പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് സമ്മാനിച്ചു. വിജയികളുമായി അദ്ദേഹം ഹ്രസ്വസംഭാഷണവും നടത്തി. കഥപറച്ചിൽ, സാമൂഹിക മാറ്റത്തെ പ്രോത്സാഹിപ്പിക്കൽ, പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, ഗെയിമിങ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലുടനീളം മികവും സ്വാധീനവും തിരിച്ചറിയാനുള്ള ശ്രമമാണ് ഉള്ളടക്കസ്രഷ്ടാക്കൾക്കായുള്ള ദേശീയ പുരസ്കാരം. ക്രിയാത്മക മാറ്റത്തിനു സർഗാത്മകത ഉപയോഗിക്കുന്നതിനുള്ള അടിത്തറ എന്ന നിലയിലാണു പുരസ്കാരം വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങിനായി തിരഞ്ഞെടുത്ത ഭാരത് മണ്ഡപത്തിന്റെ വേദിയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ജി 20 ഉച്ചകോടിയിൽ ലോക നേതാക്കൾ ഭാവിക്കു ദിശാബോധം നൽകിയ അതേ സ്ഥലത്ത് ഇന്നു ദേശീയതലത്തിലുള്ള ഉള്ളടക്കസ്രഷ്ടാക്കൾ ഒത്തുകൂടിയെന്നു പറഞ്ഞു.
കാലത്തിന്റെ മാറ്റത്തിനും പുതിയ യുഗത്തിന്റെ ആവിർഭാവത്തിനും ഒപ്പം നടക്കേണ്ടതു രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇതാദ്യമായി ദേശീയ ഉള്ളടക്കസ്രഷ്ടാക്കൾക്കുള്ള പുരസ്കാരങ്ങൾ നൽകി രാജ്യം ആ ഉത്തരവാദിത്വം നിറവേറ്റുകയാണെന്നും വ്യക്തമാക്കി. “ഉള്ളടക്കസ്രഷ്ടാക്കൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ പുതിയ യുഗത്തിന് അതാരംഭിക്കുംമുമ്പുതന്നെ സ്വത്വമേകുന്നു”- ഭാവിയെ മുൻകൂട്ടി വിശകലനം ചെയ്യാനുള്ള കഴിവ് എടുത്തുകാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തെ ഊർജസ്വലമാക്കുകയും, യുവാക്കളുടെ സർഗാത്മകതയെയും ദൈനംദിന ജീവിതത്തിന്റെ വശങ്ങളോടുള്ള സംവേദനക്ഷമതയെയും മാനിച്ചുകൊണ്ടും, ഉള്ളടക്കസ്രഷ്ടാക്കൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ വരും കാലങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉള്ളടക്കസ്രഷ്ടാക്കൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ ഭാവിയിൽ ഉള്ളടക്കസ്രഷ്ടാക്കൾക്കു പ്രചോദനത്തിന്റെ വലിയ സ്രോതസ്സായി മാറുമെന്നും അവരുടെ പ്രവർത്തനങ്ങൾക്കു സ്വത്വമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുരസ്കാരജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ മത്സരാർഥികൾ സജീവമായി പങ്കെടുത്തതിനെ അഭിനന്ദിക്കുകയും ചെയ്തു. “ഈ പരിപാടിക്കായുള്ള രണ്ടുലക്ഷത്തിലധികം സർഗാത്മക മനസ്സുകളുടെ കൂട്ടായ്മ രാജ്യത്തിനുതന്നെ സ്വത്വമേകുകയാണ്” – അദ്ദേഹം പറഞ്ഞു.
മഹാശിവരാത്രിയുടെ മഹത്തായ അവസരത്തിലാണ് ആദ്യമായി ദേശീയ ക്രിയേറ്റർ അവാർഡുകൾ സമ്മാനിക്കുന്നതെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, ഭാഷയുടെയും കലയുടെയും സർഗാത്മകതയുടെയും സ്രഷ്ടാവായാണു ശിവൻ വാഴ്ത്തപ്പെടുന്നതെന്നു പറഞ്ഞു. “നമ്മുടെ ശിവൻ നടരാജനാണ്, അദ്ദേഹത്തിന്റെ ഡമരു ‘മഹേശ്വർ സൂത്ര’ സൃഷ്ടിക്കുന്നു, അദ്ദേഹത്തിന്റെ താണ്ഡവം താളത്തിനും സൃഷ്ടിയ്ക്കും അടിത്തറയിടുന്നു” – മഹാശിവരാത്രിയിൽ ഏവർക്കും ആശംസകൾനേർന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ അന്താരാഷ്്രട വനിതാ ദിനത്തിന്റെ അവസരം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പുരസ്ക്കാരങ്ങള്‍ നേടിയ സ്ത്രീകളെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ സര്‍ഗ്ഗാത്മക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഈ അവസരത്തില്‍ എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്ത പ്രധാനമന്ത്രി പാചകവാതക സിലിണ്ടറിന്റെ വില 100 രൂപ കുറയ്ക്കാനുള്ള തീരുമാനത്തെ കുറിച്ച് അറിയിച്ചതിനെ വലിയ ഹര്‍ഷാരവത്തോടെ സദസ് അതിനെ സ്വീകരിച്ചു.
രാജ്യത്തിന്റെ വികസന യാത്രയില്‍ ഒരു പദ്ധതിയുടെയോ നയത്തിന്റെയോ ഗുണിത ഫലത്തിന്റെ സ്വാധീനം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 10 വര്‍ഷത്തെ ഡാറ്റ വിപ്ലവത്തേയും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയുടെ ലഭ്യതയേയും പരാമര്‍ശിക്കുകയും ചെയ്തു. ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കായി ഒരു പുതിയ ലോകം രൂപീകരിച്ചതിന്റെ നേട്ടം ഡിജിറ്റല്‍ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തിന് നല്കിയ അദ്ദേഹം ഈ ദിശയിലുള്ള യുവജനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ”തങ്ങളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഉള്ളടക്ക സ്രഷ്ടാക്കളിലേക്ക് ഉറ്റുനോക്കാന്‍ നോക്കാന്‍ യുവജനങ്ങള്‍ ഗവണ്മെന്റിനെ പ്രേരിപ്പിച്ചു”, അവരെ അഭിനന്ദിക്കുകയും അത്തരം പുരസ്ക്കാരങ്ങളുടെ തുടക്കത്തിന്റെ നേട്ടം അവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഒരു സ്രഷ്ടാവും ഇതുവരെ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഒരു കോഴ്സിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അത്തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുകയും അദ്ധ്യയനത്തില്‍ നിന്നും ഉള്ളടസ്രഷ്ടാക്കളിലേക്കുള്ള അവരുടെ പ്രയാണത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയൂം ചെയ്തു.
”നിങ്ങളുടെ സ്വന്തം പ്രോജക്റ്റുകളുടെ എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവും എഡിറ്ററും നിങ്ങളാണ്”, പ്രതിഭകളുടെ അത്തരം കൂട്ടായ കഴിവ് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ”നിങ്ങള്‍ ഒരു ആശയം കെട്ടിച്ചമച്ചു, നൂതനാശയപരമാക്കി, വെള്ളിത്തിരയില്‍ അതിന് ഒരു ജീവിത രൂപം നല്കി. നിങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ ലോകത്തെ പരിചയപ്പെടുത്തുക മാത്രമല്ല, അവര്‍ക്ക് ലോകത്തെ കാണിച്ചുകൊടുക്കുകയും ചെയ്തു”, ഉള്ളടക്ക സ്രഷ്ടാക്കളുടെ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഉള്ളടക്കത്തിന്റെ സ്വാധീനം അംഗീകരിച്ച അദ്ദേഹം ”നിങ്ങള്‍ ഇന്റര്‍നെറ്റിന്റെ എം.വി.പികളാണ്” എന്നും പറഞ്ഞു.
