പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീ മോദിയെ അഭിനന്ദിച്ച പ്രധാനമന്ത്രി സുനക്, മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി സുനകിന്റെ ഊഷ്മളമായ ആശംസകൾക്കു നന്ദി പറഞ്ഞ ശ്രീ മോദി, വിവിധ മേഖലകളിൽ ഇന്ത്യ-യുകെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.
യുകെയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു.
SK