പോളിമെറ്റാലിക് നോഡ്യൂളുകളുടെ പര്യവേഷണത്തിനു ഇന്ത്യയും അന്താരാഷ്ട്ര സീബെഡ് അതോറിറ്റിയും തമ്മിലുള്ള കരാർ അഞ്ചു വർഷത്തേക്ക് കൂടി (2017-22 ) നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. മുൻപുള്ള കരാറിന്റെ കാലാവധി 2017 മാർച്ച് 24 ന് അവസാനിക്കും.
കരാർ കാലാവധി നീട്ടുന്നതിലൂടെ മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലെ നിർദിഷ്ട പ്രദേശത്ത് പോളിമെറ്റാലിക് നോഡ്യൂളുകളുടെ പര്യവേഷണത്തിനല്ല ഇന്ത്യയുടെ പ്രത്യേക അവകാശം തുടരാൻ കഴിയും. ഒപ്പം അത് ദേശിയ അതിർത്തിക്കും അപ്പുറത്ത് വാണിജ്യപരവും തന്ത്രപ്രധാനവുമായ പുതിയ അവസരംഗം തുറന്നു തരും. കൂടാതെ മറ്റു അന്താരാഷ്ട്ര ശക്തികൾ സജീവമായ ഇന്ത്യൻ മഹാസമുദ്ര ത്തിൽ വർധിച്ച സാന്നിധ്യത്തിലൂടെ ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം കൂട്ടും .