Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി


പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമുള്ള വിവരസാങ്കേതികവിദ്യാ അധിഷ്ഠിതമായ ബഹുതല ആശയവിനിമയ വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ 26ാമത് ആശയവിനിമയം നടത്തി.

ഇതുവരെ നടന്ന 25 പ്രഗതി സംഗമങ്ങളില്‍ 10 ലക്ഷം കോടിയിലേറെ രൂപം മൂല്യം വരുന്ന 227 പദ്ധതികള്‍ പുനരവലോകനം ചെയ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ പരാതി എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്നതിനെക്കുറിച്ച് പല മേഖലകളിലും നടക്കുന്ന പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നു നടന്ന 26ാമതു യോഗത്തില്‍ പോസ്റ്റ് ഓഫീസുകളുമായും റെയില്‍വേയുമായും ബന്ധപ്പെട്ട പരാതികള്‍ കൈകാരം ചെയ്യുന്നതിലെ പുരോഗതിയാണു പ്രധാനമന്ത്രി മുഖ്യമായും പരിശോധിച്ചത്. തപാല്‍, റെയില്‍ ശൃംഖലകളില്‍ ഡിജിറ്റല്‍ ഇടപാട്, വിശേഷിച്ച് ഭീം ആപ് വഴിയുള്ളവ, വര്‍ധിപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

റെയില്‍വേ, റോഡ്, പെട്രോളിയം, ഊര്‍ജം എന്നീ മേഖലകളിലെ ഒന്‍പത് അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തപ്പെട്ടു. ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പദ്ധതികളാണ് ഇവ. പടിഞ്ഞാറന്‍ ചരക്ക് ഇടനാഴി, ചാര്‍ ധാം മഹാമാര്‍ഗ് വികാസ് പരിയോജന എന്നീ പദ്ധതികള്‍ പഠനവിധേയമാക്കി.

അമൃത് ദൗത്യം നടപ്പാക്കുന്നതിലെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. പൊതുവിതരണസമ്പ്രദായം കംപ്യൂട്ടര്‍വല്‍ക്കരിക്കുന്ന പദ്ധതിയും അദ്ദേഹം നിരീക്ഷിച്ചു.