Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ പ്രഗതിയിലൂടെയുള്ള ഇരുപത്തിയൊന്നാമത് ആശയവിനിയ പരിപാടി നടന്നു . പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈയെടുക്കുതിനും സമയബന്ധിതമായി അവ നടപ്പാക്കുതിനുമുള്ള ഐ.സി.ടി അടിസ്ഥാനമാക്കിയുള്ള ബഹുമുഖ വേദിയാണ് പ്രഗതി.

പ്രഗതിയുടെ ആദ്യ 20 യോഗങ്ങളില്‍ 8.79 ലക്ഷം കോടി നിക്ഷേപമുള്ള 183 പദ്ധതികളുടെ ഒിച്ചുള്ള വിലയിരുത്തലാണ് നടത്തിയത്. 17 മേഖലകളിലെ പൊതു പരാതികള്‍ക്കുള്ള പരിഹാരവും വിലയിരുത്തി.

ഇന്ന് നടന്ന ഇരുപത്തിയൊന്നാമത് യോഗത്തില്‍ പേറ്റന്റുകളും ട്രേഡ് മാര്‍ക്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികളിലെ പുരോഗതിയാണ് പ്രധാനമന്ത്രി വിലയിരുത്തിയത്. ഇക്കാര്യത്തിലുള്ള പുരോഗതി അദ്ദേഹം ശ്രദ്ധിച്ചു. പേറ്റന്റ് ട്രേഡ് മാര്‍ക്ക് ഓപ്പറേഷനുകളില്‍ കൂടുതല്‍ വിശാലമായ പ്രകടനം നടത്തുതിന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പേറ്റന്റുകളും ട്രേഡ് മാര്‍ക്കുകളും അനുവദിക്കുതിലും ഒപ്പം തന്നെ തൊഴിൽ ശക്തി വര്‍ദ്ധിപ്പിക്കുതിനുമുള്ള നടപടികള്‍ വേഗത്തിലാക്കാൻ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പദ്ധതികള്‍ സുസംഘടിതമായി നടപ്പാക്കുതിനും അതിലൂടെ ഇക്കാര്യത്തില്‍ ലോക നിലവാരത്തില്‍ എത്തുതിനുമായി ലഭ്യമായതില്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തു പറഞ്ഞു .

റെയില്‍വേ, റോഡ്, ഊര്‍ജ്ജം, എണ്ണ പൈപ്പ്‌ലൈന്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍പ്പെട്ട 56,000 കോടി രൂപ മുതല്‍മുടക്കുള്ള പ്രധാനപ്പെട്ട ഒന്‍പത് അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ബിഹാര്‍, ഒഡീഷ, തെലുങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതികളാണവ. ഡല്‍ഹി-മുംബൈ വ്യവസായിക ഇടനാഴി, ആന്ധ്രാപ്രദേശിലെ മംഗളഗിരി, പശ്ചിമബംഗാളിലെ കല്ല്യാണി, മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ എന്നിവിടങ്ങളിലെ നാലു പുതിയ എയിംസുകളുടെ നിര്‍മ്മാണ പുരോഗതി എന്നിവ വിലയിരുത്തി.

സ്മാർട്ട് സിറ്റി മിഷനും പ്രധാനമന്ത്രി അവലോകനം ചെയ്തു . ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ നഗരങ്ങളുടെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ഈ പദ്ധതികളുടെ നടത്തിപ്പും തെരഞ്ഞെടുക്കപ്പെട്ട 90 നഗരങ്ങളില്‍ മികച്ച ഗുണനിലവാരത്തോടെ അവയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവുമാണ് എല്ലാവര്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ജി.എസ്.ടി സംബന്ധിച്ചുള്ള ആശങ്കകളൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെടുകയും പരിണാമം വളരെ സുഗമമായി നടക്കുകയും ചെയ്തു. ജി.എസ്.ടി രജിസ്‌ട്രേഷന്‍ വര്‍ദ്ധിപ്പിക്കുതിനുള്ള നടപടികള്‍ സ്വീകരിക്കുകകയും ഒരുമാസത്തിനുള്ളില്‍ ഇതില്‍ ഒരു കുതിച്ചുചാട്ടം നടത്തുകയും വേണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചു.
ഗവൺമെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജെം)പോര്‍’ല്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകയും അനാവശ്യചെലവുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവൺമെന്റ് സംഭരണങ്ങളില്‍ ജെം പരമാവധി ഉപയോഗിക്കാന്‍ അദ്ദേഹം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു .