Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രത്യേക സമ്മേളനത്തിനിടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി എംപിമാരെ അഭിസംബോധന ചെയ്തു

പ്രത്യേക സമ്മേളനത്തിനിടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി എംപിമാരെ അഭിസംബോധന ചെയ്തു


ഇന്നു നടന്ന പ്രത്യേക സമ്മേളനത്തിൽ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു.

ഗണേശ ചതുർത്ഥി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്തത്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സഭാ നടപടികൾ നടക്കുന്ന ഇന്നത്തെ സന്ദർഭം അദ്ദേഹം പരാമർശിച്ചു. “ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് നാം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്റ് മന്ദിരത്തെക്കുറിച്ചും സെൻട്രൽ ഹാളിനെക്കുറിച്ചും സംസാരിക്കവെ, അതിന്റെ പ്രചോദനാത്മകമായ ചരിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ആദ്യ വർഷങ്ങളിൽ കെട്ടിടത്തിന്റെ ഈ ഭാഗം ലൈബ്രറിയായി ഉപയോഗിച്ചിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ഭരണഘടന രൂപപ്പെട്ടതും അധികാര കൈമാറ്റം നടന്നതും ഇവിടെയാണെന്ന് അദ്ദേഹം ഓർത്തു. ഈ സെൻട്രൽ ഹാളിൽ ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും സ്വീകരിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. 1952ന് ശേഷം ലോകമെമ്പാടുമുള്ള 41 രാഷ്ട്രത്തലവന്മാരും ഗവണ്മെന്റുകളും സെൻട്രൽ ഹാളിൽ ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ വിവിധ രാഷ്ട്രപതിമാർ 86 തവണ സെൻട്രൽ ഹാളിൽ പ്രസംഗിച്ചു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ നാലായിരത്തോളം നിയമങ്ങളാണ് ലോക്‌സഭയും രാജ്യസഭയും പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സമ്മേളനത്തിന്റെ സംവിധാനത്തിലൂടെ പാസാക്കിയ നിയമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, സ്ത്രീധന നിരോധന നിയമം, ബാങ്കിങ് സർവീസ് കമ്മീഷൻ ബിൽ, ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള നിയമങ്ങൾ, മുത്തലാഖ് നിരോധിക്കുന്ന നിയമം എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ട്രാൻസ്ജെൻഡറുകൾക്കും ദിവ്യാംഗർക്കും വേണ്ടിയുള്ള നിയമങ്ങൾ ശ്രീ മോദി എടുത്തുപറഞ്ഞു.

അനുച്ഛേദം 370 റദ്ദാക്കിയതിൽ ജനപ്രതിനിധികളുടെ സംഭാവനകൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, നമ്മുടെ പൂർവ്വികർ നമുക്ക് നൽകിയ ഭരണഘടനയാണ് ഇപ്പോൾ ജമ്മു കശ്മീരിൽ നടപ്പാക്കുന്നതെന്ന് അഭിമാനത്തോടെ പറഞ്ഞു. “ഇന്ന്, ജമ്മു & കശ്മീർ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ പുരോഗമിക്കുകയാണ്. അവിടത്തെ ജനങ്ങൾ ഇനി അവസരങ്ങൾ കൈവിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല”- ശ്രീ മോദി പറഞ്ഞു.

