എന്റെ പ്രിയ സുഹൃത്തുക്കളെ,
പുതുച്ചേരിയുടെ ദിവ്യത്വം എന്നെ വീണ്ടും ഈ പുണ്യഭൂമിയിലേക്ക് കൊണ്ടുവന്നു. കൃത്യമായി മൂന്ന് വർഷം മുമ്പ് ഞാൻ ഇവിടെ പുതുച്ചേരിയിൽ എത്തിയിരുന്നു . ഋഷിമാർ, പണ്ഡിതർ, കവികൾ എന്നിവരുടെ ഭവനമായി എപ്പോഴും ഈ ഭൂമി നിലനിന്നു . ഭാരതത്തിലെ വിപ്ലവകാരികളുടെ ആവാസ കേന്ദ്രമായി ഇത് മാറി. മഹാകവി സുബ്രഹ്മണ്യ ഭാരതി ഇവിടെ താമസിച്ചു. ശ്രീ അരബിന്ദോ ഈ തീരങ്ങളിലൂടെ നടന്നു . ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിൽ പുതുച്ചേരിയുടെ സാന്നിധ്യമുണ്ട്. ഈ ഭൂമി വൈവിധ്യത്തിന്റെ പ്രതീകമാണ്. ആളുകൾ അഞ്ച് വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു, വ്യത്യസ്ത വിശ്വാസങ്ങൾ ആചരിക്കുന്നു, എന്നാൽ ഒന്നായി ജീവിക്കുന്നു.
സുഹൃത്തുക്കളെ ,
പുതുച്ചേരിയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ആരംഭം ഇന്ന് നാം ആഘോഷിക്കുന്നു. ഈ പദ്ധതികൾ വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊള്ളുന്നു. പുനർനിർമിച്ച മറൈൻ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു. പൈതൃകം നിലനിർത്തി പഴയ രൂപത്തിൽ കെട്ടിടം പുനർനിർമ്മിച്ചു. ഇത് ബീച്ച് പ്രൊമെനെഡിന്റെ ഭംഗി വർദ്ധിപ്പിക്കുകയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ ,
നമ്മുടെ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. എൻഎച്ച് 45-എ നാലുവരിപ്പാതയ്ക്ക് തറക്കല്ലിടുന്നത് നിങ്ങൾക്ക് സന്തോഷം നൽകും . കാരക്കൽ ജില്ലയെ ഉൾക്കൊള്ളുന്ന 56 കിലോമീറ്റർ സത്നാഥപുരം – നാഗപട്ടണം സ്ട്രെച്ചാണിത്. തീർച്ചയായും, കണക്റ്റിവിറ്റി മെച്ചപ്പെടും. സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കും. കൂടാതെ , വിശുദ്ധ ശനീശ്വരൻ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും. നാഗോർ ദർഗ എന്നിവയുടെ ബസിലിക്കയിലേക്ക് ഇത് എളുപ്പത്തിൽ അന്തർസംസ്ഥാന കണക്റ്റിവിറ്റിയും നൽകും.
സുഹൃത്തുക്കളെ ,
ഗ്രാമീണ, തീരദേശ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ നിന്ന് കാർഷിക മേഖലയ്ക്ക് നേട്ടമുണ്ടാകും. ഇന്ത്യയിലുടനീളം നമ്മുടെ കൃഷിക്കാർ നൂതനാശയങ്ങളിൽ പ്രവർത്തിക്കുന്നു . അവരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല മാർക്കറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്. നല്ല റോഡുകലൂടെ കൃത്യമായി നടപ്പാകുന്നു. റോഡിന്റെ നാല് പാതകളും ഈ പ്രദേശത്തെ വ്യവസായങ്ങളെ ആകർഷിക്കുകയും പ്രാദേശിക യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ ,
സമൃദ്ധി നല്ല ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ, ശാരീരികക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇവിടത്തെ സ്പോർട്സ് കോംപ്ലക്സിൽ 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്കിന് തറക്കല്ലിടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്. ഇത് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ കായിക പ്രതിഭകളെ പരിപോഷിപ്പിക്കും. ടീം വർക്ക്, നൈതികത, എല്ലാറ്റിനുമുപരിയായി കായികാഭ്യാസങ്ങൾ നമ്മളെ സ്പോർട്സ്മാൻ സ്പിരിറ്റ് പഠിപ്പിക്കുന്നു. പുതുച്ചേരിയിലേക്ക് മികച്ച കായിക സൗകര്യങ്ങൾ വരുന്നതോടെ ഈ സംസ്ഥാനത്തെ യുവാക്കൾക്ക് ദേശീയ, ആഗോള കായിക മീറ്റുകളിൽ മികവ് പുലർത്താൻ കഴിയും. കായികരംഗത്തെ പ്രതിഭകളെ സഹായിക്കുന്നതിനുള്ള ഒരു സംരംഭം കൂടിയാണ് ലോസ്പെട്ടിൽ ഇന്ന് ആരംഭിച്ച 100 ബെഡ് ഗേൾസ് ഹോസ്റ്റൽ. ഈ ഹോസ്റ്റലിൽ ഹോക്കി, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിംഗ് കബഡി, ഹാൻഡ്ബോൾ കളിക്കാർ ഉൾപ്പെടും. ഹോസ്റ്റൽ വിദ്യാർത്ഥികൾ SAI കോച്ചുകൾക്ക് കീഴിൽ പരിശീലനം നൽകും.
