Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി


ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട സിറില്‍ രാമഫോസയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു.

കോവിഡ്- 19 മഹാവ്യാധി ഉയര്‍ത്തുന്ന ആഭ്യന്തരവും മേഖലാതലത്തിലും ആഗോള തലത്തിലും ഉള്ളതുമായ വെല്ലുവിളികളെ സംബന്ധിച്ചുള്ള വീക്ഷണങ്ങള്‍ ഇരു നേതാക്കളും പങ്കുവെച്ചു. തങ്ങളുടെ ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കോവിഡ്- 19 നിമിത്തമുള്ള സാമ്പത്തിക പ്രത്യാഘാതം പരമാവധി കുറച്ചുകൊണ്ടുവരുന്നതിനും അതതു ഗവണ്‍മെന്റുകള്‍ കൈക്കൊണ്ടുവരുന്ന നടപടികള്‍ ഇരുവരും വിശദീകരിച്ചു.

വെല്ലുവിളി നിറഞ്ഞ ഈ നാളുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായ അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതിനു സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

മഹാവ്യാധിയെ തടുക്കാനുള്ള പ്രവര്‍ത്തനം വന്‍കരയില്‍ ആകമാനം ഏകോപിപ്പിക്കുന്നതിനായി ആഫ്രിക്കന്‍ യൂണിയന്‍ അധ്യക്ഷനെന്ന നിലയില്‍ പ്രസിഡന്റ് രാമഫോസ നടത്തിവരുന്ന പ്രതികരണാത്മകമായ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയും ആഫ്രിക്കയുമായുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ഓര്‍മിപ്പിച്ച അദ്ദേഹം, വൈറസിനെതിരെ ആഫ്രിക്ക സംയുക്തമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു.