തുറമുഖ പദ്ധതികള്‍ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനും തുറമുഖ മേഖലയിലെ നിക്ഷേപാന്തരീക്ഷം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും മാതൃകാ ആനുകൂല്യകരാറിലെ(എം.സി.എ) ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
മുഖ്യ സവിശേഷതകള്‍ :
ഹൈവേ മേഖലയില്‍ ഉള്ളതുപോലെ പരാതി പരിഹാര സംവിധാനത്തിനായി തുറമുഖവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ഒരു സഹകരണ സംഘം (സൊസൈറ്റി ഫോര്‍ അഫോര്‍ഡബിള്‍ റിഡ്രസല്‍ ഓഫ് ഡിസ്പ്യൂട്ട്സ്-പോര്‍ട്ട്സ് (സരോദ് -പോര്‍ട്ട്സ്) രൂപീകരിക്കാന്‍ കരാര്‍ ലക്ഷ്യമുടുന്നു.
പരിഷ്ക്കരിക്കപ്പെട്ട കരാറിലുള്‍പ്പെടുന്ന മറ്റ് സവിശേഷതകള്‍ ഇവയാണ്:-
1. വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ (സി.ഒ.ഡി) 2 വര്‍ഷം കഴിഞ്ഞാല്‍ വികസിപ്പിക്കുന്നവര്‍ക്ക് അവരുടെ ഓഹരിയിലെ 100% പിന്‍വലിച്ച് പുറത്തുപോകുന്നതിനുള്ള അനുമതി നല്കുന്നു. ഇതും ഇപ്പോഴത്തെ ഹൈവേ മേഖലയിലെ കരാറിലേത് പോലെയാണ്.
2. ആനുകൂല്യം ലഭിക്കേണ്ടവര്ക്കുള്ള അധികഭൂമിയുടെ കാര്യത്തില്‍ ഈടാക്കാവുന്ന വാടക 200%ല്‍ നിന്നും 120%മായി കുറവുചെയ്തു.
3. ആനകൂല്യം ലഭിക്കേണ്ടയാള്‍ കൈകാര്യം ചെയ്യുന്ന ചരക്കിന് മെട്രിക് ടണ്‍ അടിസ്ഥാനത്തിലാണ് റോയല്‍റ്റി നല്‍കേണ്ടത്. വാര്‍ഷിക മൊത്തവില സൂചികയിലെ ഏറ്റക്കുറച്ചിലുകളും കണക്കിലെടുക്കും. ഇതോടെ ഇന്ന് നിലവിലുള്ള താരിഫ് അതോറിറ്റി ഓഫ് മേജര്പോര്ട്ട് (ടാമ്പ്) മുന്‍കൂര്‍ മാനദണ്ഡപ്രകാരം കണക്കുകൂട്ടി, ദര്‍ഘാസ് സമയത്ത് രേഖപ്പെടുത്തിയ മൊത്ത വരുമാനത്തിന് ആനുപാതികമായ ശതമാനം റോയല്‍റ്റി എന്ന സമ്പ്രാദയത്തില്‍ മാറ്റം വരും. നിശ്ചയിച്ച താരിഫിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി നല്കേണ്ടിവരുന്നതിനാല് വിലകുറവുകള്‍ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി) നടത്തിപ്പുകാരുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. അതുപോലെ വിവിധ തുറമുഖ പദ്ധതികളുടെ നടത്തിപ്പിന് തടസമായിരിക്കുന്ന ടാമ്പ് സംഭരണത്തിന് ചാര്‍ജ്ജ് നിശ്ചയിക്കുന്നതും സംഭരണത്തിന്റെ ചാര്‍ജ്ജില്‍ നിന്നും റവന്യു പിരിക്കുന്നതുമായ പ്രശ്നവും ഇല്ലാതാക്കും.
4. ആനുകൂല്യം ലഭിക്കേണ്ടയാള്‍ക്ക് കൂടുതല്‍ ശേഷിയുള്ള ഉപകരണങ്ങള്‍/സൗകര്യങ്ങള്‍/സാങ്കേതികവിദ്യകള്‍ എന്നിവ വിന്യസിക്കാനും, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയ്ക്കും മെച്ചപ്പെട്ട വിനിയോഗത്തിനുമായി പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിന് മൂല്യവര്‍ദ്ധിത എഞ്ചിനീയറിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കാം.
