട്ട പ്രിന്‍സ് ഓഫ് വെയില്‍സുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി.
കോവിഡ്- 19 മഹാവ്യാധി പടരുന്നതിനെ കുറിച്ച് ഇരു വിശിഷ്ട വ്യക്തിത്വങ്ങളും സംസാരിച്ചു. കഴിഞ്ഞ എതാനും ദിവസങ്ങളില്‍ രോഗം പിടിപെട്ടു ബ്രിട്ടനില്‍ ഉണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. പ്രിന്‍സ് ഓഫ് വെയില്‍സ് രോഗവിമുക്തനായതില്‍ സംതൃപ്തി പ്രകടിപ്പിച്ച ശ്രീ. മോദി, നീണ്ട കാലം ആരോഗ്യമുണ്ടാവട്ടെ എന്ന് ആശംസിച്ചു.
മഹാവ്യാധിയെ പ്രതിരോധിക്കുന്നതില്‍ ബ്രിട്ടനില്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്ന ദേശീയ ആരോഗ്യ സര്‍വീസ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജരുടെ സേവനത്തെ ബഹുമാനപ്പെട്ട രാജകുമാരന്‍ അഭിനന്ദിച്ചു. ബ്രിട്ടനിലുള്ള ഇന്ത്യന്‍ വംശജരുടെ മത, സാമൂഹ്യ സംഘടനകള്‍ നടത്തിയ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
പ്രതിസന്ധിനാളുകളില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കു നല്‍കിയ സൗകര്യങ്ങള്‍ക്കും സഹായത്തിനും പ്രധാനമന്ത്രിയ ബഹുമാനപ്പെട്ട രാജകുമാരന്‍ കൃതജ്ഞത അറിയിച്ചു.
ആയുര്‍വേദത്തോട് എന്നും കാട്ടിയിട്ടുള്ള താല്‍പര്യത്തിനു പ്രധാനമന്ത്രി ബഹുമാനപ്പെട്ട രാജകുമാരനോടു നന്ദി പറഞ്ഞു. യോഗ പരിശീലിപ്പിക്കുന്നതിനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായി വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന മരുന്നുകളെ കുറിച്ചു പ്രചരിപ്പിക്കുന്നതിനുമായി ചെറിയ ആനിമേഷന്‍ വിഡിയോകള്‍ വഴി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പൊതുവെയും ഇന്നത്തെ സാഹചര്യത്തില്‍ വിശേഷിച്ചും, ആരോഗ്യവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കാന്‍ സാധിക്കുന്ന സംഭാവനകളെ ബഹുമാനപ്പെട്ട രാജകുമാരന്‍ പ്രകീര്‍ത്തിച്ചു.