2023ലെ സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പുകോട്ടയിൽ നടത്തിയ പ്രസംഗം അനുസ്മരിച്ച പ്രധാനമന്ത്രി, ശരിയായ സമയമാണിതെന്നും ഇത് ഇന്ത്യയുടെ പുനരുജ്ജീവനത്തെ പുതിയ ബോധത്തോടെ ഉയർത്തിക്കാട്ടുന്നുവെന്നും ഊന്നിപ്പറഞ്ഞു. “ഭാരതം ഊർജത്താൽ നിറഞ്ഞിരിക്കുന്നു”- ഈ നവീകരിച്ച ബോധം ഓരോ പൗരനെയും അർപ്പണബോധണത്തോടും കഠിനാധ്വാനത്തിലൂടെയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുത്ത പാതയിലൂടെ ഇന്ത്യ തീർച്ചയായും നേട്ടം കൊയ്യുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “പുരോഗതിയുടെ വേഗത്തിലുള്ള നിരക്കിലൂടെ വേഗത്തിലുള്ള ഫലങ്ങൾ കൈവരിക്കാൻ കഴിയും”- അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെ പരാമർശിക്കവേ, മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നാകുമെന്ന് ഇന്ത്യക്കും ലോകത്തിനും ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ബാങ്കിങ് മേഖലയുടെ ദൃഢതയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, യുപിഐ, ഡിജിറ്റൽ സ്റ്റാക്കുകൾ എന്നിവയോടുള്ള ലോകത്തിന്റെ ഉത്സാഹം അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിജയം ലോകത്തിന് വിസ്മയവും ആകർഷണവും സ്വീകാര്യതയും നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരം വർഷത്തിനിടയിൽ ഇന്ത്യയുടെ വികസനമോഹങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരം വർഷമായി മോഹങ്ങളെ ചങ്ങലയ്ക്കിട്ട ഇന്ത്യ ഇപ്പോൾ കാത്തിരിക്കാൻ തയ്യാറല്ലെന്നും വ‌ികസനത്വരയുമായി മുന്നേറാനും പുതിയ ലക്ഷ്യങ്ങൾ സൃഷ്ടിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ അഭിലാഷങ്ങൾക്കിടയിൽ, പുതിയ നിയമങ്ങൾ രൂപീകരിക്കുകയും കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് പാർലമെന്റംഗങ്ങളുടെ പരമോന്നത ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ നിന്നു പാസാക്കിയ എല്ലാ നിയമങ്ങളും ചർച്ചകളും സന്ദേശങ്ങളും ഇന്ത്യയുടെ മോഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നത് ഓരോ പൗരന്റെയും പ്രതീക്ഷയാണെന്നും ഓരോ പാർലമെന്റംഗത്തിന്റെയും വിശ്വാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “പാർലമെന്റിൽ അവതരിപ്പിക്കുന്ന എല്ലാ പരിഷ്‌കാരങ്ങൾക്കും ഇന്ത്യയുടെ വികസനസ്വപ്നങ്ങളുടെ വേരുകൾക്കാണ് ഉയർന്ന മുൻഗണന നൽകേണ്ടത്” – പ്രധാനമന്ത്രി പറഞ്ഞു.

ചെറിയ ക്യാൻവാസിൽ വലിയ ചിത്രം വരയ്ക്കാനാകുമോയെന്ന് പ്രധാനമന്ത്രി ​ആരാഞ്ഞു. നമ്മുടെ ചിന്തയുടെ ക്യാൻവാസ് വികസിപ്പിക്കാതെ നമുക്ക് സ്വപ്നങ്ങളുടെ മഹത്തായ ഇന്ത്യ സൃഷ്ടിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മഹത്തായ പൈതൃകത്തെക്കുറിച്ചു പരാമർശിക്കവേ, ഈ മഹത്തായ പൈതൃകവുമായി നമ്മുടെ ചിന്തകൾ കൂട്ടിയിണക്കിയാൽ ആ മഹത്തായ ഇന്ത്യയുടെ ചിത്രം വരയ്ക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ വലിയ ക്യാൻവാസിൽ പ്രവർത്തിക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങളിൽ കുടുങ്ങിക്കിടക്കേണ്ട സമയം പിന്നിട്ടു”- ശ്രീ മോദി പറഞ്ഞു.

സ്വയംപര്യാപ്ത ഇന്ത്യ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. തുടക്കത്തിലെ ആശങ്കകളെ മറികടന്ന് ലോകം ഇന്ത്യയുടെ ‘ആത്മനിർഭർ’ മാതൃകയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധം, ഉൽപ്പാദനം, ഊർജം, ഭക്ഷ്യ എണ്ണ എന്നിവയിൽ സ്വയംപര്യാപ്ത നേടാൻ ആഗ്രഹിക്കാത്തവർ ആരാണെന്നും ഈ അന്വേഷണത്തിൽ കക്ഷി രാഷ്ട്രീയം തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഉൽപ്പാദന മേഖലയിൽ ഇന്ത്യ പുതിയ ഉയരങ്ങൾ താണ്ടേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ‘സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്’ മാതൃക ഉയർത്തിക്കാട്ടി. അവിടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വൈകല്യരഹിതമായിരിക്കണം. ഉൽപ്പാദന പ്രക്രിയ പരിസ്ഥിതിയെ ബാധിക്കരുത്. കൃഷി, രൂപകൽപ്പന, സോഫ്‌റ്റ്‌വെയറുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യയുടെ ഉൽപ്പാദന മേഖലയിൽ പുതിയ ആഗോള മാനദണ്ഡങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നതിന് അദ്ദേഹം ഊന്നൽ നൽകി. “നമ്മുടെ ഉൽപ്പന്നം നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളും ജില്ലകളും സംസ്ഥാനങ്ങളും മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കണം വിശ്വാസം ഒരാൾക്ക് ഉണ്ടായിരിക്കണം.”

