ഇസ്രായേല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി ടെലിഫോണ്‍ സംഭാഷണം നടത്തി.
ഇരുനേതാക്കളും കോവിഡ്- 19 മഹാവ്യാധിയെ കുറിച്ചും ആരോഗ്യരംഗത്തെ പ്രതിസന്ധി നേരിടുന്നതിനായി ഇരു രാജ്യങ്ങളും കൈക്കൊണ്ട തന്ത്രങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
വൈദ്യ ഉല്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുകയും ഉന്നത സാങ്കേതിക വിദ്യ നൂതന രീതിയില്‍ ഉപയോഗപ്പെടുത്തുകയും ഉള്‍പ്പെടെ ചെയ്തുകൊണ്ട് മഹാവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യക്കും ഇസ്രായേലിനും സഹകരിക്കാവുന്ന സാധ്യതകള്‍ നേതാക്കള്‍ തേടി. ഇത്തരം സാധ്യതകളെ കുറിച്ചു ചിന്തിക്കുന്നതിനായി പ്രത്യേക ആശയവിനിമയം തുടരാന്‍ ഇരുവരും പരസ്പരം സമ്മതിച്ചു.
ആധുനിക ചരിത്രത്തിലെ ദിശാവ്യതിയാനമാണ് കോവിഡ്- 19 മഹാവ്യാധിയെന്നും ഇത് മാനവികതയെ സംബന്ധിച്ച പൊതു താല്പര്യങ്ങളില് ഊന്നിയുള്ള ആഗോളവല്‍ക്കരണത്തിന്റെ നവ മാതൃക രൂപീകരിക്കുന്നതിനുള്ള സാധ്യത തുറന്നിടുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തോടു ബഹുമാനപ്പെട്ട ശ്രീ. നെതന്യാഹു യോജിച്ചു.
Had a telephone conversation with PM @netanyahu. We spoke about the situation arising due to COVID-19 and ways to fight the pandemic. https://t.co/NxdEO411b9
— Narendra Modi (@narendramodi) April 3, 2020