Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോര്‍ട്ട് ബ്ലെയറില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്ത്രി അനുസ്മരിച്ചു


പോര്‍ട്ട് ബ്ലെയറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ചു.

”1943 ഡിസംബര്‍ 30… ഓരോ ഇന്ത്യക്കാരന്റെയും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ദിവസം. ധീരനായ നേതാജി സുഭാഷ് ചന്ദ്ര ബോസ് പോര്‍ട്ട് ബ്ലെയറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ നാള്‍. ഈ സവിശേഷ ദിവസത്തിന്റെ 75-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഞാന്‍ പോര്‍ട്ട് ബ്ലെയറിലെത്തുകയും, ത്രിവര്‍ണപതാക ഉയര്‍ത്തുകയും ചെയ്തു. ഓര്‍മ്മകള്‍ പങ്കിടുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

 

***