വരും വർഷങ്ങളിൽ പ്രധാന പങ്ക് വഹിക്കാൻ പോകുന്ന ഒരു മേഖല ആരോഗ്യ സംരക്ഷണമാണ്. ആരോഗ്യസംരക്ഷണത്തിൽ നിക്ഷേപം നടത്തുന്ന രാഷ്ട്രങ്ങൾ തിളങ്ങും. എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നൽകുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന് അനുസൃതമായി, ഞാൻ ജിപ്മെറിലെ രക്ത കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നു. ഈ പദ്ധതിക്ക് ഏകദേശം ഇരുപത്തിയെട്ട് കോടി രൂപ ചെലവാകും. രക്തം, രക്ത ഉൽപ്പന്നങ്ങൾ, സ്റ്റെം സെൽസ് ബാങ്കിംഗ് എന്നിവ ദീർഘകാലമായി സംഭരിക്കുന്നതിനുള്ള നൂതന സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഉൾപ്പെടുത്തും. ഒരു ഗവേഷണ ലബോറട്ടറിയായും ട്രാൻസ്ഫ്യൂഷന്റെ എല്ലാ വശങ്ങളിലും തൊഴിലാളി പരിശീലനത്തിനുള്ള പരിശീലന കേന്ദ്രമായും ഈ സൗകര്യം പ്രവർത്തിക്കും. നിങ്ങൾക്കറിയാവുന്നതുപോലെ, ആരോഗ്യ സംരക്ഷണത്തിന് ഈ വർഷത്തെ ബജറ്റിൽ ഒരു വലിയ ഉത്തേജനം ലഭിച്ചു.
സുഹൃത്തുക്കളെ ,
മഹാനായ തിരുവള്ളുവർ പറഞ്ഞു: –
கேடில் விழுச்செல்வம் கல்வி ஒருவற்கு
மாடல்ல மற்றை யவை
ഇതിനർത്ഥം: പഠനവും വിദ്യാഭ്യാസവും യഥാർത്ഥ സമ്പത്താണ്, മറ്റൊരു കാര്യവും സുസ്ഥിരമല്ല. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്,നമുക്ക് ഗുണനിലവാരമുള്ള ആരോഗ്യ വിദഗ്ധരെ ആവശ്യമാണ്. കാരക്കൽ ന്യൂ കാമ്പസിലെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഘട്ടം -1 പദ്ധതി ഈ ദിശയിലെ ഒരു ഘട്ടമാണ്. ഈ പുതിയ പരിസ്ഥിതി സൗഹൃദ സമുച്ചയത്തിൽ എംബിബിഎസ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ആധുനിക അധ്യാപന സൗകര്യങ്ങളും ഉണ്ടായിരിക്കും.