ഉള്ളടക്കത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും സഹകരണം ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുന്നു, ഉള്ളടക്കത്തിന്റെയും ഡിജിറ്റലിന്റെയും സഹകരണം പരിവര്‍ത്തനം കൊണ്ടുവരുന്നു, ഒരു ഉദ്ദേശ്യത്തോടെയുള്ള ഉള്ളടക്കത്തിന്റെ സഹകരണം സ്വാധീനം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. ഉള്ളടക്കത്തിലൂടെ പ്രചോദനം കൊണ്ടുവരാന്‍ ഉള്ളടക്ക സ്രഷ്ടാക്കളോട് അഭ്യര്‍ത്ഥിച്ച ശ്രീ മോദി ചുവപ്പുകോട്ടയില്‍ നിന്ന് സ്ത്രീകളോടുള്ള അനാദരവിന്റെ പ്രശ്നം ഉയര്‍ത്തിയത് അനുസ്മരിക്കുകയും ചെയ്തു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ക്കിടയില്‍ തുല്യതയുടെ മനോഭാവം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. ഉള്ളടക്ക സ്രഷ്ടാക്കള്‍ സമൂഹവുമായി സഹവസിക്കാനും ഈ മനോഭാവം എല്ലാ കുടുംബത്തിലും എത്തിക്കാനുമുള്ള സമീപനം സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ നാരി ശക്തിയുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ളടക്ക സ്രഷ്ടാക്കളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം ഒരു അമ്മ തന്റെ ദൈനംദിന ജോലികള്‍ നിര്‍വഹിക്കുന്നതിന്റേയും ഗ്രാമീണ, ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റേയും ആശയങ്ങള്‍ നല്‍കുകയും ചെയ്തു. ”ഉള്ളടക്കം സൃഷ്ടിക്കുന്നത് തെറ്റായ ധാരണകള്‍ തിരുത്താന്‍ സഹായിക്കും”, പ്രധാനമന്ത്രി പറഞ്ഞു.
സ്വച്ഛ് ഭാരത് കാമ്പെയ്ന് ഒരിക്കലും അവസാനിക്കാത്ത ഉദ്യമമാണെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി ഒരു കടുവ പ്ലാസ്റ്റിക് കുപ്പി എടുക്കുന്ന സമീപകാല വീഡിയോ പരാമര്‍ശിക്കുകയും ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ഉള്ളടക്ക സ്രഷ്ടാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടികള്‍ക്കിടയിലെ മാനസികാരോഗ്യം, സമ്മര്‍ദ്ദം തുടങ്ങിയ ഗുരുതരമായ വിഷയങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാനും പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് 15 വര്‍ഷം മുമ്പ് താന്‍ കണ്ട ഒരു ഹ്രസ്വചിത്രത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. പരീക്ഷയ്ക്ക് മുമ്പ് കുട്ടികളെ കേള്‍ക്കാനും അവരുമായി ബന്ധപ്പെടാനും അവസരം ലഭിക്കുന്ന പരീക്ഷാ പേ ചര്‍ച്ചാ പരിപാടിയിലും പ്രധാനമന്ത്രി മോദി സ്പര്‍ശിച്ചു. യുവജനങ്ങളില്‍ മയക്കുമരുന്നിന്റെ പ്രതികൂല ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഉള്ളടക്കം സൃഷ്ടിക്കാന്‍ ശുപാര്‍ശ ചെയ്ത ശ്രീ മോദി, ”നമ്മള് പറയണം – മയക്കുമരുന്ന് അക്ഷോഭ്യമായതല്ല എന്ന്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി അടുത്ത വര്‍ഷവും ഉള്ളടക്ക സ്രഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്താനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ”ഇത് മോദിയുടെ ഉറപ്പല്ല, മറിച്ച് ഇന്ത്യയിലെ 140 കോടി പൗരന്മാരുടെ ഉറപ്പാണ്”, പ്രധാനമന്ത്രി മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയികളേയും പരാജിതരേയും പ്രഖ്യാപിക്കാനല്ല വോട്ടെടുപ്പ് നടത്തുന്നതെന്നും ഇത്തരത്തിലുള്ള ഒരു വിശാലമായ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കല്‍ പ്രക്രിയയുടെ ഭാഗമാകാനാണ് എന്ന തോന്നല്‍ ജനിപ്പിക്കാന്‍ രാജ്യത്തെ യുവജനങ്ങള്‍ക്കും ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കും ഇടയില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പല രാജ്യങ്ങളും വ്യത്യസ്ത രീതികളില്‍ അഭിവൃദ്ധി പ്രാപിച്ചെങ്കിലും ഒടുവില്‍ അവര്‍ ജനാധിപത്യം തിരഞ്ഞെടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ” ജനാധിപത്യത്തില്‍ നൂറുശതമാനവും അഭിമാനിച്ചുകൊണ്ട് വികസിത രാഷ്ട്രമായി മാറാനുള്ള പ്രതിജ്ഞ ഇന്ത്യ എടുത്തിട്ടുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു. യുവജനങ്ങളോടുള്ള പ്രതീക്ഷകളും ഇന്ത്യയെ ലോകത്തിന് മാതൃകയാക്കുന്നതിനുള്ള അവരുടെ സംഭാവനകളും നിരത്തിയ അദ്ദേഹം സാമൂഹിക മാധ്യമങ്ങളുടെ കരുത്ത് ഉപയോഗിച്ച് ഇന്ത്യയിലെ അശക്തരായ ജനങ്ങളുടെ അന്തര്‍ലീനമായ ശക്തി പുറത്തുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി ഉക്രൈയ്നില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്ന സമയത്ത് പ്രകടമായ ത്രിവര്‍ണ്ണ പതാകയുടെ ശക്തിയെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയോടുള്ള ലോകത്തിലെ അന്തരീക്ഷവും വികാരവും മാറിയിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ പ്രതിച്ഛായ മാറ്റുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു വിദേശ സന്ദര്‍ശന വേളയില്‍, ക്ഷണിക്കപ്പെട്ട രാജ്യത്തിലെ ഗവണ്മെന്റിന്റെ ദ്വിഭാഷിയായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായുള്ള ആശയവിനിമയംഅനുസ്മരിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യ പാമ്പാട്ടികളുടെയും മന്ത്രവാദത്തിന്റെയും നാടായിരുന്നില്ലേയെന്ന് തന്നോട് ചോദിച്ചുവെന്നും പറഞ്ഞു. അക്കാലത്ത് ഇന്ത്യ അതിശക്തമായിരുന്നെങ്കിലും അതിന്റെ ശക്തി ഇപ്പോള്‍ ലോകത്തിന്റെ ദിശ രൂപപ്പെടുത്തുന്ന ഒരു കമ്പ്യൂട്ടര്‍ മൗസില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
‘നിങ്ങള്‍ ലോകമെമ്പാടുമുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ അംബാസഡര്‍മാരാണ്. വോക്കൽ ഫോർ ലോക്കൽ എന്ന പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് നിങ്ങളെന്നും മോദി പറഞ്ഞു. ഇന്നലത്തെ ശ്രീനഗര്‍ സന്ദര്‍ശനം അദ്ദേഹം അനുസ്മരിക്കുകയും ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി ഉപയോഗിച്ച് ആഗോള ബ്രാന്‍ഡ് സൃഷ്ടിച്ച തേനീച്ച വളര്‍ത്തല്‍ സംരംഭകനുമായുള്ള ആശയവിനിമയം പരാമര്‍ശിക്കുകയും ചെയ്തു.
