Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മാധ്യമങ്ങളോടു നടത്തിയ പ്രസ്താവന ( ജനുവരി 07,2017

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മാധ്യമങ്ങളോടു നടത്തിയ പ്രസ്താവന ( ജനുവരി 07,2017

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മാധ്യമങ്ങളോടു നടത്തിയ പ്രസ്താവന ( ജനുവരി 07,2017


ആദരണീയനായ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, ബഹുമാന്യരായ മാധ്യമ സുഹൃത്തുക്കളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ശുഭ സായാഹ്നം നേരുന്നു.

ആദരണീയരേ,

താങ്കളെയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഇന്ത്യയില്‍ താങ്കളുടെ ആദ്യ സന്ദര്‍ശനമായിരിക്കാമെങ്കിലും ഇന്ത്യയ്ക്ക് താങ്കള്‍ അപരിചിതനല്ല,താങ്കള്‍ക്ക് ഇന്ത്യയും അപരിചിതമല്ല. ഈ മനോഹര സായാഹ്നത്തില്‍ ഊഷ്മളമായി സ്വാഗതമോതുന്നതിനൊപ്പം മറ്റൊന്നുകൂടി ഞാന്‍ പറയേണ്ടിയിരിക്കുന്നു, വീണ്ടും സ്വാഗതം! ബംഗലൂരൂവില്‍ ആഘോഷിക്കുന്ന വിദേശ ഇന്ത്യക്കാരുടെ ദിനമായ പ്രവാസി ഭാരതീയ ദിവസില്‍ മുഖ്യാതിഥിയാകാനുള്ള ഞങ്ങളുടെ ക്ഷണം താങ്കള്‍ സ്വീകരിച്ച് ഞങ്ങളെ അഗാധമായി ആദരിച്ചിരിക്കുന്നു. ഇന്ത്യയില്‍ കുടുംബ വേരുകളുള്ള ബഹുമാന്യ നേതാവ് എന്ന നിലയില്‍ താങ്കളുടെ വിശിഷ്ടമായ നൈപുണ്യങ്ങള്‍ ആഘോഷിക്കാനുളള വിശേഷാധികാരം നാളെ ഞങ്ങള്‍ക്ക് ലഭിക്കുന്നു. താങ്കളുടെ പ്രധാനമന്ത്രി പദത്തിനു കീഴില്‍ പോര്‍ച്ചുഗലിന് ഉണ്ടായതും ഉണ്ടാകുന്നതുമായ പലവിധ വിജയങ്ങള്‍ക്ക് താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു. താങ്കളുടെ നേതൃത്വത്തിന്‍ കീഴില്‍ പോര്‍ച്ചുഗീസ് സമ്പദ്ഘടന ഒരു സ്ഥിര ഗതിയിലും ശരിയായ പാതയിലുമാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും പോര്‍ച്ചുഗലും പങ്കുവയ്ക്കപ്പെട്ട ചരിത്രപ്രധാനമായ ബന്ധത്തിന്റെ അടിത്തറയില്‍ ഒരു ആധുനിക ഉഭയകക്ഷി പങ്കാളിത്തം കെട്ടിപ്പടുത്തിരിക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ ആഗോള വിഷയങ്ങളില്‍ ശക്തമായ ഒരു കൂട്ടായ്മയിലും നമ്മുടെ പങ്കാളിത്തം ശക്തിപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി കോസ്റ്റയുമായുള്ള ഇന്നത്തെ എന്റെ വിശാലമായ ചര്‍ച്ചകളില്‍ വിവിധ മേഖകലളില്‍ ഇന്ത്യയും പോര്‍ച്ചുഗലുമായുള്ള പൂര്‍ണതോതിലുള്ള അടുപ്പം വിലയിരുത്തി. നമ്മുടെ പങ്കാളിത്തത്തിലെ സാമ്പത്തിക അവസരങ്ങളുടെ പൂര്‍ണ സാധ്യതകള്‍ മനസിലാക്കുന്ന പ്രവര്‍ത്തനോന്മുഖ സമീപനത്തില്‍ രണ്ടു രാജ്യങ്ങൃളും ഊന്നണമെന്ന് ഞങ്ങള്‍ സമ്മതിച്ചു. അത് ശരിയായി ചെയ്യുന്നതിനുള്ള പങ്കുവയ്ക്കപ്പെട്ട ദൃഢനിശ്ചയത്തിന്റെ സൂചകമാണ് ഇന്ന് ഒപ്പുവയ്ക്കപ്പെട്ട കരാറുകള്‍.

