Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രിക്കു ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി ആദരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ശ്രീലങ്ക പ്രസിഡന്റ് ദിസനായകെ ഇന്ന് ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി ആദരിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആഴത്തിലുള്ള സൗഹൃദത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും പ്രതീകമാണിതെന്ന് നന്ദി പ്രകടിപ്പിച്ചു ശ്രീ മോദി പറഞ്ഞു.

എക്‌സ് പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“ഇന്ന് പ്രസിഡന്റ് ദിസനായകെയിൽനിന്ന് ‘ശ്രീലങ്ക മിത്രവിഭൂഷണം’ ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ ബഹുമതി എനിക്ക് മാത്രമുള്ളതല്ല. ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുള്ള ആദരമാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദത്തെയും ചരിത്രപരമായ ബന്ധത്തെയും ഇത് അടയാളപ്പെടുത്തുന്നു. ഈ ബഹുമതിക്ക് പ്രസിഡന്റിനും ഗവണ്മെന്റിനും ശ്രീലങ്കൻ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

​@anuradisanayake”

“ஜனாதிபதி திசாநாயக்க அவர்களால் இன்றைய தினம் ‘இலங்கை மித்ர விபூஷண்’ என்ற விருது எனக்கு வழங்கப்பட்டமை மகத்தான பெருமைக்குரிய விடயமாகும். இந்த உயரிய கௌரவம் எனக்கே மட்டும் உரித்தான ஒன்றல்ல, இந்தியாவின் 1.4 பில்லியன் மக்களுக்கும் கிடைக்கப்பெற்ற உயர் மரியாதையாகும். அத்துடன் இந்திய – இலங்கை மக்களிடையிலான வரலாற்று ரீதியான உறவுகள் மற்றும் ஆழ வேரூன்றிக் காணப்படும் நட்புறவை இது குறித்து நிற்கின்றது. இந்த கௌரவத்துக்காக இலங்கை ஜனாதிபதி, அரசாங்கம் மற்றும் மக்கள் அனைவருக்கும் எனது இதயபூர்வமான நன்றியை தெரிவித்துக்கொள்கின்றேன்.

@anuradisanayake”
 

******

-SK-