Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി എം ജി കെ വൈ/ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍, 24% ഇ പി എഫ് വിഹിതം (തൊഴിലാളികളുടെ 12% ഉം തൊഴില്‍ദാതാക്കളുടെ 12% ഉം) ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേയ്ക്ക് കൂടി നീട്ടാനുള്ള ശിപാര്‍ശയ്ക്ക് കാബിനറ്റ് അംഗീകാരം


 

രാജ്യത്തെ തൊഴിലാളികളുടെയും തൊഴില്‍ദാതാക്കളുടെയും എപ്ലോയ്‌മെന്റ് പ്രോവിഡന്റ് നിധിയിലേക്കുള്ള 12% വീതമുള്ള EPF വിഹിതം, മൊത്തം 24 ശതമാനം, മൂന്നുമാസത്തേയ്ക്ക് കൂടി നല്‍കാനുള്ള ശിപാര്‍ശയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യക്ഷനായ കാബിനറ്റ് യോഗത്തിന്റെ അംഗീകാരം. ജൂണ്‍ മുതല്‍ ആഗസ്ത് 2020 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന (PMGKY)/ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 2020, ഏപ്രില്‍ 15നു, മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏര്‍പ്പെടുത്തിയ ഇളവിനു പുറമെയാണിത്. 4,860 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ നടപടിയിലൂടെ 3.67 ലക്ഷം സ്ഥാപനങ്ങളിലെ 72 ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.

ശിപാര്‍ശയുടെ പ്രധാന വിവരങ്ങള്‍ താഴെപ്പറയുന്നു:

   i.      ജൂണ്‍, ജൂലൈ, ആഗസ്ത് 2020 മാസക്കാലയളവിലെ വേതനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യം, നൂറില്‍ താഴെ ജീവനക്കാര്‍ ഉള്ളതും, അതില്‍ 90% പേര്‍ 15,000 രൂപയില്‍ താഴെ പ്രതിമാസവേതനം വാങ്ങുന്നതുമായ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുക.

   ii.          ഈ നടപടിയിലൂടെ രാജ്യത്തെ 3.67 ലക്ഷം സ്ഥാപനങ്ങളിലെ 72 ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും, തടസങ്ങള്‍ മറികടന്നും ഇത് അവരുടെ വേതന പട്ടികയില്‍ തുടരാന്‍ സാധ്യത.
 
iii.     നടപ്പ് സാമ്പത്തികവര്‍ഷത്തില്‍, ഇതിനായി ഭരണകൂടം 4,800 കോടി രൂപയുടെ ബജറ്റ് സഹായം ലഭ്യമാക്കും.
       
iv.    പ്രധാന്‍മന്ത്രി റോസ്ഗാര്‍ പ്രോത്സാഹന്‍ യോജന (PMRPY) യ്ക്ക് കീഴില്‍, ഇതേ കാലയളവില്‍ ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കളെ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതാണ്.
   
 v.     ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി, രാജ്യത്തെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള EPF സഹായം ജൂണ്‍, ജൂലൈ, ആഗസ്ത് 2020 മാസങ്ങളിലേയ്ക്ക് കൂടി നീട്ടുമെന്ന് മെയ് 13 നു അറിയിച്ചിരുന്നു.