പോര്‍ച്ചുഗലിലേക്കു ചരിത്രപരമായ സന്ദര്‍ശനം നടത്തിവരുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ലിസ്ബണിലുള്ള ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തി. അവരെ അഭിസംബോധന ചെയ്യവേ, ഇന്ത്യ-പോര്‍ച്ചുഗല്‍ പങ്കാളിത്തത്തിന്റെ പല സവിശേഷതകളും ശ്രീ. മോദി ഉയര്‍ത്തിക്കാട്ടി.
പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ അന്റോണിയോ ഗട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. യോഗയെയും സമഗ്ര ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യോഗയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ പോര്‍ച്ചുഗല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
അതിവേഗം വളരുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കവേ, ‘ബഹിരാകാശ രംഗത്തു നമ്മുടെ ശാസ്ത്രജ്ഞര്‍ മഹത്തായ പ്രവര്‍ത്തനമാണു നടത്തിയത്. അടുത്തിടെ 30 നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടു’ എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പോര്‍ച്ചുഗലില്‍ കാട്ടുതീയില്‍ ആളപായമുണ്ടായ സംഭവത്തില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.
പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയ്ക്ക് പ്രധാനമന്ത്രി ശ്രീ. മോദി ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് സമ്മാനിച്ചു.
At the Comunidade Hindu de Portugal, a temple in Lisbon. pic.twitter.com/N6bxiEsb4b
— Narendra Modi (@narendramodi) June 24, 2017
Had a delightful interaction with the Indian community of Portugal. https://t.co/jZdDkC6CL7
— Narendra Modi (@narendramodi) June 24, 2017