പ്രഗതി മൈതാനത്തെ ലോകനിലവാരത്തിലുള്ള പ്രദര്‍ശന കണ്‍വെന്‍ഷന്‍ സെന്ററായി പുനര്‍വികസിപ്പിക്കുന്നതിന് ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ വമ്പന്‍ പദ്ധതി.
ആധുനിക സംവിധാനങ്ങളുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിച്ച് പ്രവര്‍പ്പിക്കുന്നതിനായി ഇന്ത്യന്‍ ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും (ഐ.ടി.ഡി.സി) ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനും (ഐ.ആര്‍.സി.ടി.സി) സംയുക്തമായി രൂപീകരിക്കുന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് 3.7 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേയ്ക്ക് നിശ്ചിത പാട്ടത്തുക അടിസ്ഥാനത്തില്‍ കൈമാറാന്‍ ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷനെ ചൂമതലപ്പെടുത്തി.
ഹോട്ടല്‍ സൗകര്യം ഐ.ഇ.സി.സി. പദ്ധതിയെ മൂല്യവത്താക്കുകയും തൊഴില്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെ വ്യാപാര വാണിജ്യത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കും
ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ’, ഇന്‍വെസ്റ്റ് ഇന്ത്യ’ തുടങ്ങിയ വിവിധ സുപ്രധാന പദ്ധതികള്‍കളുടെ ചാലകശക്തിയായ അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് പ്രോത്സാഹനം നല്‍കുകയും ഐ.ഇ.സി.സി. പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണ്ണ വേഗതയിലാക്കുകയും ചെയ്യും. ഇത് 2020-21 ഓടെ പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു പഞ്ചനക്ഷത്ര ഹോട്ടര്‍ വികസിപ്പിക്കുന്നതിനും നടത്തുന്നതിനുമായി ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷനും (ഐ.ടി.ഡി.സി) ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും (ഐ.ആര്‍.സി.ടി.സി) സംയുക്തമായി രൂപീകരിക്കുന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് പ്രഗതി മൈതാനത്തില്‍ നിന്നും 3.7 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് നിശ്ചിത പാട്ടത്തുകയായ 611 കോടി രൂപയ്ക്ക് നല്‍കുന്നതിനുള്ള പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകകാരം നല്‍കി. ഭൂമി കൈമാറുന്നതിന് ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷനെ ചുമതലപ്പെടുത്തി.
ഇന്റനാഷണല്‍ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍് (ഐ.ഇ.സി.സി) നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണവേഗതയിലാണ്, ഇത് 2020-21 ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രഗതി മൈതാനത്തിലെ ഹോട്ടല്‍ പദ്ധതി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ദീര്‍ഘകാല പാട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും (പ്രൊഫഷണല്‍ ബ്രാന്‍ഡുകളില്‍ നിന്നും നേരിട്ട്) വേണ്ട യോഗ്യരായ നിര്‍മ്മാതാക്കളെയും നടത്തിപ്പുകാരെയും മൂന്നാംകക്ഷികളില്‍ നിന്നും സുതാര്യവും മത്സരാധിഷ്ഠിതവുമായ ലേലം വഴി കണ്ടെത്തുന്നതിനുള്ള നടപടികളും ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങളും ടൂറിസവും മികച്ച നിലവാരത്തിലും സേവനത്തിലുമുള്ളതാക്കി പരിവര്‍ത്തനപ്പെടുത്തണമെന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ ട്രേഡ് പ്രമോഷണ്‍ ഓര്‍ഗനൈസേഷന്‍ പ്രഗതിമൈതാനത്തെ ലോകനിലവാരത്തിലുള്ള ഇന്റനാഷണല്‍ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററാക്കി പുനര്‍വികസിപ്പിക്കുന്നതിനുള്ള വമ്പന്‍ പദ്ധതി നടപ്പാക്കുകയാണ്. ലോകത്തെവിടെയും ഏതൊരു യോഗത്തിന്റെയും സംരംഭങ്ങളുടെയും കോണ്‍ഫറന്‍സുകളുടെയും പ്രദര്‍ശനങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഹോട്ടല്‍ സൗകര്യം എന്നത്.
ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെയൂം സുപ്രധാന ഘടകമാണ് ഹോട്ടല്‍ സൗകര്യം. ഇത് ഇന്ത്യയെ ഒരു ആഗോള തലത്തില്‍ സമ്മേളനങ്ങളുടെയും ഉദ്യമങ്ങളുടെും പ്രദര്‍ശനങ്ങളുടെയും പ്രധാന കേന്ദ്രമാക്കിമാറ്റും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാപാര വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഉപകരിക്കും. ഹോട്ടര്‍ സൗകര്യം ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും ഇന്ത്യന്‍ വ്യാപാര വ്യവസായമേഖലയ്ക്ക് വലിയ ഗുണം ചെയ്യുകയും ചെയ്യും.
ഇതിന് പുറമെ പ്രഗതിമൈതാനത്തിന്റെ ഈ പരിവര്‍ത്തനം ലക്ഷക്കണക്കിന് സന്ദര്‍ശകരും ചെറുകിട വ്യാപാരികളും പങ്കെടുക്കുന്ന, എല്ലാവര്‍ഷവും നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് വലിയതോതില്‍ ഗുണം ചെയ്യും. വര്‍ദ്ധിപ്പിച്ച സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും മേളയില്‍ പങ്കെടുക്കുന്ന വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ തോതില്‍ ഗുണം ചെയ്യും. ഇത് വ്യാപാരമേളകളില്‍ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പാക്കുകയും അതിന് പുതുജീവന്‍ പകര്‍ന്ന് ഇന്ത്യന്‍ ചരക്കുകളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വ്യാപാര ചക്രവാളങ്ങളിലേക്ക് അത് വിപുലീകരിക്കുന്നതിനുമുള്ള ഒരു ചടുലമായ വേദിയാകും.