Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൊതുസ്ഥല ഒഴിപ്പിക്കല്‍ (അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍) നിയമം 1971ല്‍ലെ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഗവണ്‍മെന്റ് പാര്‍പ്പിടങ്ങളിലെ താമസക്കാരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ ലഘൂകരിക്കാന്‍.


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പൊതുസ്ഥല ഒഴിപ്പിക്കല്‍ (അനധിൃത കൈയേറ്റം ഒഴിപ്പിക്കല്‍) നിയമം 1971ല്‍ലെ രണ്ട്, മൂന്ന് വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് അനുമതി നല്‍കി. വകുപ്പ് രണ്ടില്‍ പാര്‍പ്പിടാവശ്യത്തിന് എന്ന പുതിയ വ്യവസ്ഥകൂടി ചേര്‍ത്തു. ഒപ്പം വകുപ്പ് മൂന്നില്‍ മൂന്ന് എയ്ക്ക് താഴേ മൂന്ന് ബിയായി പാര്‍പ്പിടമായി ഉപയോഗിക്കുന്നവരെ ഒഴിപ്പിക്കല്‍ എന്നൊരു വ്യവസ്ഥയും ചേര്‍ത്തു.

ഭേദഗതി വസ്തു അധികാരികളായ ഉദ്യോഗസ്ഥര്‍ക്ക് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകരമാകും. കെട്ടിടം പാര്‍പ്പിടാവശ്യത്തിനായി ഒരു ഉദ്യോഗസ്ഥന്‍ അധികാരത്തില്‍ തുടരുന്ന കാലപരിധിക്കുള്ളില്‍ ഒരു നിശ്ചിതസമയകാലത്തേയ്ക്ക് ലൈസന്‍സ് അടിസ്ഥാനത്തില്‍ അനുവദിച്ചുകൊടുത്തിട്ടുളള സ്ഥലത്തിന്റെ ഒഴിപ്പിക്കലിനാണ് ഇത്. ഇത്തരം പാര്‍പ്പിടങ്ങള്‍ സമയബന്ധിതമായി ഒഴിപ്പിക്കാനായില്ലെങ്കില്‍ അടുത്ത ആവശ്യക്കാര്‍ക്ക് വിട് ലഭിക്കില്ല. അതിന് നടപടി സ്വീകരിക്കാന്‍ ഈ ഭേദഗതി സഹായകരമാകും.

അത്തരം കേസുകളില്‍ വസ്തു അധികാരിയായ പുതിയ ഉദ്യോഗസ്ഥന് അതിനേക്കുറിച്ച് അന്വേഷിക്കുകയും കാര്യങ്ങളിലെ വസ്തുത ബോദ്ധ്യപ്പെട്ടാല്‍ നിയമത്തിന്റെ 4,5, 7 പ്രകാരമുള്ള വിശാലമായ നടപടികള്‍ ഒഴിവാക്കാം. വസ്തുഅധികാരികള്‍ക്ക് അത്തരം വസ്തുക്കള്‍ ഒഴിപ്പിക്കുന്നതിന് പുതിയ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കാം. അങ്ങനെ ഒഴിഞ്ഞുപോകാന്‍ അവര്‍ തയാറായില്ലെങ്കില്‍ വസ്തു അധികാരികള്‍ക്ക് ആ ആവശ്യത്തിനായി വേണ്ട ശക്തമായ നടപടികളും സ്വീകരിക്കാം.
അതുകൊണ്ടുതന്നെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഗവണ്‍മെന്റ് കെട്ടികടങ്ങള്‍ വളരെ ലളിതമായും വേഗത്തിലും ഈ ഭേദഗതിയിലൂടെ ഒഴിപ്പിക്കാനാകും.
ഈ ഭേദഗതിയുടെ ഫലമായി ഇന്ത്യാഗവണ്‍മെന്റിന് അനധികൃതമായി ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ കൈവശം വച്ചിരിക്കുന്നവരെ വളരെ വേഗത്തിലും ലളിതമായും ഒഴിപ്പിക്കാം. ഒപ്പം മറ്റ് ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് കാത്തിരിപ്പിന്റെ കാലയളവ് കുറച്ച് വേഗത്തില്‍ ഇവ നല്‍കാനുമാകും.

ഗവണ്‍മെന്റ് കെട്ടിടങ്ങളില്‍ അനധികൃതമായി താമസിക്കുന്നവരുടെ ഒഴിപ്പിക്കല്‍ ഇത് വേഗത്തിലാക്കുമെന്ന് മാത്രമല്ല, ഒഴിപ്പിക്കല്‍ സമയം നീളുന്നുമൂലം പുതിയ ജീവനക്കാര്‍ക്ക് താമസസ്ഥലങ്ങള്‍ ലഭിക്കാതിരിക്കുന്ന സാഹചര്യം കുറയ്ക്കാനാകും. ആത്യന്തികമായി കൂടുതല്‍ പേര്‍ക്ക് വീടുകള്‍ ലഭ്യമാക്കുകയുംചെയ്യാം. ഒപ്പം ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ആളുകള്‍ക്ക് ഗുണവും ചെയ്യും.

ഗവണ്‍മെന്റ് താമസ സൗകര്യത്തിന് ജനറല്‍ പൂളില്‍ അര്‍ഹതനേടി വളരെക്കാലമായി തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നതുമായ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്യുക.