പുല്‍വാമാ ഭീകരാക്രമണത്തിലെ അപരാധികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. ആക്രമണകാരികളെയും ഭീകരവാദത്തിന് സഹായം നല്‍കുകയും അവരുടെ ദുഷ്കര്‍മ്മങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട്, അവര്‍ വലിയ തെറ്റാണ് ചെയ്തതെന്നും അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാസൈനികര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന മിഥ്യാബോധത്തില്‍ പാക്കിസ്ഥാന് ജീവിക്കരുതെന്നും മുന്നറിയിപ്പ് നല്കി.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ന്യൂഡല്‍ഹിക്കും വാരണാസിക്കും ഇടയ്ക്കുളള വന്ദേ ഭാരത് എക്പ്രസ് ഫ്ളാഗ്ഓഫ് ചെയ്യുന്നതിന് മുമ്പ് അവിടെ തടിച്ചുകൂടിയ ജനകൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തദവസരത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും പുല്‍വാമാ ഭീകരാക്രമണം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രഥമ പ്രതികരണത്തിന്റെ കരട് രൂപം ചുവടെ
” ആദ്യമായി പുല്‍വാമയിലെ ഭീകരക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്ക് എന്റെ ആദരാജ്ഞലികള്‍. അവര്‍ രാജ്യത്തിന് വേണ്ടിയാണ് സ്വന്തം ജീവിതം ഹോമിച്ചത്. ഈ ദുഃഖത്തിന്റെ മണിക്കൂറുകളില്‍ തങ്ങളുടെ ഏറ്റവും ഉറ്റവരെയും പ്രിയപ്പെട്ടവരേയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയ സ്പര്‍ശകമായ ആദരാജ്ഞലികള്‍.”
പുല്‍വാമയില്‍ നടന്നതിനെ ചൊല്ലി നിങ്ങള്‍ക്ക് വലിയ രോഷമുണ്ടെന്നും നിങ്ങളുടെ രക്തം തിളയ്ക്കുന്നുണ്ടെന്നും എനിക്കറിയാം. ശക്തമായ ഒരു തിരിച്ചടി നല്‍കുമെന്ന പ്രതീക്ഷയും ഈ സമയത്ത് ഉണ്ടാവുക തികച്ചും സ്വാഭാവികവുമാണ്.
നാം സുരക്ഷാ സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നമ്മുടെ സുരക്ഷാസേനകളുടെ ധീരതയിലും ശൗര്യത്തിലും നമുക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ദേശഭക്തിയുടെ തീഷ്ണവികാരം മൂലം നമ്മുടെ ജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നമ്മുടെ ഏജന്‍സികള്‍ക്ക് നല്‍കുമെന്നും അതിലൂടെ നമുക്ക് ഭീകരവാദത്തെ അമര്‍ച്ചചെയ്യുന്നത് കൂടുതല്‍ ശക്തമാക്കാനുമാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഭീകരവാദ സംഘടനകളോടും അവരെ സഹായിക്കുകയും ആക്രമണോത്സുകത പകരുന്നവരോടും അവര്‍ വലിയ തെറ്റാണ് ചെയ്തതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ക്ക് കനത്ത വില നല്‍കേണ്ടിവരും.
ഈ ആക്രമണത്തിന് പിന്നില്‍ ആരായാലും, ഈ ആക്രമണത്തിലെ കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പു നല്‍കുകയാണ്.
ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വികാരവും എനിക്ക് മനസിലാക്കാന്‍ കഴിയും. അവര്‍ക്ക് അതിന് പൂര്‍ണ്ണമായും അധികാരമുണ്ട്. എന്നാല്‍ ഇത് വളരെ സംവേദനക്ഷമവും വൈകാരപരവുമായ നിമിഷമാണിതെന്നും, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒന്നിച്ചുനില്‍ക്കണമെന്നുമാണ് എനിക്ക് എന്റെ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കാനുള്ളത്. നാം രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്നുകൊണ്ട് ഒരേ ശബ്ദത്തില്‍ സംസാരിക്കണം. നമുക്ക് വിജയിക്കേണ്ട ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നാം ഒരൊറ്റ രാജ്യമായും ഒറ്റശബ്ദമായും നിലകൊള്ളുമെന്ന സന്ദേശമാണ് ലോകത്തിലങ്ങോളമിങ്ങോളം നല്‍കേണ്ടത്.