സുഹൃത്തുക്കളേ,

വ്യാപാരം വിപുലീകരിക്കുകയും വിശാലമാക്കുകയും, നിക്ഷേപം, വ്യവസായ പങ്കാളിത്തം എന്നിവയാണ് രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ പങ്കുവയ്ക്കപ്പെട്ട മുന്‍ഗണന. നമ്മുടെ രണ്ട് സമ്പദ് വ്യവസ്ഥകള്‍ക്കും ഇടയില്‍ ശക്തമായ വാണിജ്യ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പൂര്‍ണ അവസരങ്ങള്‍ അടിസ്ഥാന സൗകര്യം, പാഴ്‌വസ്തു-ജല പരിപാലനം, സൗരോര്‍ജ്ജം- കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നീ മേഖലകളിലാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു അനുകൂലസ്ഥിതി സൃഷ്ടിക്കുന്നതിലെ നമ്മുടെ അനുഭവപരിചയങ്ങള്‍ ഉഭയ കക്ഷി ഇടപാടുകളിലെ അതിശയകരമായ ഒരു മേഖലയാകും. നമ്മുടെ രണ്ട് സമൂഹങ്ങള്‍ക്കും മൂല്യവും സമൃദ്ധിയും സൃഷ്ടിക്കുന്ന യുവ വ്യവസായ സംരംഭകര്‍ക്കിടയില്‍ ആദരണീയമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അത് വേറിട്ട സാധ്യതകളുണ്ടാക്കും. നവീനമാകാനും പുരോഗമിക്കാനുമുള്ള നമ്മുടെ പരസ്പര അന്വേഷണത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് പോര്‍ച്ചുഗലും തമ്മില്‍ രൂപപ്പെട്ടിരിക്കുന്ന പങ്കാളിത്തം നമ്മെ സഹായിക്കും എന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. സുരക്ഷയുടെയും പ്രതിരോധത്തിന്റെയും മേഖലയില്‍ നമ്മുടെ പങ്കാളിത്തം ആഴത്തിലാക്കാന്‍ പ്രധാനമന്ത്രി കോസ്റ്റയും ഞാനും സമ്മതിച്ചു. ഇന്ന് ഒപ്പുവച്ച പ്രതിരോധ സഹകരണത്തിലെ ധാരണാപത്രം പരസ്പര നേട്ടമുണ്ടാക്കുന്നതിന് ഈ മേഖലയില്‍ നമ്മുടെ രണ്ടുകൂട്ടരുടെയും ശക്തികള്‍ ഒരുക്കാന്‍ നമ്മെ സഹായിക്കും. കായികമാണ് നമ്മുടെ ഉഭയകക്ഷി സഹകരണങ്ങള്‍ക്ക് വാഗ്ദാനമാകുന്ന മറ്റൊരു മേഖല. ആദരണീയരേ, താങ്കള്‍ ആവേശഭരിതനായ ഒരു സോക്കര്‍ ആരാധകനാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഫുട്‌ബോളിലെ പോര്‍ച്ചുഗലിന്റെ ശക്തിയും ഇന്ത്യയില്‍ ഈ കായിക മേഖലയ്ക്ക് ഉണ്ടാകുന്ന അതിവേഗ വികസനവും കായിക അച്ചടക്കങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തെ നന്നായി രൂപപ്പെടുത്തും.

സുഹൃത്തുക്കളേ,

വിവിധ അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇന്ത്യയും പോര്‍ച്ചുഗലും പൊതുവായ വീക്ഷണം പങ്കുവയ്ക്കുന്നു. ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ ഉറച്ചു പിന്തുണയ്ക്കുന്നതിന് പ്രധാനന്ത്രി കോസ്റ്റയ്ക്ക് ഞാന്‍ നന്ദി പറയുന്നു. മിസൈല്‍ സാങ്കേതിക വിദ്യാ ക്രമത്തിലെ ഇന്ത്യയുടെ അംഗത്വത്തെ വിശാലമായി പിന്തുണയ്ക്കുന്നതിനും ആണവ വിതരണക്കാരുടെ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തിനു നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്കും ഞങ്ങള്‍ പോര്‍ച്ചുഗലിനോട് കൃതജ്ഞതയുള്ളവരാണ്. അതിവേഗം വളരുകയും വ്യാപകമായി പ്രസരിക്കുകയും ചെയ്യുന്ന അക്രമത്തിന്റെയും ഭീകരതയുടെയും ഭീഷണിക്കെതിരേ ആഗോള സമൂഹം ശക്തവും അടിയന്തരവുമായ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

സുഹൃത്തുക്കളേ,

ഇന്ത്യയും പോര്‍ച്ചുഗലും പൊതുവായ ഒരു സാംസ്‌കാരിക തലം പങ്കുവയ്ക്കുന്നവരാണ്. ഈ ഇടവും ഗോവയുടെ സാഹിത്യവും ഇന്തോ-പോര്‍ച്ചുഗല്‍ സാഹിത്യവും പരിപോഷിപ്പിക്കുന്നതില്‍ താങ്കളുടെ പിതാവ് ഒര്‍ലാന്‍ഡോ കോസ്റ്റയുടെ സംഭാവനയെ നാം അഗാധമായി അഭിനന്ദിക്കുന്നു. രണ്ട് നൃത്താവിഷ്‌കാരങ്ങളുടെ സ്മരണികാ സ്റ്റാമ്പ് ഇന്ന് നാം പ്രകാശനം ചെയ്തു. ഇതില്‍ ഒന്ന് പോര്‍ച്ചുഗീസും മറ്റേത് ഇന്ത്യയുടേതുമാണെന്നത് നമ്മുടെ സാംസ്‌കാരിക പൊരുത്തങ്ങള്‍ക്ക് മനോഹരമായ ഉദാഹരണങ്ങളാണ്.

ആദരണീയരേ,

അടുത്ത ഏതാനും ദിവസങ്ങളില്‍ ഇന്ത്യയില്‍ താങ്കള്‍ക്ക് ഉല്ലാസഭരിതമായ ഇടപാടുകളുടെ ഒരു കാര്യപരിപാടിയും യാത്രകളും ഉണ്ട്. ബംഗലൂരുവിലും ഗുജറാത്തിലും ഗോവയിലും താമസിച്ച് നല്ല അനുഭവങ്ങള്‍ നേടാന്‍ താങ്കള്‍ക്കും താങ്കളുടെ പ്രതിനിധി സംഘത്തിനും ഞാന്‍ ആശംസ നേരുന്നു. ഗോവയില്‍ സ്മരണീയമായ ഒരു സന്ദര്‍ശനത്തിനും താങ്കളുടെ പൂര്‍വിക വേരുകളുമായി ബന്ധം പുതുക്കാനും സാധ്യമാകട്ടെ എന്ന് ഞാന്‍ പ്രത്യേകമായി ആശംസിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി.

വളരെയധികം നന്ദി.