Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രതിഭകൾ പ്രകടിപ്പിക്കുന്നതിനും സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുന്നതിനുമുള്ള നല്ലൊരു സംരംഭമാണ് പാർലമെന്റേറിയൻ സാംസ്കാരിക പരിപാടി: പ്രധാനമന്ത്രി


വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള ആളുകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്ന ഒരു നല്ല സംരംഭമാണ് പാർലമെന്റേറിയൻ സാംസ്കാരിക പരിപാടിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇതിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീ മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു; “പാർലമെന്റേറിയൻ സാംസ്കാരിക പരിപാടി ഒരു നല്ല സംരംഭമാണ്, വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള ആളുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നു. ഇപ്പോൾ ബിജെപി എംപിമാർ അത് സംഘടിപ്പിക്കുന്ന തിരക്കിലാണ്. ഇത്തവണ എന്റെ കാശിയിൽ ഞാനും ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഇതിൽ പങ്കെടുക്കുന്നവരെ തീർച്ചയായും പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”

ND