Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രചോദനമേകുന്ന ജീവിതകഥകൾ പങ്കുവയ്ക്കാൻ പ്രധാനമന്ത്രി വനിതകളോട് ആഹ്വാനം ചെയ്തു


നമോ ആപ്പ് ഓപ്പൺ ഫോറത്തിൽ നിരവധി ജീവിതകഥകൾ പങ്കുവയ്ക്കപ്പെടുന്നതായി കാണുന്നത് ഏറെ പ്രചോദനകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് തന്റെ ഡിജിറ്റൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമാനമായ പ്രചോദനാത്മക ജീവിതകഥകൾ ഇനിയും പങ്കിടാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“നമോ ആപ്പ് ഓപ്പൺ ഫോറത്തിൽ വളരെ പ്രചോദനാത്മകമായ ജീവിതകഥകൾ പങ്കിടപ്പെടുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. വനിതാ ദിനമായ മാർച്ച് 8ന്, അക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് എൻ്റെ സോഷ്യൽ മീഡിയ കൈമാറും. സമാനമായ ജീവിതകഥകൾ ഇനിയും പങ്കിടണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു.”
****
SK