Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്തി ആശയവിനിമയം നടത്തി


പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നതിനുമായുള്ള വിവരസാങ്കേതികവിദ്യാ ആശയവിനിമയ സങ്കേതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവിധതല വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ ഇരുപത്തിയഞ്ചാമതു സംവാദം നടത്തി.

25 പ്രഗതി യോഗങ്ങളിലൂടെ പത്തു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള 227 പദ്ധതികളുടെ സമഗ്ര പുനരവലോകനമാണു നടന്നത്. വിവിധ മേഖലകളെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുന്നതിലെ പുരോഗതി അവലോകനം ചെയ്യപ്പെടുകയുമുണ്ടായി.

25 പ്രഗതി യോഗങ്ങള്‍ വിജയപ്രദമായി നടക്കുന്നതിനായി യത്‌നിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രഗതി സംവിധാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കുന്നതിനു സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഗതി പദ്ധതി നമ്മുടെ ഫെഡറല്‍ സംവിധാനത്തിനു വലിയ അളവോളം സൃഷ്ടിപരമായ ഊര്‍ജം പകരുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്തംഭനാവസ്ഥയിലായ പദ്ധതികള്‍ക്കുപുറമെ, ഒട്ടേറെ സാമൂഹിക മേഖലാ പദ്ധതികളുടെയും പുനരവലോകനം നടത്തുന്നതിനും അതുവഴി അവയുടെ പ്രവര്‍ത്തനപുരോഗതി ഉറപ്പാക്കുന്നതിനും ഈ വേദി സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു നടന്ന 25-ാമതു യോഗത്തില്‍ വിമുക്തഭടന്‍മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. പരാതികള്‍ക്കു വേഗം വേഗം പരിഹാരം കണ്ടെത്തുന്നതിലൂടെ വിമുക്തഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ ചെറിയ കാലത്തിനകം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

റെയില്‍വേ, റോഡ്, പെട്രോളിയം, ഊര്‍ജം, കല്‍ക്കരി, നഗരവികസനം, ആരോഗ്യം, കുടുംബക്ഷേമം എന്നീ മേഖലകളിലെ പത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡിഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത, മഹാരാഷ്ട്ര, ആസാം, സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍, തമിഴ്‌നാട്, ഝാര്‍ഖണ്ഡ് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പദ്ധതികളാണ് ഇവ.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ നടത്തിപ്പിലെ പുരോഗതിയും വിലയിരുത്തപ്പെട്ടു. പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനായി ദേശീയ ഫെലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്ന പദ്ധതിയും പ്രധാനമന്ത്രി പരിശോധിച്ചു.

***