സുഹൃത്തുക്കളെ ,
പുതുച്ചേരിയുടെ ആത്മാവാണ് കടൽതീരം. മത്സ്യബന്ധനം, തുറമുഖം, ഷിപ്പിംഗ്, നീല സമ്പദ്വ്യവസ്ഥ എന്നിവയിൽ വളരെയധികം സാധ്യതകളുണ്ട്. സാഗർമല പദ്ധതി പ്രകാരം പുതുച്ചേരി തുറമുഖ വികസനത്തിന് അടിത്തറ പാകിയതിൽ ഞാൻ അഭിമാനിക്കുന്നു. പൂർത്തിയായാൽ, ഈ തുറമുഖം മത്സ്യബന്ധന പ്രവർത്തനങ്ങൾക്കായി കടലിൽ ഇറങ്ങാൻ ഉപയോഗിക്കുന്ന നമ്മുടെ മത്സ്യത്തൊഴിലാളികളെ ഇത് സഹായിക്കും. ഇത് ചെന്നൈയിലേക്ക് കടൽ കണക്റ്റിവിറ്റി നൽകും. പുതുച്ചേരി വ്യവസായങ്ങൾക്കായുള്ള ചരക്ക് നീക്കത്തിനും ചെന്നൈ തുറമുഖത്ത് ഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. തീരദേശ നഗരങ്ങളിൽ യാത്രക്കാരുടെ ഗതാഗതത്തിനുള്ള സാധ്യതകൾ ഇത് തുറക്കും.
സുഹൃത്തുക്കളെ ,
വിവിധ ക്ഷേമപദ്ധതികൾ പ്രകാരം ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിൽ പുതുച്ചേരി മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് തിരഞ്ഞെടുപ്പുകൾ നടത്താൻ ആളുകളെ ശാക്തീകരിക്കുന്നു. ഗവണ്മെന്റ് , സ്വകാര്യ മേഖലകളിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളതിനാൽ പുതുച്ചേരിക്ക് സമ്പന്നമായ മാനവ വിഭവശേഷി ലഭിച്ചു. വ്യവസായ-ടൂറിസം വികസനത്തിന് ധാരാളം സാധ്യതയുണ്ട്, അത് ധാരാളം തൊഴിലവസരങ്ങൾ നൽകും. പുതുച്ചേരിയിലെ ജനങ്ങൾ കഴിവുള്ളവരാണ്. ഈ ഭൂമി മനോഹരമാണ്. പുതുച്ചേരിയുടെ വികസനത്തിന് എന്റെ ഗവൺമെന്റിന്റെ എല്ലാ പിന്തുണയും വ്യക്തിപരമായി ഉറപ്പ് നൽകാൻ ഞാൻ ഇവിടെയുണ്ട്. ഇന്ന് ആരംഭിച്ച വികസന പ്രവർത്തനങ്ങൾക്ക് പുതുച്ചേരിയിലെ ജനങ്ങൾക്ക് വീണ്ടും അഭിനന്ദനങ്ങൾ.
നന്ദി. വളരെ നന്ദി.
Furthering ‘Ease of Living’ for the people of Puducherry. https://t.co/SoKCmRNiN5
— Narendra Modi (@narendramodi) February 25, 2021
Today, we celebrate the starting of various development works that will improve the life of the people of Puducherry.
— PMO India (@PMOIndia) February 25, 2021
These works cover diverse sectors: PM @narendramodi
India needs world class infrastructure to cater to our development needs.
— PMO India (@PMOIndia) February 25, 2021
It would make you happy that the foundation stone to four lane, the NH 45-A is being laid: PM @narendramodi
Across India our farmers are innovating.
— PMO India (@PMOIndia) February 25, 2021
It is our duty to ensure their produce gets good markets.
Good roads do exactly that.
The four-laning of the road will also draw industries in this area and generate job opportunities for local youth: PM
Prosperity is closely linked to good health.
— PMO India (@PMOIndia) February 25, 2021
In the last seven years, India has made many efforts to improve fitness and wellness: PM @narendramodi
Sports teaches us teamwork, ethics and above all it teaches us sportsman spirit.
— PMO India (@PMOIndia) February 25, 2021
With the coming of good sports facilities to Puducherry, youth from this state can excel in national and global sports meets: PM @narendramodi
One sector that will play a key role in the coming years is healthcare.
— PMO India (@PMOIndia) February 25, 2021
Nations that invest in healthcare will shine.
In line with our objective to provide quality health care to all, I am inaugurating the Blood Centre in JIPMER: PM @narendramodi
The coast is the soul of Puducherry.
— PMO India (@PMOIndia) February 25, 2021
There is so much potential in fisheries, port, shipping and the blue economy.
I am honoured to lay the foundation of Puducherry Port Development under Sagarmala Scheme: PM @narendramodi
The people of Puducherry are talented.
— PMO India (@PMOIndia) February 25, 2021
This land is beautiful.
I am here to personally assure all possible support from my Government for the development of Puducherry: PM @narendramodi