Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്ത്രി സംവദിച്ചു

പ്രഗതിയിലൂടെ പ്രധാനമന്ത്രി സംവദിച്ചു


പ്രതികരണാത്മകമായ ഭരണത്തിനും തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും ആയുള്ള വിവരസാങ്കേതിക വിദ്യാധിഷ്ഠിത ബഹുമുഖ വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി തന്റെ 15ാമതു സംവാദത്തിന് നേതൃത്വം നല്‍കി.

വരുമാനനികുതി വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതും പരിഹാരം കാണുന്നതും സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തി. നികുതിദായകര്‍ ഏറെ പരാതികള്‍ ഉയര്‍ത്താനിടയാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അവ കൈകാര്യ ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കണമെന്നു ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനായി സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി ഖനീജ് ക്ഷേത്ര കല്യാണ്‍ യോജന പദ്ധതിയുടെ നടത്തിപ്പ് അദ്ദേഹം വിലയിരുത്തി. ധാതുശേഖരം കൂടുതലുള്ള 12 സംസ്ഥാനങ്ങള്‍ ഇതുവരെ 3214 കോടി രൂപ നേടിയെടുത്തുവെന്നും വരുംനാളുകളില്‍ ഗണ്യമായ തുക നേടിയെടുക്കുമെന്നും വ്യക്തമാക്കപ്പെട്ടു. ധാതുസമ്പത്തുള്ള ജില്ലകളിലെ പിന്നോക്കസമുദായക്കാര്‍ക്കും ഗിരിവര്‍ഗക്കും നേട്ടമുണ്ടാകുംവിധം ഏകീകൃതമായ രീതിയിലൂടെ വേണം ഈ ഫണ്ട് ഉപയോഗപ്പെടുത്താനെന്നു പ്രധാനമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു.

രാജസ്ഥാന്‍, ആസാം, മേഘാലയ, സിക്കിം, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീര്‍ എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ റോഡ്, റെയില്‍വേ, ഊര്‍ജമേഖലകളിലെ പ്രധാന അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതിയും പ്രധാനമന്ത്രി പരിശോധിച്ചു.