”വരൂ, നമുക്ക് ഇന്ത്യാ പ്രസ്ഥാനത്തില്‍ ഒരു സൃഷ്ടി ആരംഭിക്കാം. ഇന്ത്യയുടെ കഥകള്‍, സംസ്കാരം, പൈതൃകം, പാരമ്പര്യം എന്നിവ ലോകമെമ്പാടും പങ്കുവെക്കാം. നമുക്ക് ഇന്ത്യയില്‍ സൃഷ്ടിക്കാം, ലോകത്തിനായി സൃഷ്ടിക്കാം, ” പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു. സ്രഷ്ടാവിന് മാത്രമല്ല രാജ്യത്തിനും പരമാവധി ലൈക്കുകള്‍ ഉണ്ടാക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ആഗോള പ്രേക്ഷകരെ ഉള്‍പ്പെടുത്താന്‍ അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയോടുള്ള ലോകത്തിന്റെ ജിജ്ഞാസ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ യുഎന്‍ ഭാഷകളില്‍ തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഉള്ളടക്കം സൃഷ്ടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു. എഐയെക്കുറിച്ച് ബില്‍ ഗേറ്റ്സുമായുള്ള തന്റെ ഏറ്റവും പുതിയ ആശയവിനിമയം ശ്രീ മോദി അനുസ്മരിക്കുകയും ഇന്ത്യഎഐ ദൗത്യത്തിനുള്ള മന്ത്രിസഭയുടെ അംഗീകാരത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഇന്ത്യയിലെ യുവാക്കളെയും അതിലെ പ്രതിഭകളെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി അര്‍ദ്ധചാലക ദൗത്യത്തെ സ്പര്‍ശിക്കുകയും 5ജി സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് സമാനമായി ഇന്ത്യ നയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അയല്‍ രാജ്യങ്ങളില്‍ നിലവിലുള്ള ഭാഷകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ പ്രസംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ചും നമോ ആപ്പില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകളെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഇന്ത്യയുടെ ബ്രാന്‍ഡിംഗിനെ പുതിയ ഉയരത്തിലെത്തിക്കാന്‍ ഉള്ളടക്ക സ്രഷ്ടാക്കളുടെ സാധ്യതകള്‍ക്ക് കഴിയും. സര്‍ഗ്ഗാത്മകതയുടെ ശക്തി ഉയര്‍ത്തിക്കാട്ടി, അതേ കാലഘട്ടത്തിലേക്ക് കാഴ്ചക്കാരെ തിരികെ കൊണ്ടുപോകാന്‍ ശേഷിയുള്ള ഖനനം ചെയ്ത പുരാവസ്തുക്കളെ ദൃശ്യവല്‍ക്കരിക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം നല്കി. അതിന്റെ വികസനത്തിന് ഒരു ഉത്തേജക ഏജന്റായി മാറാനുള്ള ഇന്ത്യയുടെ സര്‍ഗ്ഗാത്മകതയുടെ ശക്തിയെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി അംഗീകരിച്ചു. ഈ അവസരത്തില്‍ എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 2 ലക്ഷത്തിലധികം അപേക്ഷകരിലൂടെ കടന്നുപോയ ജൂറിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ദേശീയ ക്രിയേറ്റര്‍ അവാര്‍ഡ് മാതൃകാപരമായ പൊതു ഇടപഴകലിന് സാക്ഷ്യം വഹിച്ചു. ആദ്യ റൗണ്ടില്‍ 20 വ്യത്യസ്ത വിഭാഗങ്ങളിലായി 1.5 ലക്ഷത്തിലധികം നോമിനേഷനുകള്‍ ലഭിച്ചു. തുടര്‍ന്ന്, വോട്ടിംഗ് റൗണ്ടില്‍, വിവിധ അവാര്‍ഡ് വിഭാഗങ്ങളിലായി ഡിജിറ്റല്‍ ക്രിയേറ്റര്‍മാര്‍ക്കായി 10 ലക്ഷത്തോളം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് മൂന്ന് അന്താരാഷ്ട്ര സ്രഷ്ടാക്കള്‍ ഉള്‍പ്പെടെ 23 വിജയികളെ തീരുമാനിച്ചു. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ ഈ അവാര്‍ഡ് ശരിക്കും പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ ബഹുജന പങ്കാളിത്തം.
