ഭൂട്ടാനില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രവര്‍ത്തികള്‍ നടന്നുവരുന്ന 1020 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പുനത്‌സാങ്ചു ജലവൈദ്യുത പദ്ധതിയുടെ മതിപ്പ് നിര്‍മാണ ചെലവ് 7290.62 കോടിരൂപയായി പുതുക്കി നിശ്ചയിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ചതിനേക്കാള്‍ 3512.82 കോടിരൂപയാണ് പദ്ധതിച്ചെലവ് വര്‍ദ്ധിച്ചത്.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പിലാക്കാന്‍ 2010 ഏപ്രിലിലാണ് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് പദ്ധതിച്ചെലവായി കണക്കാക്കിയ 3777.8 കോടിയില്‍ 30 ശതമാനം ഇന്ത്യാ ഗവണ്‍മെന്റ് സഹായധനമായും 70 ശതമാനം വായ്പയായും അനുവദിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 10% വാര്‍ഷിക പലിശനിരക്കിലാണ് വായ്പ അനുവദിച്ചിരുന്നത്.
മേല്‍നിരപ്പില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന പവര്‍ഹൗസ് ഭൂഗര്‍ഭ പവര്‍ഹൗസ് ആക്കി മാറ്റിയത്, പദ്ധതിയില്‍നിന്ന് ലക്ഷ്യമിടുന്ന ഊര്‍ജ്ജോല്‍പ്പാദനം 990 മെഗാവാട്ടില്‍നിന്ന് 1020 മെഗാവാട്ടായി ഉയര്‍ത്തിയത്, ഭൂട്ടാന്റെ ദേശീയ പ്രസരണ ഗ്രിഡിനായി വേണ്ടിവന്ന ആവശ്യങ്ങള്‍, ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ എന്നിവയാണ് പദ്ധതിച്ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായത്.