പുതിയ വിദ്യാഭ്യാസ നയത്തിന്റെ തുറന്ന സമീപനത്തെ പരാമർശിച്ച പ്രധാനമന്ത്രി അത് സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ജി 20 ഉച്ചകോടിക്കിടെ പ്രദർശിപ്പിച്ച പുരാതന നളന്ദ സർവകലാശാലയുടെ ഫോട്ടോ പരാമർശിച്ച അദ്ദേഹം, 1500 വർഷങ്ങൾക്ക് മുമ്പ് ഈ സ്ഥാപനം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നുവെന്ന് വിദേശ വിശിഷ്ടാതിഥികൾ മനസിലാക്കുന്നത് അവിശ്വസനീയമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വർത്തമാനകാലത്ത് നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം”- ശ്രീ മോദി കൂട്ടിച്ചേർത്തു.

രാജ്യത്തെ യുവാക്കളിലൂടെ കായികരംഗത്തെ വിജയങ്ങളുണ്ടാകുന്നതു പരാമർശിച്ച പ്രധാനമന്ത്രി,  രണ്ടാം നിര-മൂന്നാം നിര നഗരങ്ങളിൽ കായിക സംസ്കാരത്തിന്റെ ഉയർച്ചയെക്കുറിച്ചു പ്രതിപാദിച്ചു. “എല്ലാ കായിക വേദികളിലും നമ്മുടെ ത്രിവർണ്ണ പതാക പറക്കണമെന്നത് രാജ്യത്തിന്റെ പ്രതിജ്ഞയായിരിക്കണം”- ശ്രീ മോദി പറഞ്ഞു. സാധാരണ പൗരന്മാരുടെ ജീവിതാഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഗുണനിലവാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവജന ജനസംഖ്യയുള്ള രാജ്യമെന്നതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവാക്കൾ എപ്പോഴും മുന്നിൽ നിൽക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. ആഗോള തലത്തിൽ നൈപുണ്യ ആവശ്യകതകൾ രേഖപ്പെടുത്തിയശേഷം ഇന്ത്യ യുവാക്കൾക്കിടയിൽ നൈപുണ്യ വികസനം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദഗ്ധരുടെ ആഗോള ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യയിലെ യുവാക്കളെ സജ്ജരാക്കുന്ന 150 നഴ്സിങ് കോളേജുകൾ തുറക്കുന്നതിനുള്ള സമീപകാല ഉദ്യമത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട പ്രധാനമന്ത്രി, “തീരുമാനമെടുക്കൽ വൈകിപ്പിക്കാൻ കഴിയില്ല” എന്നും പ്രധാനമന്ത്രി, ജനപ്രതിനിധികൾ രാഷ്ട്രീയ നേട്ടങ്ങൾക്കോ നഷ്ടങ്ങൾക്കോ വിധേയരാകാരുതെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സൗരോർജ മേഖലയെക്കുറിച്ച് പരാമർശിക്കവേ, അത് ഇപ്പോൾ രാജ്യത്തിന്റെ ഊർജ പ്രതിസന്ധികളിൽ ഉറപ്പായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രജൻ ദൗത്യം, സെമികണ്ടക്ടർ ദൗത്യം, ജൽ ജീവൻ ദൗത്യം എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയും അത് മികച്ച ഭാവിക്ക് വഴിയൊരുക്കുകയാണെന്നും പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾ ആഗോള വിപണിയിൽ എത്തേണ്ടതിന്റെയും മത്സരക്ഷമത നിലനിർത്തേണ്ടതിന്റെയും ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ചെലവ് കുറയ്ക്കുന്നതിനും ഓരോ പൗരന്മാർക്കും അത് പ്രാപ്യമാക്കുന്നതിനുമായി രാജ്യത്തിന്റെ ലോജിസ്റ്റിക്സ് മേഖല വികസിപ്പിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു. വിജ്ഞാനത്തിന്റെയും നവീകരണത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അടുത്തിടെ പാസാക്കിയ ഗവേഷണവും നൂതനത്വവും സംബന്ധിച്ച നിയമത്തെക്കുറിച്ച് പരാമർശിച്ചു. ചന്ദ്രയാൻ വിജയം സൃഷ്ടിച്ച വേഗതയും ആകർഷകത്വവും പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