ഇതിനകം തന്നെ ലോകസമൂഹം ഒറ്റപ്പെടുത്തിക്കഴിഞ്ഞ നമ്മുടെ അയല്‍ക്കാര്‍ ഒരു ഭ്രമാത്മകമായ സ്ഥിതിയിലാണ്. തങ്ങളുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തികളിലൂടെയും ഹീനമായ രൂപകല്പ്പനകളിലൂടെയും ഇന്ത്യയുടെ ആത്മവീര്യം തകര്‍ക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന ദിവാ സ്വപ്നം കാണുന്നത് നിര്‍ത്തണമെന്നാണ് എനിക്ക് അവരോട് തറപ്പിച്ച് പറയാനുള്ളത്. സാമ്പത്തിക നൈരാശ്യത്തിലുള്ള നമ്മുടെ അയല്ക്കാരന്, അത്തരത്തിലുള്ള ഏത് ശ്രമവും പരാജയപ്പെടാനും, നിരാശപ്പെടാനും മാത്രമുള്ളവയാണെന്ന് ഓര്‍ക്കണം.
ഇത്തരം വഴികള്‍ തിരഞ്ഞെടുത്തിട്ടുള്ളവരെല്ലാം സ്വയം നശിച്ചുവെന്ന് കാലാകാലങ്ങളായി തെളിഞ്ഞ്കൊണ്ടിരിക്കുകയാണ്. നാം സ്വീകരിച്ചിരിക്കുന്ന വഴി പുരോഗതിയുടെയും വികസനത്തിന്റേതുമാണ്.
ഇത്തരം ഏതൊരു ഒരു പ്രവൃത്തിക്കോ ആക്രമണത്തിനും 130 കോടി ജനങ്ങളും തക്കതായ മറുപടി നല്‍കും. മിക്ക വന്‍ രാജ്യങ്ങളും ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്നില്‍ ഉറച്ചുനിന്നുകൊണ്ട് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആ രാജ്യങ്ങളോട് ഞാന്‍ നന്ദിയുള്ളവനാണ്. ഭീകരാക്രമണത്തിനെതിരെയുള്ള ആഗോളപോരാട്ടത്തില്‍ കൈകോര്‍ക്കാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ രാജ്യങ്ങളും യോജിച്ചാല്‍ മാത്രമേ ഭീകരതയുടെ ഈ ഭീഷണി തടയാന്‍ കഴിയുകയുള്ളു.
സുഹൃത്തുക്കളെ, പുല്‍വാമാ ആക്രമണത്തിന് ശേഷം നമ്മുടെ അവസ്ഥ അതീവ ദുഃഖത്തിലും ഒപ്പം കടുത്ത രോഷത്തിലുമാണ്. ഇത്തരം ആക്രമണങ്ങളെ രാജ്യം ശക്തമായി ചെറുക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. നമ്മുടെ ധീരരായ സൈനികര്‍ അവരുടെ ജീവിതമാണ ബലിയര്പ്പിച്ചിരിക്കുന്നത്. രക്തസാക്ഷികള്‍ ജീവിക്കുന്നത് രണ്ട് സ്വപ്നങ്ങള്‍ക്ക് വേണ്ടിയാണ്. സുരക്ഷ, രാജ്യത്തിന്റെ സുരക്ഷ, സമൃദ്ധി-രാജ്യത്തിന്റെ സമൃദ്ധി. ഞാന്‍ നമ്മുടെ രക്തസാക്ഷികളെ വണങ്ങുന്നു; അവരുടെ ആശിര്‍വാദം തേടുന്നു, അവര്‍ രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചത് എന്തിന് വേണ്ടിയാണോ, ആ സ്വപ്നം പൂര്‍ത്തികരിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. നമ്മുടെ രക്തസാക്ഷികളോടുള്ള ബഹുമാനം സൂചിപ്പിക്കുന്നതിനായി വികസനത്തിന്റെ വഴിയില്‍ നാം കൂടുതല്‍ വേഗതയിലേക്ക് നീങ്ങുന്നതിന് ശക്തമായി പരിശ്രമിക്കും.