5. മൊത്തം പദ്ധതി ചെലവിന് പകരം യഥാര്‍ത്ഥ പദ്ധതി ചെലവ് നിലവില്‍ വരും.
6. പുതുക്കിയ നിയമത്തിലെ പുതിയ നിര്‍വചനങ്ങളില്‍
-. ടാമ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം/ഉത്തരവുകള്‍, പരിസ്ഥിതി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങളും സാഹചര്യങ്ങളും ഉണ്ടാകണം.
-. പുതിയ നികുതികള്‍, ഡ്യൂട്ടികള്‍ തുടങ്ങിയവയുടെ വര്‍ദ്ധനയും അടിച്ചേല്‍പ്പിക്കലും ആനുകൂല്യം ലഭിക്കേണ്ടയാള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.
പദ്ധതിയുടെ ലാഭത്തെ ബാധിക്കുമെങ്കില്‍ വര്‍ദ്ധിപ്പിച്ചതും അടിച്ചേല്‍പ്പിച്ചതുമായ പുതിയ നികുതികള്‍, ഡ്യൂട്ടികള്‍ തുടങ്ങിയവ ആനുകൂല്യം ലഭിക്കേണ്ടയാളിന് നഷ്ടപരിഹാരമായി നല്‍കും. എന്നാല്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് വര്‍ദ്ധനവ് വരുത്തുന്നതോ/പുതുതായി ചുമത്തുന്നതോ ആയ പ്രത്യക്ഷനികുതിയെ ഇതില്‍ നിന്നും ഒഴിവാക്കും.
7. വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിക്കേണ്ട തീയതിക്ക് മുമ്പ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍. ഇത് പല പദ്ധതികള്‍ക്കും ഔപചാരികമായ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിന് മുമ്പ് തുറമുഖങ്ങള്‍ നലകുന്ന വസ്തുക്കളുടെ മികച്ച വിനിയോഗത്തിന് വഴിവയ്ക്കും.
8. പുനര്‍ ധനസഹായത്തിനുള്ള വ്യവസ്ഥയിലൂടെ ആനുകൂല്യം ലഭിക്കേണ്ടയാള്‍ക്ക് കുറഞ്ഞ ചെലവിലും ദീര്‍ഘകാലാടിസ്ഥാനത്തിലും ഫണ്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ പദ്ധതിയുടെ സാമ്പത്തിക ലാഭം മെച്ചപ്പെടുത്താം.
9. നിലവില്‍ ആനുകൂല്യം ലഭിക്കേണ്ടവരും ആനുകൂല്യം നല്‍കുന്നവരുമായി ഒരു ഉപകരാറില്‍ ഏര്‍പ്പെടുന്നതിനുളള സാഹചര്യം പരാതിപരിഹാരത്തിനുളള എസ്.എ.ആര്.ഒ.ഡി-പോര്‍ട്ടിന്റെ വ്യവസ്ഥകള്‍ വിശാലമാക്കിയതിലൂടെ സംജാതമാക്കിയിട്ടുണ്ട്.
10. തുറമുഖ ഉപയോക്താക്കള്‍ക്കായി പരാതി പോര്‍ട്ടല്‍ ആരംഭിക്കും.
11. പദ്ധതിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സൂക്ഷിക്കുന്നതിനായി ഒരു നിരീക്ഷണ സംവിധാനവും ആരംഭിക്കും.
തുറമുഖ മേഖലയിലെ പി.പി.പി പദ്ധതികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലും നിലവിലെ കരാറിലെ ചില പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതും ലക്ഷ്യമാക്കിയാണ് ഈ ഭേദഗതികള്‍ കൊണ്ടുവരുന്നത്. ഓഹരി പങ്കാളിത്തമുള്ളവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷം മാത്രമേ ഈ ഭേദഗതികള്‍ അന്തിമമായി അംഗീകരിക്കുകയുള്ളു.