മികച്ച കഥാകൃത്ത് അവാര്‍ഡ് ഉള്‍പ്പെടെ ഇരുപത് വിഭാഗങ്ങളിലായി അവാര്‍ഡ് നല്കുന്നു; ദി ഡിസ്റപ്റ്റര്‍ ഓഫ് ദി ഇയര്‍; സെലിബ്രിറ്റി ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍; ഗ്രീന്‍ ചാമ്പ്യന്‍ അവാര്‍ഡ്; സാമൂഹിക മാറ്റത്തിനുള്ള മികച്ച സ്രഷ്ടാവ്; ഏറ്റവും സ്വാധീനശേഷിയുള്ള കാര്ിഷിക ക്രിയേറ്റര്‍; ഈ വര്‍ഷത്തെ സാംസ്കാരിക അംബാസഡര്‍; ഇന്റര്‍നാഷണല്‍ ക്രിയേറ്റര്‍ അവാര്‍ഡ്; മികച്ച ട്രാവല്‍ ക്രിയേറ്റര്‍ അവാര്‍ഡ്; ശുചിത്വ അംബാസഡര്‍ അവാര്‍ഡ്; ന്യൂ ഇന്ത്യ ചാമ്പ്യന്‍ അവാര്‍ഡ്; ടെക് ക്രിയേറ്റര്‍ അവാര്‍ഡ്; ഹെറിറ്റേജ് ഫാഷന്‍ ഐക്കണ്‍ അവാര്‍ഡ്; ഏറ്റവും ക്രിയാത്മകമായ സ്രഷ്ടാവ് (ആണും പെണ്ണും); ഭക്ഷ്യ വിഭാഗത്തിലെ മികച്ച സ്രഷ്ടാവ്; വിദ്യാഭ്യാസ വിഭാഗത്തിലെ മികച്ച സ്രഷ്ടാവ്; ഗെയിമിംഗ് വിഭാഗത്തിലെ മികച്ച സ്രഷ്ടാവ്; മികച്ച മൈക്രോ സ്രഷ്ടാവ്; മികച്ച നാനോ ക്രിയേറ്റര്‍; മികച്ച ആരോഗ്യവും ഫിറ്റ്നസും സൃഷ്ടിച്ചയാള് എന്നീ ഇനങ്ങളിലായിരുന്നു അവാര്‍ഡുകള്‍.
The ‘National Creators Award’ recognises the talent of our creator’s community. It celebrates their passion to use creativity for driving a positive change. https://t.co/Otn8xgz79Z
— Narendra Modi (@narendramodi) March 8, 2024
Digital India अभियान ने Content Creators की एक नई दुनिया create कर दी है: PM @narendramodi
— PMO India (@PMOIndia) March 8, 2024
क्या हम ऐसा Content और ज्यादा बना सकते हैं, जो Youth में Drugs के Negative Effects को लेकर Awareness लाए?
हम कह सकते हैं- Drugs is not cool for youth: PM @narendramodi
— PMO India (@PMOIndia) March 8, 2024
हम एक साथ मिलकर एक Create on India Movement की शुरुआत करें।
हम भारत से जुड़ी Stories को, भारत की संस्कृति को, भारत के Heritage और Traditions को पूरी दुनिया से शेयर करें।
हम भारत की अपनी Stories सबको सुनाएं।
Let us Create on India, Create for the World: PM @narendramodi
— PMO India (@PMOIndia) March 8, 2024
NS
The 'National Creators Award' recognises the talent of our creator's community. It celebrates their passion to use creativity for driving a positive change. https://t.co/Otn8xgz79Z
— Narendra Modi (@narendramodi) March 8, 2024
Digital India अभियान ने Content Creators की एक नई दुनिया create कर दी है: PM @narendramodi
— PMO India (@PMOIndia) March 8, 2024
क्या हम ऐसा Content और ज्यादा बना सकते हैं, जो Youth में Drugs के Negative Effects को लेकर Awareness लाए?
— PMO India (@PMOIndia) March 8, 2024
हम कह सकते हैं- Drugs is not cool for youth: PM @narendramodi
हम एक साथ मिलकर एक Create on India Movement की शुरुआत करें।
— PMO India (@PMOIndia) March 8, 2024
हम भारत से जुड़ी Stories को, भारत की संस्कृति को, भारत के Heritage और Traditions को पूरी दुनिया से शेयर करें।
हम भारत की अपनी Stories सबको सुनाएं।
Let us Create on India, Create for the World: PM @narendramodi