പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈജിപ്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. അബ്ദല്‍ ഫത്താഹ് അല്‍-സീസിയുമായി ടെലിഫോണില്‍ സംസാരിച്ചു.
കോവിഡ്- 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആഗോള സാഹചര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്ത നേതാക്കള്‍, ജനങ്ങളെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ ഗവണ്‍മെന്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരസ്പരം വിശദീകരിച്ചു. പരസ്പരം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അനുഭവജ്ഞാനവും നല്ല പ്രായോഗിക മാതൃകകളും ഉപയോഗപ്പെടുത്തുന്നതിന് ഇരുവരും സമ്മതിച്ചു.
ബുദ്ധിമുട്ടേറിയ ഈ കാലത്തു മരുന്നുകള്‍ ലഭ്യമാക്കുന്നതിനു സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റിനു പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഈജ്പിതിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കു നല്‍കിവരുന്ന പിന്‍തുണയ്ക്ക് അദ്ദേഹം പ്രസിഡന്റ് അല്‍-സീസിയെ നന്ദി അറിയിക്കുകയും ചെയ്തു.
നല്ല രീതിയിലുള്ള ഏകോപനവും അനുഭവങ്ങള്‍ പങ്കുവെക്കലും ഉറപ്പുവരുത്തുന്നതിനായി തങ്ങളുടെ പ്രതിനിധികള്‍ സദാ ബന്ധം പുലര്‍ത്തുമെന്ന് ഇരു നേതാക്കളും തീരുമാനിച്ചു.
Discussed on phone with President Abdel Fattah El-Sisi @AlsisiOfficial about the COVID-19 situation in India and Egypt. India will extend all possible support to Egypt’s efforts to control the spread of the virus and its impact.
— Narendra Modi (@narendramodi) April 17, 2020