വന്ദേ ഭാരത് എക്പ്രസ് എന്ന ഈ ആശയത്തിന് പിന്നിലുള്ള ഓരോ എഞ്ചിനീയര്‍മാര്‍ക്കും, രൂപരേഖയ്ക്കും പ്രവര്‍ത്തനത്തിനും പിന്നിലുള്ള ഓരോ പ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ചെന്നൈയില്‍ നിര്‍മ്മിച്ച ഈ ട്രെയിന്‍ ന്യൂഡല്‍ഹിക്കും വാരണാസിക്കും ഇടയിലുള്ള അതിന്റെ കന്നി ഓട്ടം ഇന്ന് നടത്തുകയാണ്. ഇതാണ് ഏകഭാരതത്തിന്റെയും, ശ്രേഷ്ഠഭാരതത്തിന്റെയും വന്ദേ ഭാരതത്തിന്റെയും ശക്തി.
मैं पुलवामा के आतंकी हमले में शहीद जवानों को श्रद्धांजलि अर्पित करता हूं।
— PMO India (@PMOIndia) February 15, 2019
उन्होंने देश की सेवा करते हुए अपने प्राण न्योछावर किए हैं। दुःख की इस घड़ी में मेरी संवेदनाएं, उनके परिवारों के साथ हैं: PM
इस हमले की वजह से देश में जितना आक्रोश है, लोगों का खून खौल रहा है, ये मैं समझ रहा हूं।
— PMO India (@PMOIndia) February 15, 2019
इस समय जो देश की अपेक्षाएं हैं, कुछ कर गुजरने की भावनाएं हैं, वो स्वाभाविक है।
हमारे सुरक्षा बलों को पूर्ण स्वतंत्रता दी हुई है।
हमें अपने सैनिकों के शौर्य पर पूरा भरोसा है: PM
मुझे पूरा भरोसा है कि देशभक्ति के रंग में रंगे लोग सही जानकारियां भी हमारी एजेंसियों तक पहुंचाएंगे, ताकि आतंक को कुचलने में हमारी लड़ाई और तेज हो सके: PM
— PMO India (@PMOIndia) February 15, 2019
मैं आतंकी संगठनों को और उनके सरपरस्तों को कहना चाहता हूं कि वो बहुत बड़ी गलती कर गए हैं।
— PMO India (@PMOIndia) February 15, 2019
मैं देश को भरोसा देता हूं कि हमले के पीछे जो ताकते हैं, इस हमले के जो भी गुनहगार हैं, उन्हें उनके किए की सज़ा अवश्य मिलेगी: PM
जो हमारी आलोचना कर रहे हैं, उनकी भावनाओं को भी मैं समझ रहा हूं। उनका पूरा अधिकार है।
— PMO India (@PMOIndia) February 15, 2019
लेकिन मेरा सभी साथियों से अनुरोध है कि, ये बहुत ही संवेदनशील और भावुक समय है, इसलिए राजनीतिक छींटाकशी से दूर रहें। इस हमले का देश एकजुट होकर मुकाबला कर रहा है, ये स्वर विश्व में जाना चाहिए: PM
पूरे विश्व में अलग-थलग पड़ चुका हमारा पड़ोसी देश अगर ये समझता है कि जिस तरह के कृत्य वो कर रहा है, जिस तरह की साजिशें रच रहा है, उससे भारत में अस्थिरता पैदा करने में सफल हो जाएगा, तो वो बहुत बड़ी भूल कर रहा है: PM
— PMO India (@PMOIndia) February 15, 2019
इस समय बड़ी आर्थिक बदहाली के दौर से गुजर रहे हमारे पड़ोसी देश को ये भी लगता है कि वो ऐसी तबाही मचाकर, भारत को बदहाल कर सकता है। उसके ये मंसूबे भी कभी पूरे नहीं होंगे।
— PMO India (@PMOIndia) February 15, 2019
130 करोड़ हिंदुस्तानी ऐसी हर साजिश, ऐसे हर हमले का मुंहतोड़ जवाब देंगे: PM
साथियों, पुलवामा हमले के बाद, अभी मन: स्थिति और माहौल दुःख और साथ ही साथ आक्रोश का है।
— PMO India (@PMOIndia) February 15, 2019
ऐसे हमलों का देश डटकर मुकाबला करेगा, रुकने वाला नहीं है: PM