Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തര്‍  അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ടെലിഫോണില്‍ സംസാരിച്ചു.

വരുന്ന ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഖത്തർ അമീറിന് ആശംസകള്‍ അറിയിച്ചു. ആശംസകള്‍ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ അമീർ, ദേശീയ ദിനാഘോഷത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം ആവേശത്തോടെ പങ്കെടുക്കുന്നതും  എടുത്തുപറഞ്ഞു. അടുത്തിടെ നടന്ന ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് ഊഷ്മളമായ ആശംസകള്‍ നേർന്നു.

നിക്ഷേപങ്ങള്‍, ഊര്‍ജ്ജ സുരക്ഷ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ സഹകരണത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഈ കാര്യത്തില്‍ സമീപകാലത്തുണ്ടായ ഗുണപരമായ സംഭവ വികാസങ്ങൾ  ഇരുനേതാക്കളും അവലോകനം ചെയ്തു. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലേക്കുള്ള നിക്ഷേപം കൂടുതല്‍ സുഗമമാക്കുന്നതിന് ഒരു പ്രത്യേക ദൗത്യ സേനയ്ക്കു രൂപംനല്‍കാന്‍ നേതാക്കള്‍ തീരുമാനിച്ചു. കൂടാതെ ഇന്ത്യയിലെ മുഴുവന്‍ ഊര്‍ജ്ജ മൂല്യശൃംഖലയിലും ഖത്തറില്‍ നിന്നുള്ള നിക്ഷേപം സാധ്യമാക്കാനും തീരുമാനമായി.

ബന്ധം ദൃഢമായി തുടരാനും കോവിഡ് 19 മഹാമാരി സൃഷ്ടിച്ച സാഹചര്യം മാറി സാധാരണ നില കൈവരിച്ച ശേഷം നേരിട്ടു കാണാമെന്നും ഇരുനേതാക്കളും  സമ്മതിച്ചു.

 

***