“സാമൂഹിക നീതിയാണ് നമ്മുടെ പ്രാഥമിക വ്യവസ്ഥ” എന്ന് പറഞ്ഞ പ്രധാനമന്ത്രി, സാമൂഹിക നീതിയെക്കുറിച്ചുള്ള ചർച്ചകൾ വളരെ പരിമിതമായിരിക്കുകയാണെന്നും സമഗ്രമായ വീക്ഷണം ആവശ്യമാണെന്നും പറഞ്ഞു. സമ്പർക്കസൗകര്യം, ശുദ്ധജലം, വൈദ്യുതി, വൈദ്യചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ദരിദ്രരായ വിഭാഗങ്ങളെ ശാക്തീകരിക്കുന്നത് സാമൂഹിക നീതിയിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിലെ അസന്തുലിതാവസ്ഥ സാമൂഹ്യനീതിക്ക് എതിരാണെന്നും രാജ്യത്തിന്റെ കിഴക്കൻ മേഖലയുടെ പിന്നോക്കാവസ്ഥയെ കുറിച്ചും അദ്ദേഹം പറഞ്ഞു. “നമ്മുടെ കിഴക്കൻ ഭാഗത്തെ ശക്തിപ്പെടുത്തുന്നതിലൂടെ സാമൂഹിക നീതിയുടെ ശക്തി അവിടെ പകർന്നു നൽകണം”- ശ്രീ മോദി പറഞ്ഞു. സന്തുലിത വികസനത്തിന് ഉത്തേജനം നൽകിയ വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. 500 ബ്ലോക്കുകളിലേക്കു പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.

“ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്”- ശീതയുദ്ധകാലത്ത് ഇന്ത്യയെ നിഷ്പക്ഷ രാഷ്ട്രമായി കണക്കാക്കിയിരുന്നുവെന്നും എന്നാൽ ഇന്ന് ഇന്ത്യ ‘വിശ്വമിത്രം’ എന്നാണ് അറിയപ്പെടുന്നതെന്നും അവിടെ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി സൗഹൃദം പുലർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ ഇന്ത്യയിലെ സുഹൃത്തിനെയാണ് കാത്തിരിക്കുന്നത്. ലോകത്തിനായുള്ള സുസ്ഥിര വിതരണ ശൃംഖലയായി രാജ്യം ഉയർന്നുവന്നതിനാൽ ഇന്ത്യ അത്തരമൊരു വിദേശനയത്തിന്റെ നേട്ടങ്ങൾ കൊയ്യുകയാണെന്ന് അദ്ദേഹം പരാമർശിച്ചു. ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാധ്യമമാണ് ജി 20 ഉച്ചകോടിയെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഈ സുപ്രധാന നേട്ടത്തിൽ ഭാവി തലമുറകൾ അഭിമാനിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ജി 20 ഉച്ചകോടി നട്ടുപിടിപ്പിച്ച വിത്തുകൾ ലോകത്തിന്റെ വിശ്വാസത്തിന്റെ വലിയ ആൽമരമായി മാറും”- ശ്രീ മോദി കൂട്ടിച്ചേർത്തു. ജി20 ഉച്ചകോടിയിൽ രൂപം നൽകിയ ജൈവ ഇന്ധന സഖ്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ വൻ ജൈവ ഇന്ധന മുന്നേറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ കെട്ടിടത്തിന്റെ മഹത്വവും അന്തസ്സും എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും പഴയ പാർലമെന്റ് മന്ദിരമെന്ന നിലയിലേക്ക് തരംതാഴ്ത്തരുതെന്നും പ്രധാനമന്ത്രി ഉപരാഷ്ട്രപതിയോടും സ്പീക്കറോടും അഭ്യർഥിച്ചു. ‘സംവിധാൻ സദൻ’ എന്ന് ഈ കെട്ടിടം അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. “സംവിധാൻ സദൻ എന്ന നിലയിൽ, പഴയ കെട്ടിടം തുടർന്നും നമ്മെ നയിക്കുകയും ഭരണഘടനാ നിർമ്മാണ സഭയുടെ ഭാഗമായ മഹദ്‌വ്യക്തിത്വങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യും” – പ്രധാനമന്ത്രി ഉപസംഹരിച്ചു.

*****

<p dir=”ltr” style=”text

NS